വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL:ഇവരെ ഒഴിവാക്കിയാലും പ്രശ്‌നമല്ല, അടുത്ത സീസണിലും കോടികള്‍ വാരും, അഞ്ച് പേരിതാ

പഞ്ചാബ് കിങ്‌സ് താരമായ ഷാരൂഖ് ഖാന്‍ വെടിക്കെട്ട് ഫിനിഷറെന്ന പേരെടുത്ത താരങ്ങളിലൊരാളാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല വമ്പന്മാര്‍ക്കും കടുത്ത തിരിച്ചടി നല്‍കിയ സീസണാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളെല്ലാം ഇത്തവണ നിരാശപ്പെടുത്തിയപ്പോള്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് കപ്പില്‍ മുത്തമിട്ടത്.

ഇത്തവണ പല ടീമുകളും നിരാശപ്പെടുത്തിയതിനാല്‍ അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്ത് ഈ ടീമുകളിലെല്ലാം സംഭവിച്ചേക്കും. ഒഴിവാക്കപ്പെടുന്നവരില്‍ പ്രമുഖരായ പലരേയും പ്രതീക്ഷിക്കാം. ഇത്തവണ ഒഴിവാക്കപ്പെട്ടാലും അടുത്ത സീസണില്‍ കോടികള്‍ വാങ്ങി തിരിച്ചെത്താന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്. ആ അഞ്ച് പേര്‍ ആരൊക്കെയാണെന്നറിയാം.

IND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കുംIND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കും

IPL:ഒരു കപ്പ് പോലുമില്ല, എങ്കിലും ഈ ഏഴ് വമ്പന്‍ റെക്കോഡുകള്‍ ആര്‍സിബിക്ക് സ്വന്തംIPL:ഒരു കപ്പ് പോലുമില്ല, എങ്കിലും ഈ ഏഴ് വമ്പന്‍ റെക്കോഡുകള്‍ ആര്‍സിബിക്ക് സ്വന്തം

'നാണക്കേടായി, സംഭവിക്കാന്‍ പാടില്ലായിരുന്നു', ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍'നാണക്കേടായി, സംഭവിക്കാന്‍ പാടില്ലായിരുന്നു', ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

പഞ്ചാബ് കിങ്‌സ് താരമായ ഷാരൂഖ് ഖാന്‍ വെടിക്കെട്ട് ഫിനിഷറെന്ന പേരെടുത്ത താരങ്ങളിലൊരാളാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെ പ്രധാന താരങ്ങളിലൊരാളാണ് ഷാരൂഖ്. ടീമിനൊപ്പം സമീപകാലത്തെല്ലാം മികച്ച പ്രകടനം നടത്താന്‍ ഷാരൂഖിന് സാധിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം 2021 സീസണില്‍ 153 റണ്‍സും ഈ സീസണില്‍ 117 റണ്‍സുമാണ് നേടിയത്. ഫിനിഷറെന്ന നിലയില്‍ നീതി പുലര്‍ത്താന്‍ സാധിക്കാത്ത ഷാരൂഖിനെ പഞ്ചാബ് ഒഴിവാക്കുമെന്നുറപ്പാണ്. ഒഴിവാക്കപ്പെട്ടാലും അടുത്ത സീസണില്‍ വലിയ പ്രതിഫലം തന്നെ ഷാരൂഖിന് ലഭിക്കും. പല ടീമുകള്‍ക്കും മികച്ച ഫിനിഷര്‍മാരെ ആവിശ്യമാണ്.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ആര്‍സിബിക്കൊപ്പം രണ്ട് സീസണില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുകയും പിന്നീട് ഇത്തവണ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുകയും ചെയ്ത താരമാണ് ദേവ്ദത്ത് പടിക്കല്‍. ആര്‍സിബിക്കൊപ്പം കാട്ടിയ മികവ് രാജസ്ഥാനൊപ്പം ആവര്‍ത്തിക്കാന്‍ ദേവ്ദത്തിനായില്ല. ഓപ്പണറായും മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം ദേവ്ദത്തിനെ രാജസ്ഥാന്‍ മാറ്റിമാറ്റി പരീക്ഷിച്ചതിനാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്ത സീസണില്‍ രാജസ്ഥാന്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള താരമാണ് ദേവ്ദത്ത്. പല ടീമുകള്‍ക്കും മികച്ച ഓപ്പണര്‍മാരെ ആവിശ്യമുള്ളതിനാല്‍ ദേവ്ദത്തിന് കോടികള്‍ അടുത്ത സീസണിലും പ്രതിഫലം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. 376 റണ്‍സാണ് ദേവ്ദത്ത് ഈ സീസണില്‍ നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണുള്ളത്.

അബ്ദുല്‍ സമദ്

അബ്ദുല്‍ സമദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ നിലനിര്‍ത്തിയ താരമാണ് അബ്ദുല്‍ സമദെങ്കിലും വളരെ കുറച്ച് മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരം കൂടുതലും ബെഞ്ചിലായിരുന്നു. രണ്ട് മത്സരത്തില്‍ നിന്ന് നാല് റണ്‍സാണ് സമദ് നേടിയത്. അതുകൊണ്ട് താരത്തെ ഒഴിവാക്കിയേക്കും. ഹൈദരാബാദ് കൈവിട്ടാലും കോടികള്‍ പ്രതിഫലത്തില്‍ത്തന്നെ സമദ് പുതിയൊരു ടീമിലേക്കെത്തിയേക്കും. 21കാരനായ താരം മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരിലൊരാളാണ്.

ഡ്വെയ്ന്‍ പ്രിട്ടോറിയസ്

ഡ്വെയ്ന്‍ പ്രിട്ടോറിയസ്

സിഎസ്‌കെയുടെ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറാണ് ഡ്വെയ്ന്‍ പ്രിട്ടോറിയസ് അടുത്ത സീസണില്‍ പുതിയ തട്ടകത്തിലെത്താനാണ് സാധ്യത. സിഎസ്‌കെയ്‌ക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാനാണ് സാധ്യത. ആറ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റും 44 റണ്‍സുമാണ് അദ്ദേഹം നേടി. ഇക്കോണമി 10 ആയതാണ് പ്രശ്‌നം. എങ്കിലും അടുത്ത സീസണില്‍ വലിയ പ്രതിഫലത്തില്‍ത്തന്നെ പ്രിട്ടോറിയസ് മറ്റൊരു ടീമിലേക്കെത്തിയേക്കും.

കാര്‍ത്തിക് ത്യാഗി

കാര്‍ത്തിക് ത്യാഗി

ഇന്ത്യന്‍ യുവ പേസര്‍ 2020ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വരവറിയിച്ച താരമാണ്. 10 വിക്കറ്റാണ് ആദ്യ സീസണില്‍ അദ്ദേഹം നേടിയത്. 2021ല്‍ കാര്യമായ അവസരം ലഭിച്ചില്ല. 2022 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്ന ത്യാഗി അഞ്ച് വിക്കറ്റാണ് നേടിയത്. ഇക്കോണമി 9ന് മുകളില്‍. അതുകൊണ്ട് തന്നെ ഹൈദരാബാദ് ത്യാഗിയെ ഒഴിവാക്കിയേക്കും. പല ടീമിനും മികച്ച പേസര്‍മാരെ ആവിശ്യമുള്ളതിനാല്‍ ത്യാഗിക്ക് അടുത്ത സീസണിലും വലിയ പ്രതിഫലം തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, June 6, 2022, 13:25 [IST]
Other articles published on Jun 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X