വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ചരിത്ര റെക്കോഡിട്ട് ധവാന്‍, മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നേട്ടം, കോലി പിന്നില്‍

ഇന്ത്യക്കായി 68 ടി20 കളിച്ച ധവാന്‍ 1759 റണ്‍സാണ് നേടിയത്. ഇതില്‍ 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ ചരിത്ര റെക്കോഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ടി20 ഫോര്‍മാറ്റില്‍ 1000 ബൗണ്ടറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധവാന്‍ നേടിയിരിക്കുന്നത്. ഗുജറാത്തിനെതിരേ നാല് ബൗണ്ടറി നേടിയതോടെയാണ് ഈ നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിനായത്. ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ള ധവാന്‍ നിലവില്‍ ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും സജീവ താരമാണ് ധവാന്‍.

1

ഇന്ത്യക്കായി 68 ടി20 കളിച്ച ധവാന്‍ 1759 റണ്‍സാണ് നേടിയത്. ഇതില്‍ 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 191 ഫോറും 50 സിക്‌സുമാണ് ഇന്ത്യക്കായി ടി20യില്‍ ധവാന്‍ നേടിയത്. ഐപിഎല്ലിലേക്ക് വരുമ്പോള്‍ 196 മത്സരങ്ങളില്‍ നിന്ന് 5905 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. രണ്ട് സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹം 672 ഫോറുകളും 127 സിക്‌സുമാണ് നേടിയിട്ടുള്ളത്. 2021ലാണ് അവസാനമായി അദ്ദേഹം ഇന്ത്യക്കായി ടി20 കളിച്ചത്.

1

മുന്‍ ഇന്ത്യന്‍ നായകനും മുന്‍ ആര്‍സിബി നായകനുമായ വിരാട് കോലി ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്. 917 ബൗണ്ടറികളാണ് കോലിയുടെ പേരിലുള്ളത്. ഇന്ത്യക്കായി 97 ടി20 കളിച്ച കോലി 3296 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 298 ഫോറും 92 സിക്‌സുമാണ് കോലി നേടിയിട്ടുള്ളത്. 210 ഐപിഎല്‍ കളിച്ച അദ്ദേഹം 6341 റണ്‍സാണ് നേടിയത്. അഞ്ച് സെഞ്ച്വറിയും 42 ഫിഫ്റ്റിയും നേടിയ കോലി 549 ബൗണ്ടറിയും 212 സിക്‌സുമാണ് ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. ധവാനൊപ്പമെത്താന്‍ കോലിക്ക് ഇനിയുമേറെ മത്സരങ്ങള്‍ വേണ്ടിവരും.

1

നിലവിലെ ഇന്ത്യന്‍ നായകനും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. 875 ബൗണ്ടറികളാണ് അദ്ദേഹം ഇതുവരെ നേടിയത്. ഇന്ത്യക്കായി 125 ടി20യില്‍ നിന്ന് 3313 റണ്‍സാണ് രോഹിത് നേടിയത്. നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 293 ഫോറും 155 സിക്‌സുമാണ് ഇന്ത്യക്കായി അദ്ദേഹം ടി20യില്‍ നേടിയത്. 216 ഐപിഎല്ലില്‍ നിന്ന് 5655 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 495 ഫോറും 230 സിക്‌സുമാണ് അദ്ദേഹം ഐപിഎല്ലില്‍ നേടിയത്.

1

നാലാം സ്ഥാനത്ത് മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌നയാണ്. 779 ബൗണ്ടറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇന്ത്യക്കായി 78 ടി20യില്‍ നിന്ന് 145 ബൗണ്ടറിയും 58 സിക്‌സും നേടിയ റെയ്‌ന 205 ഐപിഎല്ലില്‍ നിന്ന് 506 ഫോറും 203 സിക്‌സുമാണ് പറത്തിയത്.

Story first published: Friday, April 8, 2022, 20:35 [IST]
Other articles published on Apr 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X