വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കന്നി സെഞ്ച്വറി സിക്‌സിലൂടെ, ഇവര്‍ 'റിയല്‍ സ്റ്റാര്‍സ്', അഞ്ച് വെടിക്കെട്ട് താരങ്ങളിതാ

ഐപിഎല്ലിന്റെ ചരിത്രത്തില്‍ കന്നി സെഞ്ച്വറി നേട്ടം സിക്‌സിലൂടെ സ്വന്തമാക്കിയ ചില താരങ്ങളുണ്ട്

1

മുംബൈ: ടി20യില്‍ സെഞ്ച്വറി നേടുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. 120 പന്തുകള്‍ മാത്രമുള്ള കളിയില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചാല്‍ മാത്രമെ ഈ നേട്ടത്തിലേക്കെത്താനാവൂ. കടന്നാക്രമിച്ച് കളിക്കേണ്ടതിനാല്‍ത്തന്നെ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനെയെല്ലാം അതിജീവിച്ച് സെഞ്ച്വറി നേടാന്‍ ഭാഗ്യത്തിന്റെ വലിയ പിന്തുണ അത്യാവശ്യമാണെന്ന് തന്നെ പറയാം. ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ സെഞ്ച്വറി നേടിയവരുടെ വലിയ പട്ടിക തന്നെ പറയാനാവും.

ഈ പട്ടികയിലെ നിലവിലെ അവസാനക്കാരനാണ് ആര്‍സിബിയുടെ രജത് പാട്ടീധാര്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ എലിമിനേറ്ററില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് പാട്ടീധാര്‍ കൈയടി നേടിയത്. ഈ സീസണിലെ ഏഴാം സെഞ്ച്വറിയാണിതെന്നതാണ് എടുത്തു പറയേണ്ടത്. ജോസ് ബട്‌ലറും കെ എല്‍ രാഹുലുമെല്ലാം ഇത്തവണ ഒന്നിലധികം സെഞ്ച്വറി നേടിയാണ് ഞെട്ടിച്ചത്.

എന്നാല്‍ ഐപിഎല്ലിന്റെ ചരിത്രത്തില്‍ കന്നി സെഞ്ച്വറി നേട്ടം സിക്‌സിലൂടെ സ്വന്തമാക്കിയ ചില താരങ്ങളുണ്ട്. ആദ്യ സെഞ്ച്വറിക്ക് തൊട്ടടുത്ത് നില്‍ക്കുമ്പോഴും സിക്‌സര്‍ പറത്താന്‍ ധൈര്യം കാട്ടുകയെന്നത് നിസാര കാര്യമല്ല. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് താരങ്ങളാണ് കന്നി സെഞ്ച്വറി സിക്‌സിലൂടെ സ്വന്തമാക്കിയത്. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യൂസഫ് പഠാന്‍

യൂസഫ് പഠാന്‍

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് യൂസഫ് പഠാന്‍. 2010ല്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരിക്കെ മുംബൈ ഇന്ത്യന്‍സിനെതിരേ യൂസഫ് പഠാന്‍ ഈ നേട്ടത്തിലേക്കെത്തി. 37 പന്തിലാണ് യൂസഫ് സെഞ്ച്വറി നേടിയത്. ഇതില്‍ അദ്ദേഹം സിക്‌സര്‍ പൂര്‍ത്തിയാക്കിയത് സനത് ജയസൂര്യയുടെ പന്ത് സിക്‌സര്‍ പായിച്ചാണ്. രാജസ്ഥാന്‍ പ്രഥമ സീസണില്‍ കിരീടം നേടുമ്പോള്‍ യൂസഫിന്റെ ബാറ്റിങ് മികവാണ് ഏറ്റവും ശ്രദ്ധേയമായത്. മത്സരം നാല് റണ്‍സിന് രാജസ്ഥാന്‍ തോറ്റെങ്കിലും യൂസഫിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായും കളിച്ചിട്ടുള്ള യൂസഫ് 174 ഐപിഎല്ലില്‍ നിന്നായി 3204 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 142.97 ആണ് സ്‌ട്രൈക്കറേറ്റ്. 42 വിക്കറ്റും അദ്ദേഹം ഐപിഎല്ലില്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും കളിച്ചിട്ടുള്ള താരമാണ് യൂസഫ് പഠാന്‍.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

പഞ്ചാബ് കിങ്‌സിന്റെ താരമായിരിക്കെ ഡേവിഡ് മില്ലര്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2013ലെ ഐപിഎല്ലിലെ ആര്‍സിബിക്കെതിരായ മത്സരത്തിലാണ് മില്ലര്‍ ഈ നേട്ടത്തിലെത്തിയത്. 38 പന്തിലാണ് മില്ലര്‍ അന്ന് സെഞ്ച്വറി നേടിയത്. 191 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരവെയാണ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിങ്. പഞ്ചാബ് നാല് വിക്കറ്റിന് 64 എന്ന നിലയിലായ സമയത്താണ് മില്ലര്‍ ക്രീസിലേക്കെത്തുന്നത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച മില്ലര്‍ ക്രിസ് ഗെയ്‌ലിനെ സിക്‌സര്‍ പറത്തിയാണ് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടിയത്.

ഫിനിഷറെന്ന നിലയില്‍ അസാമാന്യ പ്രതിഭയുള്ള മില്ലര്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. 104 ഐപിഎല്ലില്‍ നിന്നായി 2423 റണ്‍സാണ് മില്ലറിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ബര്‍ത്ത് നേടിയതിന് പിന്നില്‍ മില്ലറുടെ അധ്വാനം വളരെ വലുതാണ്. ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ ടീമിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിലാണ് തന്റെ ആദ്യ സെഞ്ച്വറി നേടുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരിക്കെയാണ് ഈ നേട്ടം. രാജസ്ഥാന്‍ റോയല്‍സ് വിലക്ക് നേരിട്ട് രണ്ട് വര്‍ഷം മാറി നിന്നപ്പോഴാണ് സഞ്ജു ഡല്‍ഹിക്കായി കളിച്ചത്. പൂനെക്കെതിരേ 63 പന്തില്‍ 102 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി ആദം സാംബയെ സിക്‌സര്‍ പറത്തിയാണ് സഞ്ജു നേടിയത്. മത്സരത്തില്‍ 97 റണ്‍സിന്റെ വമ്പന്‍ ജയവും ഡല്‍ഹി നേടി.

136 മത്സരത്തില്‍ നിന്ന് 3489 റണ്‍സാണ് സഞ്ജുവിന്റെ ഐപിഎല്ലിലെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിനായി. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റ രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ നേരിടും. ഐപിഎല്ലിലെ സൂപ്പര്‍ താര പരിവേഷം സഞ്ജുവിനുണ്ടെങ്കിലും ഈ മികവ് ഇന്ത്യന്‍ ടീമിനൊപ്പം കാട്ടാന്‍ അദ്ദേഹത്തിനായിട്ടില്ല.

റുതുരാജ് ഗെയ്ക് വാദ്

റുതുരാജ് ഗെയ്ക് വാദ്

2021ലെ ഓറഞ്ച് ക്യാപ്പ് ജേതാവായ റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെയുടെ ഓപ്പണിങ്ങിലെ നിറ സാന്നിധ്യമാണ്. 2021ലാണ് റുതുരാജും ഈ നേട്ടത്തിലേക്കെത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് സിക്‌സിലൂടെ റുതുരാജ് സെഞ്ച്വറി നേടിയത്. 60 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അവസാന ഓവറിലെ അവസാന പന്തില്‍ മുസ്തഫിസുര്‍ റഹ്‌മാനെ സിക്‌സര്‍ പായിച്ചാണ് റുതുരാജ് തന്റെ കന്നി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചട്ടില്ല. 36 ഐപിഎല്ലില്‍ നിന്ന് 1207 റണ്‍സാണ് റുതുരാജ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഭാവിയില്‍ സിഎസ്‌കെയുടെ നായകനായി എത്താന്‍ സാധ്യതയുള്ള താരമാണ് റുതുരാജ് ഗെയ്ക്‌വാദ്.

രജത് പാട്ടീധാര്‍

രജത് പാട്ടീധാര്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിലൂടെ രജത് പാട്ടീധാറും ഈ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. 54 പന്തില്‍ 112 റണ്‍സാണ് പാട്ടീധാര്‍ നേടിയത്. 49 പന്തില്‍ സെഞ്ച്വറി കുറിച്ച അദ്ദേഹം മൊഹ്‌സിന്‍ ഖാനെ സിക്‌സര്‍ പറത്തിയാണ് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടിയത്. പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പഡ് താരമാണ് അദ്ദേഹം. കൂടാതെ പ്ലേ ഓഫില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമാവാനും പാട്ടീധാറിനായി. രണ്ട് ക്വാളിഫയറിനൊരുങ്ങുന്ന ആര്‍സിബിക്ക് വലിയ പ്രതീക്ഷയാണ് പാട്ടീധാര്‍ നല്‍കുന്നത്.

Story first published: Thursday, May 26, 2022, 13:00 [IST]
Other articles published on May 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X