IPL 2022: സ്ഥിരമായി ഹസരങ്കയുടെ പോക്കറ്റിലാണോ? സഞ്ജുവിനെ ട്രോളി രാജസ്ഥാന്‍ ആരാധകര്‍
മുംബൈ: ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ജയം കൈവിട്ടതിന് പിന്നാലെ സഞ്ജു സാംസണ് ട്രോള്‍. ഹസരങ്ക വീണ്ടും സഞ്ജു പുറത്താക്കിയതാണ് ആളുകളുടെ പരിഹാസത്തിന് കാരണം. ഇത് ആദ്യമായിട്ടല്ല സഞ്ജു ഹസരങ്കയോട് പുറത്താവുന്നത്. നേരത്തെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലും സഞ്ജു തുടര്‍ച്ചയായി ഹസരങ്കയ്ക്ക് മുന്നില്‍ മുട്ടുമടക്കിയിരുന്നു. നിര്‍ണായക സമയത്ത് ക്രീസിലെത്തിയ താരത്തെ ഹസരങ്ക വീഴ്ത്തിയ രീതിയും രസകരമായിരുന്നു.
പന്തിന്റെ വേഗവും ഗതിയും മനസ്സിലാക്കുന്നതില്‍ സഞ്ജു പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. റിട്ടേണ്‍ ക്യാച്ചില്‍ ഹസരങ്ക താരത്തെ പുറത്താക്കുകയായിരുന്നു. ക്രിക്കറ്റില്‍ സ്ഥിരമായി നടക്കുമെന്ന് ഉറപ്പുള്ള കാര്യം ഹസരങ്ക സഞ്ജുവിനെ പുറത്താക്കുമെന്നതാണെന്നും ആരാധകര്‍ പരിഹസിക്കുന്നു.

സഞ്ജു ക്രീസിലെത്തിയപ്പോള്‍ തന്നെ പുറത്താകുമെന്ന ആശങ്ക ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഗംഭീരമായൊരു സിക്‌സറടിച്ചാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ ഹസരങ്ക പിന്നെയെറിഞ്ഞ പന്തുകള്‍ എന്തുകൊണ്ട് താന്‍ ലോക ഒന്നാം ഒന്നാം നമ്പറാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പന്തുകളാണ് എറിഞ്ഞത്. മികച്ച രീതിയില്‍ ലെങ്ത് മാറ്റിയ ഹസരങ്ക സഞ്ജുവിനെ കുരുക്കുകയായിരുന്നു. ഇതുവരെ സഞ്ജുവിനെതിരെ ആകെ എറിഞ്ഞത് 15 പന്തുകളാണ്. വെറും എട്ട് റണ്‍സുകളാണ് ഹസരങ്ക ഇത്രയും പന്തുകളില്‍ നിന്ന് നേടിയത്. സഞ്ജു ഹസരങ്കയോട് ഇത്രയും പന്തുകളില്‍ നിന്ന് നാല് തവണ പുറത്താവുകയും ചെയ്തു. സോഷ്യല്‍ മീഡിയ ഹസരങ്കയെ പുകഴ്ത്തിയിരിക്കുകയാണ്. സഞ്ജുവിനാണെങ്കില്‍ ട്രോളും.

സഞ്ജു അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി നാല് തവണ ഹസരങ്കയ്ക്ക് മുന്നില്‍ വീണെന്ന് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര പറഞ്ഞു. പക്ഷേ ഏറ്റവും കൂടുതല്‍ ഞാന്‍ ആരെയാണ് പുറത്താക്കിയതെന്ന് അറിയുമോ? എന്റെ അടുത്ത സുഹൃത്ത് രോഹിത് ശര്‍മയെ ഏഴ് തവണ ഞാന്‍ പുറത്താക്കിയിട്ടുണ്ടെന്നും അമിത് മിശ്ര പറഞ്ഞു. ആര്‍സിബിയില്‍ ഇത്തവണ ചഹല്‍ ഇല്ല. അഞ്ച് തവണയാണ് ചഹല്‍ സഞ്ജുവിനെ പുറത്താക്കിയത്. എന്നാല്‍ ആര്‍സിബിക്ക് ഹസരങ്കയുണ്ട്. നാല് തവണ അവര്‍ സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ടെന്നും പൃഥ്വി എന്ന ആരാധകന്‍ കുറിച്ചു. സഞ്ജുവിന്റെ ക്യാച്ചെടുക്കും മുമ്പ് തന്നെ ഹസരങ്ക ചിരിക്കുന്നുണ്ടായിരുന്നു. സഞ്ജുവിനെതിരെ സമ്പൂര്‍ണ ആധിപത്യം ഹസരങ്കയ്ക്കുണ്ടെന്നും ആരാധകര്‍ പറയുന്നു.

സഞ്ജുവിന്റെ സ്ഥാനം സ്ഥിരമായി ഹസരങ്കയുടെ പോക്കറ്റിലാണെന്ന് ആരാധകര്‍ ട്രോളുന്നു. മരണം, നികുതി, സഞ്ജുവിനെ ഹസരങ്ക പുറത്താക്കുന്നു. ജീവിതത്തിലെ മൂന്ന് യാഥാര്‍ത്ഥ്യങ്ങളാണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞു. ഗൂഗ്ലി കളിക്കുമ്പോള്‍ ജേസന്‍ റോയിയേക്കാള്‍ വലിയ പ്രശ്‌നം സഞ്ജു നേരിടുന്നുണ്ടെന്ന് ഇന്ത്യന്‍ ലാങ്കര്‍ ട്വീറ്റ് ചെയ്തു. സാംസണെ പുറത്താക്കാനുള്ള ചീറ്റ് കോഡാണ് ഹസരങ്കയെന്ന് വിശാല്‍ എന്ന ആരാധകന്‍ ട്രോള്‍ രൂപത്തില്‍ പറഞ്ഞു. ഹസരങ്ക ഒരിക്കല്‍ കൂടി സഞ്ജുവിനെ പുറത്താക്കി. അടുത്ത സീസണില്‍ സംഗക്കാര തീര്‍ച്ചയായും ഹസരങ്കയെ ടീമിലെത്തിക്കുമെന്ന് ആരാധകര്‍ പറയുന്നു. ഹസരങ്കയ്‌ക്കെതിരെ കളിക്കുക എന്ന് കേട്ടാല്‍ തന്ന സഞ്ജുവിനെ മുട്ടിടിക്കുമെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു.

രാജസ്ഥാനെ തോല്‍പ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ദിനേഷ് കാര്‍ത്തിക്കായിരുന്നു. വളരെ പെട്ടെന്നാണ് സ്‌കോര്‍ ഡികെ മാറ്റിമറിച്ചത്. കാര്‍ത്തിക്കിനെതിരെ ഫീല്‍ഡൊരുക്കിയതിലും സഞ്ജു വിമര്‍ശനം നേരിടുന്നുണ്ട്. പരിചയസമ്പന്നനായ ഒരു താരത്തിനെതിരെ സഞ്ജു ഒരുക്കിയ ഫീല്‍ഡിംഗ് സെറ്റപ്പിനെ സുനില്‍ ഗവാസ്‌കറും വിമര്‍ശിച്ചു. എന്നാല്‍ തനിക്ക് ആശയക്കുഴപ്പമില്ലായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. താന്‍ ഒരുക്കിയ ഫീല്‍ഡ് കൃത്യമായിരുന്നു. എന്നാല്‍ തോല്‍വിയില്‍ ടീമിന് എവിടെയാണ് പിഴച്ചതെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് സഞ്ജു പറഞ്ഞു. നല്ല സ്‌കോറാണ് ടീം ഉയര്‍ത്തിയത്. എന്നാല്‍ മഞ്ഞുവീഴ്ച്ച വന്നതോടെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications