ഇപ്പോഴിതാ രോഹിത്തിന്റെ നായക മികവിനെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവുമായ സച്ചിന് ടെണ്ടുല്‍ക്കര്‍. വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള നായകനാണ് രോഹിത് ശര്‍മയെന്നും ഒരിക്കലും അവന് ഭയപ്പെടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'രോഹിത് ശര്‍മയുമായി ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. അവന് വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള താരങ്ങളിലൊരാളാണ്. ഒരിക്കലും അവന് ഭയപ്പെടില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കാനും കൃത്യമായി മനസിലാക്കാനും അവന് കഴിവുണ്ട്. ഒരു നായകനായിരിക്കുമ്പോള്‍ വേണ്ട പ്രധാന ഗുണമാണത്'- സച്ചിന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
സച്ചിന് ടെണ്ടുല്‍ക്കറും റിക്കി പോണ്ടിങ്ങും മുംബൈ ഇന്ത്യന്‍സിനെ നയിച്ചിട്ടും ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മ നായകനായതോടെ മുംബൈയുടെ കിരീടക്ഷാമവും തീര്‍ന്നു. 2019,2020ല്‍ തുടര്‍ച്ചയായി ടീമിനെ കിരീടം ചൂടിക്കാന്‍ രോഹിത്തിനായി. അവസാന സീസണില്‍ മുംബൈ ഹാട്രിക് കിരീട പ്രതീക്ഷയിലായിരുന്നെങ്കിലും പ്ലേ ഓഫ് കടക്കാന്‍ ടീമിനായില്ല.
വരുന്ന സീസണില്‍ ടീമില്‍ വലിയ മാറ്റം തന്നെയാണ് മുംബൈ ടീമിലുണ്ടാവുക. രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയപ്പോള്‍ ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ, ട്രന്റ് ബോള്‍ട്ട് എന്നിവരെയെല്ലാം ടീം കൈവിട്ടു. അവസാന സീസണിലെ ക്ഷീണം മാറ്റി കിരീടം നേടി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് മുംബൈയുള്ളത്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ മുംബൈ അത്ഭുതം വീണ്ടും സൃഷ്ടിക്കുമോയെന്നത് കാത്തിരുന്ന് കാണണം. രോഹിത്തിന്റെ ക്യാപ്റ്റന്‍സി മുംബൈക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സച്ചിന് പറഞ്ഞു.
'രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് കാത്തുസൂക്ഷിക്കേണ്ടതായുണ്ട്. ടീം പ്രതിസന്ധിയിലാവുമ്പോള്‍ നായകനിലേക്കാണ് സഹതാരങ്ങള്‍ നോക്കുന്നത്. അപ്പോള്‍ ക്യാപ്റ്റന്‍ ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കെല്പ്പുള്ളവനായിരിക്കണം. മുംബൈക്കൊപ്പം രോഹിത് അത് എപ്പോഴും ചെയ്യാറുണ്ട്'-സച്ചിന് പറഞ്ഞു. രോഹിത് ശര്‍മ ഓപ്പണറെന്ന നിലയിലും മികച്ച ബാറ്റിങ് പ്രകടനം നടത്തുന്നു. പല സമ്മര്‍ദ്ദ ഘട്ടങ്ങളിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സ് വരുന്ന സീസണിലും വലിയ പദ്ധതികളോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതിനാല്‍ പകരം മികച്ചൊരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് ആവിശ്യമാണ്. ആറാം ബൗളറായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടറായി ആരെത്തുമെന്നത് കണ്ടറിയണം. ക്രുണാല്‍ പാണ്ഡ്യയും മുംബൈ ഇന്ത്യന്സിനൊപ്പമില്ല. ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കിയ സ്ഥാനത്തേക്ക് ജോഫ്രാ ആര്‍ച്ചറെയാണ് മുംബൈ നോട്ടമിടുന്നതെന്നാണ് വിവരം. സ്പിന്‍ നിരയിലേക്ക് ആര്‍സിബി ഒഴിവാക്കിയ യുസ് വേന്ദ്ര ചഹാലെത്തുമെന്നും സൂചനയുണ്ട്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഇന്ത്യക്കാരെത്തന്നെ ടീമിനാവശ്യമുണ്ട്. ടോപ് ഓഡറിലേക്കും ടീമിന് ബാറ്റ്സ്മാന്മാരെ ആവിശ്യമാണ്. മികച്ചൊരു ടീമിനെത്തന്നെ മുംബൈ വരുന്ന സീസണിലും കളത്തിലിറക്കുമെന്നുറപ്പാണ്. രോഹിത്തിനെപ്പോലൊരു മികച്ച നായകന് ഒപ്പമുള്ളതിനാല്‍ അനായാസം തന്നെ മികച്ചൊരു പ്ലേയിങ് 11സൃഷ്ടിച്ചെടുക്കാന്‍ മുംബൈക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.