IPL 2022: 10 കൊല്ലമായി, ഇനിയിത് പറ്റില്ല, കോലിയെ മാതൃകയാക്കണം, സഞ്ജുവിനോട് രവി ശാസ്ത്രി
മുംബൈ: ഐപിഎല്‍ സീസണ്‍ തുടങ്ങുമ്പോള്‍ എപ്പോഴും ചര്‍ച്ചയാവുന്ന പേരാണ് സഞ്ജു സാംസണ്‍. താരത്തിന്റെ ബാറ്റിംഗ് ശൈലി തന്നെയാണ് അതിന് കാരണം. 2015ലാണ് താരം ടി20യില്‍ അരങ്ങേറിയത്. എന്നാല്‍ സ്ഥിരയില്ലായ്മയുടെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിട്ടുണ്ട് താരം. ഇന്ത്യന്‍ ടീമില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ച്വറി പോലും 13 ടി20 മത്സരം കളിച്ച സഞ്ജു നേടിയിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ സഞ്ജു എപ്പോഴും തിളങ്ങാറുണ്ട്. നിരവധി മത്സരങ്ങള്‍ താരം ജയിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ താരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി. സഞ്ജു തീര്‍ച്ചയായും വിരാട് കോലിയില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കണമെന്ന് ശാസ്ത്രി പറയുന്നു. അതിലൂടെ മാത്രമേ സ്ഥിരതയോടെ സഞ്ജുവിന് കളിക്കാനാവൂ എന്നും രവി ശാസ്ത്രി പറഞ്ഞു.

സഞ്ജു സാംസണ്‍ കുറച്ച് കാലമായി ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഒരുപാട് പക്വത നേടിയിട്ടുണ്ട്. പക്ഷേ സഞ്ജുവിന് പ്രകടനം മെച്ചപ്പെടുത്താന്‍ ചില മേഖലകളില്‍ ഇനിയും നന്നായി മികവ് നേടേണ്ടതുണ്ട്. അതിലായിരിക്കണം സഞ്ജുവിന്റെ ശ്രദ്ധ. സഞ്ജുവിന്റെ ഏറ്റവും വലിയ ശത്രു ഒരുപാട് ഷോട്ടുകള്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുമെന്നതാണ്. അതാണ് സഞ്ജുവിന് പലപ്പോഴും വില്ലനാവുന്നത്. ഈ സീസണില്‍ സഞ്ജുവിനെ ഞാന്‍ കാണുന്നത് പുതിയൊരാളായിട്ടാണ്. ഒരുപാട് ശാന്തത താരത്തിലുണ്ട്. അത് ഒരുപാട് പക്വത നേടിയ താരത്തിന്റെ ലക്ഷ്ണമാണ്. ഈ വര്‍ഷം സഞ്ജുവിന്റേതായിരിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. ഈ സീസണില്‍ മറ്റെല്ലാ സീസണേക്കാളും തിളങ്ങാന്‍ സഞ്ജുവിന് സാധിക്കും. ഒരുപാട് സ്ഥിരത അദ്ദേഹത്തിന് കാണിക്കാന്‍ സാധിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി.

സഞ്ജുവിനെ ടീമിനെ നോക്കൂ. ഗംഭീരമായ ടീമാണത്. അത് ശാന്തനായിരിക്കാന്‍ അദ്ദേഹത്തിനെ അനുവദിക്കുന്നത്. ആ ടീമിന്റെ ബലം കൊണ്ട് സഞ്ജുവിന് തന്റെ സ്വാഭാവികമായ പ്രകടനത്തില്‍ നിന്നുകൊണ്ട് കളിക്കാനും സാധിക്കും. ബൗളര്‍മാരെ ആക്രമിച്ച് കളിക്കാനുള്ള അവസരം അതിലൂടെയുണ്ടാവും. സഞ്ജുവിന് വമ്പന്‍ സ്‌കോറുകള്‍ അങ്ങനെ നേടാനാവുമെന്നും ശാസ്ത്രി പറഞ്ഞു. അതേസമയം ബാംഗ്ലൂരിനെതിരെ എട്ട് റണ്‍സിനാണ് താരം പുറത്തായത്. അതേസമയം ഇതില്‍ അദ്ഭുതമില്ലെന്ന് രവി ശാസ്ത്രി പറയുന്നു. ഇത് സഞ്ജുവിന്റെ കരിയറില്‍ കണ്ടുവരുന്നത്. പക്ഷേ സഞ്ജു സ്ഥിരത ബാറ്റുകൊണ്ട് കാണിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ദീര്‍ഘകാലമായി അദ്ദേഹം ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലുമൊക്കെയായി കളിക്കുന്നുണ്ട്. ഒരേ പിഴവുകള്‍ പത്ത് വര്‍ഷം കളിച്ച് കഴിഞ്ഞ ശേഷം സഞ്ജു ആവര്‍ത്തിക്കാന്‍ പാടില്ല. അതും തുടക്കക്കാലത്ത് 20-25 റണ്‍സിന് പുറത്തായത് പോലെ ആവര്‍ത്തിക്കാന്‍ ഈ ഘട്ടത്തില്‍ പാടില്ല. നിങ്ങള്‍ക്കൊരു പരിശീലകനുണ്ട്. ഇത്തരം പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ അദ്ദേഹത്തില്‍ നിന്ന് നല്ല ചീത്ത കേള്‍ക്കേണ്ടി വരുമെന്നും ശാസ്ത്രി പറഞ്ഞു. സഞ്ജുവിന് കോലിയെ മാതൃകയാക്കി എടുക്കാം. ടി20യില്‍ അതിലൂടെ വിജയം നേടാന്‍ സഞ്ജുവിന് സാധിക്കും. സഞ്ജു സാംസണ്‍ തന്റെ നിലവാരം ഉയര്‍ത്തണമെങ്കില്‍ എതിരാളികളുടെ നീക്കത്തെ കൃത്യമായി മനസ്സിലാക്കാനാവണം. പിന്നീട് കളിക്കുന്ന ഷോട്ടുകള്‍ കൃത്യമായതായിരിക്കണം. വിക്കറ്റ് കളയുന്ന ഷോട്ടുകളിലായിരിക്കരുത് ശ്രദ്ധയെന്നും രവി ശാസ്ത്രി പറഞ്ഞു.

ഏത് ഷോട്ട് കൊണ്ടാണ് കൂടുതല്‍ നേട്ടമുണ്ടാവുകയെന്ന് സഞ്ജു പഠിക്കണം. ആ ഷോട്ടുകള്‍ ഏത് ബൗളര്‍ക്കെതിരെ കളിക്കണം എന്നും പരിശോധിക്കണം. ഇതാണ് ബുദ്ധിപൂര്‍വം റണ്‍സ് നേടുന്ന രീതി. ഇവിടെയാണ് കോലി ബഹുദൂരം പക്വതയുടെ കാര്യത്തില്‍ മുന്നിലെത്തുന്നത്. അച്ചടക്കവും നിയന്ത്രണവും കളിയില്‍ ആവശ്യമാണ്. അതിലൂടെ വലിയ സ്‌കോറുകള്‍ കണ്ടെത്താനാവും. സഞ്ജു ആ രീതിയിലേക്ക് ഉയരുകയും, എതിരാളികളെ കൃത്യമായി മനസ്സിലാക്കി അടിച്ചുപറത്താന്‍ ശ്രമിച്ചാല്‍ അത് വലിയ ഫലമുണ്ടാക്കും. അത്തരമൊരു തുടക്കം കിട്ടിയാല്‍ സഞ്ജുവിന് അത് വലിയ സ്‌കോറിലെത്തിക്കാന്‍ സാധിക്കുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി. അതേസമയം ആകാശ് ചോപ്രയും ആര്‍സിബിക്കതിരെ സഞ്ജുവിന്റെ പ്രകടനത്തെ വിമര്‍ശിച്ചു. ദേവ്ദത്ത് പടിക്കല്‍ പുറത്തായതിന് പിന്നാലെ സഞ്ജു സാംസണ്‍ വന്നുവെങ്കിലും ഒരിക്കല്‍ കൂടി വനിന്ദു ഹസരങ്ക സഞ്ജുവിനെ സ്വന്തം പോക്കറ്റിലാക്കി. നീ ക്രീസിലെത്തിയാല്‍ ഉടനെ ഞാന്‍ പുറത്താക്കും എന്ന രീതിയിലായിരിക്കുകയാണ് കാര്യങ്ങളെന്നും ആകാശ് ചോപ്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications