വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: തുടങ്ങിയത് സിറാജ്, ഹര്‍ഷലത് ഏറ്റുപിടിച്ചു, വിവാദ ഉടക്കിനെക്കുറിച്ച് റിയാന്‍ പരാഗ്

ആര്‍സിബിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തിനിടെ ഹര്‍ഷര്‍ പട്ടേലും റിയാന്‍ പരാഗും തമ്മില്‍ വാക് പോരാട്ടം നടത്തിയിരുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സ് യുവതാരത്തിന്റെ കളത്തിലെ പെരുമാറ്റവും മോശം ബാറ്റിങ് പ്രകടനവുമെല്ലാം വളരെയധികം വിമര്‍ശനം നേരിട്ടു. ആര്‍സിബിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തിനിടെ ഹര്‍ഷര്‍ പട്ടേലും റിയാന്‍ പരാഗും തമ്മില്‍ വാക് പോരാട്ടം നടത്തിയിരുന്നു. ആര്‍സിബി പേസറായ ഹര്‍ഷലിനെതിരേ അവസാന ഓവറില്‍ 18 റണ്‍സാണ് പരാഗ് നേടിയത്. ഇതിന് പിന്നാലെ വാക് പോരാട്ടം നടന്നത്.

ഹര്‍ഷല്‍ പെട്ടെന്ന് പരാഗിന്റെ അടുത്തേക്കെത്തി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും തിരിച്ച് ഹര്‍ഷല്‍ ദേഷ്യപ്പെടുന്നതുമാണ് എല്ലാവരും കണ്ടത്. ആര്‍സിബി സഹതാരങ്ങള്‍ ചേര്‍ന്ന് ഹര്‍ഷലിനെ കൂടുതല്‍ പ്രകോപിതനാകാതെ പിന്തിരിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ അന്ന് എന്താണ് ശരിക്കും സംഭവിച്ചതെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റിയാന്‍ പരാഗ്. മുഹമ്മദ് സിറാജ് തുടങ്ങിവെച്ച പ്രശ്‌നമാണ് അത്തരത്തില്‍ അവസാനിച്ചതെന്നാണ് പരാഗ് പറയുന്നത്.

IND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കുംIND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കും

IPL:ഒരു കപ്പ് പോലുമില്ല, എങ്കിലും ഈ ഏഴ് വമ്പന്‍ റെക്കോഡുകള്‍ ആര്‍സിബിക്ക് സ്വന്തംIPL:ഒരു കപ്പ് പോലുമില്ല, എങ്കിലും ഈ ഏഴ് വമ്പന്‍ റെക്കോഡുകള്‍ ആര്‍സിബിക്ക് സ്വന്തം

'നാണക്കേടായി, സംഭവിക്കാന്‍ പാടില്ലായിരുന്നു', ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍'നാണക്കേടായി, സംഭവിക്കാന്‍ പാടില്ലായിരുന്നു', ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍

1

മുഹമ്മദ് സിറാജ് ആരംഭിച്ച പ്രശ്‌നത്തിലേക്ക് ഹര്‍ഷല്‍ അനാവശ്യമായി എത്തുകയായിരുന്നുവെന്നാണ് പരാഗ് പറഞ്ഞത്. '2021ല്‍ ആര്‍സിബിക്കെതിരേ കളിച്ചപ്പോള്‍ എന്റെ വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ നേടിയിരുന്നു. ഞാന്‍ തിരിച്ച് നടന്നപ്പോള്‍ വേഗം പോയെന്ന് അവന്‍ കൈകൊണ്ട് കാട്ടി. അപ്പോള്‍ ഞാനത് ശ്രദ്ധിച്ചില്ല. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. അതെന്റെ മനസിലുണ്ടായിരുന്നു. ഇത്തവണ അവസാന ഓവറില്‍ ഹര്‍ഷലിനെ ലഭിച്ചപ്പോള്‍ അവനെ പരമാവധി അടിക്കാന്‍ ശ്രമിച്ചു. എന്നിട്ട് അതേ പോലെ തന്നെ തിരിച്ചുകാട്ടി. ഒന്നും പറഞ്ഞില്ല. ഞാന്‍ അവഹേളിച്ചിട്ടില്ല. എന്നാല്‍ മുഹമ്മദ് സിറാജ് എന്നെ വിളിച്ചിട്ട് പറഞ്ഞു 'ഇവിടെ വരു ഇവിടെ വരൂ, നീ കുട്ടിയാണ് അതുപോലെ പെരുമാറൂ എന്നാണ് സിറാജ് എന്നോട് പറഞ്ഞത്'- റിയാന്‍ പരാഗ് പറഞ്ഞു.

2

ഇതു കേട്ടപ്പോള്‍ ദേഷ്യം വന്നെങ്കിലും സൗമ്യതയോടെയാണ് തിരിച്ചു സംസാരിച്ചതെന്നും പരാഗ് പറഞ്ഞു. 'ഞാന്‍ പറഞ്ഞു സഹോദരാ ഞാന്‍ നിങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. അപ്പോഴേക്കും സഹതാരങ്ങളെത്തി പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷല്‍ എനിക്ക് ഹസ്തദാനം നല്‍കാന്‍ തയ്യാറായില്ല. അതെനിക്ക് നല്ല മര്യാതയായി തോന്നിയില്ല'- പരാഗ് കൂട്ടിച്ചേര്‍ത്തു.

3

ആര്‍സിബിക്കെതിരേ രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ച നേരിട്ട മത്സരത്തില്‍ ടീമിനെ 140 ന് മുകളില്‍ എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാന്‍ പരാഗിന് സാധിച്ചിരുന്നു. ഇതാണ് ആര്‍സിബി ബൗളര്‍മാരെ കൂടുതല്‍ പ്രകോപിതരാക്കിയത്. പുറത്താവാതെ 56 റണ്‍സാണ് പരാഗ് നേടിയത്. ഈ സീസണില്‍ വലിയൊരു ബാറ്റിങ് പ്രകടനമല്ല അദ്ദേഹം കാഴ്ചവെച്ചത്. യുവതാരം 14 ഇന്നിങ്‌സില്‍ നിന്ന് 183 റണ്‍സാണ് ആകെ നേടിയത്. ഫിനിഷര്‍ റോളിലാണ് രാജസ്ഥാന്‍ പരാഗിനെ പരീക്ഷിച്ചത്.

അടുത്ത സീസണില്‍ പരാഗ് രാജസ്ഥാന്‍ ടീമിലുണ്ടാവുമോയെന്നത് കണ്ടറിയാം. ഇത്തവണ പരാഗിനെ രാജസ്ഥാന്‍ മുഴുവന്‍ മത്സരങ്ങളിലും കളിപ്പിച്ചതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജസ്ഥാന്റെ ദൗര്‍ബല്യമായി പലരും ഉയര്‍ത്തിക്കാട്ടിയ താരമാണ് പരാഗ്. എന്നാല്‍ പരാഗ് വലിയ പ്രതിഭയുള്ള താരമാണെന്നാണ് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ നിലപാട്.

Story first published: Monday, June 6, 2022, 8:20 [IST]
Other articles published on Jun 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X