IPL 2022: 'ഇവര്‍ ഭാവി നായകന്മാര്‍', മൂന്ന് പേരെയും നിലനിര്‍ത്തിയാല്‍ ടീമിന് ഗുണമാവുമെന്നുറപ്പ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. നിലവിലെ ടീമുകള്‍ക്ക് നാല് പേരെയും പുതിയ ടീമുകള്‍ക്ക് മൂന്ന് പേരെയും ലേലത്തിന് മുമ്പ് ടീമില്‍ ഉള്‍പ്പെടുത്താനാവും. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഇൗ മാസം 30നകം നല്‍കേണ്ടതിനാല്‍ ടീമുകളെല്ലാം അവസാന ഘട്ട ചര്‍ച്ചയിലാണ്.
ആരെയൊക്കെ നിലനിര്‍ത്തും ആരെയൊക്കെ ഒഴിവാക്കും എന്നത് സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ പല ടീമുകളും പുറത്തുവിട്ടുകഴിഞ്ഞു. പല സൂപ്പര്‍ താരങ്ങളും ഇത്തവണ ലേലത്തിലേക്കെത്തുന്നുണ്ട്. ഡേവിഡ് വാര്‍ണര്‍,ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍,ശിഖര്‍ ധവാന്‍,ആര്‍ അശ്വിന്‍ എന്നിവരെല്ലാം ലേലത്തിലേക്ക് എത്തിപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എല്ലാ ടീമുകളും ഭാവി മുന്നില്‍ക്കണ്ടുകൊണ്ടാണ് താരങ്ങളെ നിലനിര്‍ത്താന്‍ പോകുന്നത്. പല ടീമുകളും ചില നിര്‍ണ്ണായക യുവതാരങ്ങളെയും നിലനിര്‍ത്തുന്നുണ്ട്. ഭാവിയിലെ നായകന്മാരായി മാറാന്‍ സാധ്യതയുള്ള ചില യുവതാരങ്ങളുണ്ട്. ഇവരെ എന്തായാലും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തേണ്ടതായുണ്ട്. അത്തരത്തിലുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശുഭ്മാന്‍ ഗില്‍
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ശുഭ്മാന്‍ ഗില്ലിന് സ്ഥിര സ്ഥാനം അവകാശപ്പെടാനാവുന്നത്. എന്നാല്‍ ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി ശുഭ്മാന്‍ ഗില്‍ മാറുമെന്നുറപ്പാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഗില്ലിനെ ഈ സീസണിലും ടീം നിലനിര്‍ത്താനാണ് സാധ്യത. ഓപ്പണറായ ഗില്‍ അസാമാന്യ ബാറ്റിങ് പ്രതിഭയുള്ള താരമാണ്.
അവസാന സീസണില്‍ ഓയിന്‍ മോര്‍ഗനാണ് കെകെആറിനെ നയിച്ചത്. ടീമിനെ ഫൈനലിലെത്തിക്കാനും മോര്‍ഗനായിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്ന മോര്‍ഗനെ ഇത്തവണ ടീം നിലനിര്‍ത്തിയേക്കില്ല. ടീമിന് പുതിയ നായകനായിവരെ പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. യുവതാരമാണെങ്കിലും ഇപ്പോള്‍ നിലനിര്‍ത്തിയാല്‍ ടീമിനത് നേട്ടമാവും. വിരാട് കോലിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഗില്‍.

ഇഷാന്‍ കിഷന്‍
രോഹിത് ശര്‍മ ഉള്ളിടത്തോളം മുംബൈ ഇന്ത്യന്‍സിന് പുതിയൊരു നായകനെ തേടേണ്ട ആവിശ്യമില്ല. എന്നാല്‍ 34കാരനായ രോഹിത്തിന് ഇനിയും ഒരുപാട് കാലം മുന്നോട്ട് പോവുക പ്രയാസമാവും. അതിനാല്‍ത്തന്നെ ടീമിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള നീക്കങ്ങള്‍ മുംബൈ നടത്തേണ്ടതായുണ്ട്. ഇത്തവണ നാലാമനായി മുംബൈ ഇഷാന്‍ കിഷനെ നിലനിര്‍ത്തുമെന്നാണ് സൂചന. ഇത് മുംബൈയുടെ മികച്ച നീക്കണമാണെന്ന് തന്നെ പറയാം.
വിക്കറ്റ് കീപ്പറായ ഇഷാന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ്. വെടിക്കെട്ട് ശൈലിയുടെ ഇഷാന്‍ ഭാവിയില്‍ ക്യാപ്റ്റനായി വരാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. അതിനാല്‍ ഇഷാന്‍ കിഷനെ മുംബൈ നിലനിര്‍ത്തും. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള മെഗാ ലേലത്തിന് ശേഷം മുംബൈയുടെ നായകസ്ഥാനത്ത് ഇഷാനെ കണ്ടാലും അത്ഭുതപ്പെടാനാവില്ല.

റുതുരാജ് ഗെയ്ക്‌വാദ്
അരങ്ങേറിയ ശേഷമുള്ള രണ്ടാമത്തെ സീസണില്‍ത്തന്നെ ഓറഞ്ച് ക്യാപ് നേടിയെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇത്തരമൊരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ താരമാണ് റുതുരാജ് ഗെയ്ക് വാദ്. ഇന്ത്യക്കായി അരങ്ങേറി ഒന്നോ രണ്ടോ മത്സരം മാത്രം കളിച്ചിട്ടുള്ള റുതുരാജ് ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും പ്രതീക്ഷ പിടിച്ചുപറ്റുന്ന താരമായിക്കഴിഞ്ഞു. സിഎസ്‌കെയുടെ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന റുതുരാജ് ശാന്തനായി വന്ന് തന്റെ കാര്യങ്ങള്‍ ചെയ്ത് മടങ്ങുന്ന താരമാണ്.
എംഎസ് ധോണി അടുത്ത സീസണില്‍ കാണുമോയെന്നത് കണ്ടറിയണം. ഇപ്പോള്‍ത്തന്നെ നായകസ്ഥാനം ഏല്‍പ്പിക്കാനാവില്ലെങ്കിലും സിഎസ്‌കെയുടെ ഭാവി നായകനാണ് റുതുരാജെന്ന് പറയാം. അദ്ദേഹത്തെ നിലനിര്‍ത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications