വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഓള്‍റൗണ്ടര്‍മാരെ തേടി സഞ്ജുവിന്റെ റോയല്‍സ്- ഇവരില്‍ ആരെ വാങ്ങും?

അടുത്ത മാസമാണ് മെഗാ താരലേലം

ഐപിഎല്ലിന്റെ മെഗാ താരലേലം അടുത്ത മാസം നടക്കാനിരിക്കെ മല്‍സരം വിജയിപ്പിക്കാന്‍ ശേഷിയുള്ള മികച്ച ഓള്‍റൗണ്ടര്‍മാരെ തിരയുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. നാലാം നമ്പറിനു ശേഷം ബാറ്റിങില്‍ ഫിനിഷറായി തിളങ്ങാന്‍ ശേഷിയുള്ള താരങ്ങളില്ലാതെ പോയത് കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍സിനു വന്‍ തിരിച്ചടിയായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ഈ കുറവ് പരിഹരിക്കാനായാല്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്.

IPL 2022 Auction: 3 allrounders Rajasthan Royals must target | Oneindia Malayalam
1

ലേലത്തിനു മുമ്പ് മൂന്നു കളിക്കാരെയാണ് റോയല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. നായകന്‍ സഞ്ജുവിനെക്കൂടാതെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് റോയല്‍സ് നിലനിര്‍ത്തിയ മറ്റു താരങ്ങള്‍. വരാനിരിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടറുടെ റോളിലേക്കു റോയല്‍സിനു പരിഗണിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

 ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

കഴിഞ്ഞ സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ് കൈവിട്ട സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇക്കൂട്ടത്തിലെ ആദ്യത്തെയാള്‍. ക്രുനാലിന്റെ സഹോദരനും സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയെയും സീസണിനു ശേഷം മുംബൈ ഒഴിവാക്കിയിരുന്നു. എന്നാല്‍ ലേലത്തിനു മുമ്പ് തന്നെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് ഹാര്‍ദിക്കിനെ ടീമിലെത്തിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

3

എന്നാല്‍ ക്രുനാല്‍ ലേലത്തിനുള്ള കളിക്കാരുടെ പൂളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തേ മുംബൈയ്ക്കുവേണ്ടി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഭേദപ്പെട്ട സ്പിന്നറും മികച്ച ഫീല്‍ഡറും കൂടിയാണ് ക്രുനാല്‍. മുംബൈയ്ക്കായി 84 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 22.41 ശരാശരിയില്‍ 138.55 സ്‌ട്രൈക്ക് റേറ്റോടെ 1143 റണ്‍സും ക്രുനാല്‍ നേടി.

 മിച്ചെല്‍ മാര്‍ഷ്

മിച്ചെല്‍ മാര്‍ഷ്

ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷാണ് രാജസ്ഥാന്‍ റോയല്‍സിനു ലേലത്തില്‍ പരിഗണിക്കാവുന്ന മറ്റൊരു താരം. 30കാരനായ താരം കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനോടൊപ്പമുണ്ടായിരുന്നു. പരിക്കു കാരണം സീണിന്റെ തുടക്കത്തില്‍ തന്നെ ഓസീസ് ഓള്‍റൗണ്ടര്‍ക്കു പിന്‍മാറേണ്ടി വന്നു. സീസണിനു ശേഷം മാര്‍ഷിനെ ഹൈദരാബാദ് ഒഴിവാക്കുകയും ചെയ്തിരുന്നു.

5

കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ന്യൂസിലാന്‍ഡിനെ ഫൈനലില്‍ ഓസീസ് തകര്‍ത്തുവിട്ടപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും മാര്‍ഷായിരുന്നു. അടുത്തിടെ സമാപിച്ച ബിഗ് ബാഷ് ലീഗിലും മാര്‍ഷ് മിന്നുന്ന പ്രകടനം നടത്തി. 147.41 സ്‌ട്രൈക്ക് റേറ്റോടെ 342 റണ്‍സ് താരം അടിച്ചൈടുത്തിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

 ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമുണ്ടായിരുന്ന തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനാണ് രാജസ്ഥാന്‍ റോയല്‍സിനു ലേലത്തില്‍ വാങ്ങിക്കാവുന്ന മറ്റൊരു താരം. പഞ്ചാബിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം തന്റെ ഫിനിഷിങ് പാടവം ഷാരൂഖ് തെളിയിച്ചിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടിയും ചില മാച്ച് വിന്നിങ് പ്രകടനം താരം പുറത്തെടുത്തിരുന്നു. സയ്ദ് മുഷ്തഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ ഫൈനലില്‍ അവസാന ബോളില്‍ സിക്‌സറടിച്ച് ഷാരൂഖ് തമിഴ്‌നാടിനു നാടകീയ വിജയം സമ്മാനിച്ചിരുന്നു.

7

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി മാറുമെന്നു വിലയിരുത്തപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം. ഐപിഎല്‍ മെഗാ ലേലത്തില്‍ പല ഫ്രാഞ്ചൈസികളും നോട്ടമിടാന്‍ സാധ്യതയുള്ള താരമാണ് ഷാരൂഖ്. കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് അദ്ദേഹം പഞ്ചാബിനായി അരങ്ങേറിയത്. 11 മല്‍സരങ്ങളില്‍ നിന്നും 134.21 സ്‌ട്രൈക്ക് റേറ്റോടെ 153 റണ്‍സാണ് ഷാരൂഖിന്റെ സമ്പാദ്യം.

Story first published: Sunday, January 30, 2022, 16:10 [IST]
Other articles published on Jan 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X