Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സെന്‍സേഷണല്‍ ഷമി, ന്യൂബോളില്‍ ഇവനേക്കാള്‍ മിടുക്കനില്ലെന്ന് മുന്‍ താരങ്ങള്‍

മുംബൈ: ഐപിഎല്ലില്‍ ഇന്ന് പുതിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. എന്നാല്‍ രണ്ട് ടീമുകളിലും പരിചയസമ്പത്തിന്റെ കുറവ് പ്രകടനത്തിലും കാണാമായിരുന്നു. എന്നാല്‍ മത്സരത്തില്‍ അമ്പരപ്പിക്കുന്ന പ്രകടമാണ് മുഹമ്മദ് ഷമി നടത്തിയത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിംഗ് തന്നെ അമ്പരപ്പിക്കുന്ന തരത്തിലായത് ഷമിയുടെ മാരക സ്‌പെല്ലായിരുന്നു.

മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ലഖ്‌നൗവിന്റെ മുന്‍നിരയെ തകര്‍ത്തതും ഷമിയാണ്. സോഷ്യല്‍ മീഡിയ ഷമിയുടെ ബൗളിംഗില്‍ ആവേശത്തിലാണ്. പല മുന്‍താരങ്ങളും താരത്തിന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ഒരുപിടി റെക്കോര്‍ഡുകളും ഷമി സ്വന്തം പേരിലാക്കി.

റെക്കോര്‍ഡുകള്‍ വീണു

ഷമിയുടെ ഇരയായത് ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ക്വിന്റണ്‍ ഡികോക്ക് എന്നിവരാണ്. നാലോവറില്‍ 25 റണ്‍സ് മാത്രമാണ് ഷമി വഴങ്ങിയത്. ആദ്യ മൂന്നോവറില്‍ വെറും പത്ത് റണ്‍സ് മാത്രമാണ് ഷമി വഴങ്ങിയത്. ഒരുപിടി റെക്കോര്‍ഡുകളും ഇതിനൊപ്പം കടപുഴകി. 2019 മുതല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്നവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ഷമിക്ക് സാധിച്ചു. 61 വിക്കറ്റാണ് ഷമി എടുത്തത്. 70 വിക്കറ്റെടുത്ത കഗിസോ റബാദയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 67 വിക്കറ്റുമായി ബുംറയാണ്. ചാഹല്‍, റാഷിദ് ഖാന്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ചാഹല്‍ 57 വിക്കറ്റും റാഷിദ് 56 വിക്കറ്റുമാണ് വീഴ്ത്തിയത്.

പവര്‍പ്ലേയിലെ താരം

2020 മുതല്‍ പവര്‍ പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റെടുത്തവരുടെ പട്ടികയിലും ഷമി മൂന്നാം സ്ഥാനത്തെത്തി. 14 വിക്കറ്റുകളാണ് ഷമി പവര്‍പ്ലേയില്‍ എടുത്തത്. ട്രെന്‍ഡ് ബൂള്‍ഡ് 21 വിക്കറ്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ദീപക് ഹൂഡ, ആന്‍ഡ്രിജ് നോര്‍ക്കിയ, അര്‍ഷ്ദീപ് സിംഗ്്, മുഹമ്മദ് സിറാജ് എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്. ദീപക് ചാഹറിന് 17 വിക്കറ്റാണ് ഉള്ളത്. നോര്‍ക്കിയക്ക് 12, അര്‍ഷ്ദീപിന് 11, സിറാജിന് 11 എന്നിങ്ങനെയാണ് കണക്ക്. ഷമിയുടെ നാലാമത്തെ മികച്ച പ്രകടനമാണ് ഇത്. ഡല്‍ഹിക്കെതിരെ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്താണ് ഷമിയുടെ ഏറ്റവും മികച്ച പ്രകടനം. ഡല്‍ഹിക്കെതിരെയായിരുന്നു ആ പ്രകടനം.

ലോകക്രിക്കറ്റില്‍ താരങ്ങളില്ല

സ്വപ്‌നതുല്യമായ സ്‌പെല്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് പറഞ്ഞു. ന്യൂബോള്‍ കൊണ്ട് പവര്‍പ്ലേയില്‍ ഷമി കാണിക്കുന്നത് ഗംഭീര പ്രകടനമാണ്. റാഷിദിനൊപ്പം ഷമിയും ഏറ്റവും ബെസ്റ്റായാല്‍ ഗുജറാത്ത് അതിശക്തമാകുമെന്നും പ്രസാദ് വ്യക്തമാക്കി. ലോകത്തെ അധികം ആഘോഷിക്കപ്പെടാത്ത അണ്ടര്‍റേറ്റഡായിട്ടുള്ള ഗംഭീര ബൗളറാണ് ഷമിയെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. ന്യൂബോള്‍ ഷമിയേക്കാള്‍ നന്നായി കൈകാര്യം ചെയ്യുന്ന അധികം ബൗളര്‍മാര്‍ ലോകക്രിക്കറ്റില്‍ ഇല്ലെന്ന് ഇര്‍ഫാന്‍ പഠാന്‍ കുറിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗസിനൊപ്പമായിരുന്നു ഷമി. എന്നാല്‍ ലേലത്തില്‍ പഞ്ചാബ് കൈവിട്ടതോടെ ഗുജറാത്തില്‍ എത്തുകയായിരുന്നു.

സെന്‍സേഷനല്‍ ഷമി

പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ബോഗ്ലെയും വാനോളം ഷമിയെ പുകഴ്ത്തി. ഷമിയില്‍ നിന്ന് ഇതിനേക്കാള്‍ മികച്ച ന്യൂബോള്‍ സ്‌പെല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ലെന്ന് ബോഗ്ലെ പറഞ്ഞു. ആദ്യത്തെ പന്ത് വളരെ ഗംഭീരമായിരുന്നു. അതുപോലെ ക്രൂരവുമായിരുന്നു. ഗില്ലിന്റെ ക്യാച്ചും കൂടി വന്നതോടെ അത് മറ്റൊരു നല്ല കാര്യമായി സംഭവിച്ചു. എന്തൊരു തുടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചതെന്നും ബോഗ്ലെ ചോദിച്ചു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര സെന്‍സേഷനല്‍ ഷമി എന്നാണ് കുറിച്ചത്. വസീം ജാഫര്‍ ഒരു ട്രോളാണ് പങ്കുവെച്ചത്. ലഖ്‌നൗ ബാറ്റ്‌സ്മാന്മാര്‍ ഷമിയുടെ സ്വിംഗിനെ നേരിടുന്ന ട്രോളാണ് താരം പങ്കുവെച്ചത്.

Story first published: Monday, March 28, 2022, 23:23 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+