മലയാളിയുടെ ബുദ്ധി പൊളി, ധോണിയെ പൂജ്യത്തില്‍ കൈവിട്ട സഞ്ജുവിന് കൈയടി, കാരണമറിയാം

മുംബൈ: സാധാരണ ക്യാച്ച് കൈവിടുമ്പോള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത് രൂക്ഷ വിമര്‍ശനവും പരിഹാസവുമൊക്കെയാണ്. അതും സുപ്രധാന താരങ്ങളുടെയാവുമ്പോള്‍ വിമര്‍ശനത്തിന്റെ ഭാഷ കൂടുതല്‍ കടുക്കും. എന്നാല്‍ രാജസ്ഥാന്‍ സിഎസ്‌കെ മത്സരത്തില്‍ എംഎസ് ധോണിയുടെ ക്യാച്ച് കൈവിട്ട രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് ഇപ്പോള്‍ പ്രശംസകളാണ് കൂടുതലുമെത്തുന്നത്. സഞ്ജുവിന്റെ ബുദ്ധിയെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.

മലയാളിയുടെ ബുദ്ധി പൊളിയെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന്റെ കാരണമാണ് രസകരം. അമ്പാട്ടി റായിഡു പുറത്തായതിന് പിന്നാലെ ധോണി ക്രീസിലെത്തുമ്പോള്‍ സിഎസ്‌കെ സ്‌കോര്‍ബോര്‍ഡ് 10.2 ഓവറില്‍ നാല് വിക്കറ്റിന് 95 എന്ന മികച്ച നിലയിലാണ്. ധോണിയെ പൂജ്യത്തിന് പുറത്താക്കിയിരുന്നെങ്കില്‍ പിന്നാലെയെത്തുന്ന മിച്ചല്‍ സാന്റ്‌നറും യുവതാരങ്ങളും വലിയ ഷോട്ടുകള്‍ കളിച്ച് വലിയ സ്‌കോറിലേക്ക് സിഎസ്‌കെ നീങ്ങുമായിരുന്നു.

എന്നാല്‍ മോശം ഫോമിലുള്ള ധോണിയെ അവിടെ നിര്‍ത്തിയാല്‍ വലിയ സ്‌കോര്‍ നേടാതെ പിടിച്ചുകെട്ടാനാവും. ഇത് മുന്നില്‍ക്കണ്ട് സഞ്ജു മനപ്പൂര്‍വ്വം ക്യാച്ച് നഷ്ടപ്പെടുത്തിയതാവാം എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സഞ്ജു ഇത് മനസില്‍ പോലും കണ്ടിട്ടുണ്ടാവില്ലെങ്കിലും ആ ക്യാച്ച് എടുക്കാതിരുന്നത് നന്നായെന്ന് പറയാം. റണ്‍സ് നിരക്ക് ഉയര്‍ത്താന്‍ പ്രയാസപ്പെട്ട ധോണി 28 പന്തില്‍ 26 റണ്‍സ് മാത്രമാണ് നേടിയത്. ഓരോ സിക്‌സും ഫോറും പറത്തിയെങ്കിലും സ്‌ട്രൈക്കറേറ്റ് 92.85 മാത്രം. ധോണിയുടെ സ്ലോ ഇന്നിങ്‌സ് വമ്പനടി നടത്തിക്കൊണ്ടിരുന്ന മോയിന്‍ അലിയേയും സമ്മര്‍ദ്ദത്തിലാക്കി.

19 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച മോയിന്‍ അലി പുറത്താവുമ്പോള്‍ 57 പന്തില്‍ 93 റണ്‍സാണ് നേടിയത്. മോയിന്‍ അലിക്ക് ധോണി കൃത്യമായി സ്‌ട്രൈക്ക് കൈമാറി അടിക്കാനുള്ള അവസരം ഒരുക്കി നല്‍കിയില്ലെന്ന് തന്നെ പറയാം. ധോണിയുടെ മെല്ലപ്പോക്ക് ഇന്നിങ്‌സാണ് മോയിന്റെ ബാറ്റിങ്ങിന്റെ ഒഴുക്കിനെ നഷ്ടപ്പെടുത്തിയത്. ഇതിനെല്ലാം കാരണം സഞ്ജു ധോണിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണെന്നും മലയാളിയുടെ കാഞ്ഞ ബുദ്ധിയാണ് ധോണിയെ കൈവിട്ടുകളയാന്‍ കാരണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്.

എടുക്കാന്‍ പ്രയാസമുള്ള ക്യാച്ചായതിനാലാണ് സഞ്ജുവിന് അത് നഷ്ടമായത്. എന്തായാലും അത് സിഎസ്‌കെയ്ക്ക് ഗുണം ചെയ്‌തെന്ന് വേണം കരുതാന്‍. ഒരു ഘട്ടത്തില്‍ 10 റണ്‍റേറ്റിന് മുകളില്‍ കുതിച്ചിരുന്ന സിഎസ്‌കെ ഇന്നിങ്‌സ് 152 എന്ന സ്‌കോറിലേക്കൊതുങ്ങിയത് ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങുകൊണ്ടാണ്. യുസ് വേന്ദ്ര ചഹാലിനെ സിക്‌സര്‍ പായിക്കാനുള്ള ധോണിയുടെ ശ്രമം ജോസ് ബട്‌ലറുടെ കൈയില്‍ അവസാനിക്കുമ്പോള്‍ സിഎസ്‌കെയുടെ വലിയ ടോട്ടലെന്ന സ്വപ്‌നം ഏറെക്കുറെ അവസാനിച്ചിരുന്നു. എന്തായാലും ക്യാച്ച് നഷ്ടപ്പെടുത്തിയതിന് സഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി സഞ്ജുവിന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. 20 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 15 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 75 മാത്രമായിരുന്നു സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ്. ക്യാപ്റ്റനെന്ന നിലയില്‍ ആംഗര്‍ റോളില്‍ കളിച്ചതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് ആരാധക പക്ഷം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, May 20, 2022, 22:45 [IST]
Other articles published on May 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X