വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വമ്പന്‍ റെക്കോഡ് ലക്ഷ്യമിട്ട് ധവാന്‍, വിരാട് കോലിയെ മറികടക്കാം, എന്നാല്‍ എളുപ്പമല്ല

ആര്‍സിബി മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ധവാനുള്ളത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ സിഎസ്‌കെയ്ക്ക് പഞ്ചാബിനെതിരായ മത്സരം അഭിമാന പോരാട്ടമാണെന്ന് പറയാം. മത്സരത്തിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചാബ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ആര്‍സിബി മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ധവാനുള്ളത്.

1

സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സുള്ള താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരമാണ് ധവാന് മുന്നിലുള്ളത്. നിലവില്‍ 908 റണ്‍സാണ് ധവാന്‍ സിഎസ്‌കെയ്‌ക്കെതിരേ നേടിയിട്ടുള്ളത്. 41 റണ്‍സുകൂടി നേടിയാല്‍ വിരാട് കോലിയെ മറികടക്കാന്‍ ധവാന് സാധിക്കും. ആദ്യ രണ്ട് മത്സരത്തിലും ഫോമിലേക്കെത്താന്‍ ധവാന് സാധിച്ചിട്ടില്ല. സിഎസ്‌കെയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള ധവാന് മികവ് ഇത്തവണ ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം.

1

കൂടാതെ മറ്റൊരു നേട്ടവും ധവാനെ കാത്തിരിക്കുന്നുണ്ട്. ഏഴ് ബൗണ്ടറി കൂടി നേടിയാല്‍ 1000 ബൗണ്ടറി ടി20യില്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാവാന്‍ ധവാന് സാധിക്കും. ലോക ക്രിക്കറ്റില്‍ ക്രിസ് ഗെയ്ല്‍ (1132), അലക്‌സ് ഹെയ്ല്‍സ് (1054), ഡേവിഡ് വാര്‍ണര്‍ (1005) എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കാരില്‍ ധവാന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് കോലിയാണ്. 917 ബൗണ്ടറികളാണ് അദ്ദേഹം നേടിയത്. 875 ബൗണ്ടറിയുമായി രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണ്.ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനാണ് ധവാന്‍. 5843 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. ഈ സീസണോടെ വിരാട് കോലിക്ക് പിന്നാലെ 6000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ധവാന് സാധിക്കുമോയെന്നത് കണ്ടറിയാം.

1

മറ്റ് പല റെക്കോഡുകളും ഈ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. സിഎസ്‌കെയുടെ അമ്പാട്ടി റായിഡു 42 റണ്‍സ് കൂടി നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബിലേക്കെത്തും. നിലവിലെ ഫോമില്‍ റായിഡും ഈ നേട്ടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ലസിത് മലിംഗയെ മറികടന്ന് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഡ്വെയ്ന്‍ ബ്രാവോക്ക് 18 റണ്‍സ് കൂടി നേടിയാല്‍ സിഎസ്‌കെയ്ക്കായി 1000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം കളിക്കുന്ന 50താമത്തെ മത്സരം കൂടിയാണിത്.നാല് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ പഞ്ചാബിന്റെ രാഹുല്‍ ചഹാറിന് 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാനാവും. സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജ 71 റണ്‍സ് നേടിയാല്‍ 2500 റണ്‍സ് ക്ലബ്ബിലേക്കെത്തും.

1

ഇത്തവണ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന സിഎസ്‌കെ ആദ്യ രണ്ട് മത്സരത്തിലും തോറ്റിരുന്നു. അതുകൊണ്ട് തന്നെ പഞ്ചാബിനെതിരായ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. എംഎസ് ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് ആരാധകരെ സന്തോഷിപ്പിക്കുമ്പോഴും ടീമിന് ജയിക്കാനാവാത്തത് അവരെ നിരാശരാക്കുന്നു. എന്തായാലും സൂപ്പര്‍ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Story first published: Sunday, April 3, 2022, 11:47 [IST]
Other articles published on Apr 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X