വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ബട്‌ലര്‍ക്കെതിരേ അവന് പിഴച്ചത് അവിടെ', സിറാജിന്റെ തെറ്റ് ചൂണ്ടിക്കാട്ടി സച്ചിന്‍

വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ്, ദിനേഷ് കാര്‍ത്തിക് എന്നീ വമ്പന്മാരെല്ലാം ആര്‍സിബിക്കായി നിര്‍ണ്ണായക മത്സരത്തില്‍ നിരാശപ്പെടുത്തി

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണ്‍ കൂടി കിരീടമില്ലാതെ ആര്‍സിബി അവസാനിപ്പിച്ചിരിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് ആര്‍സിബി പുറത്തായത്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച പോരാട്ടവീര്യം ഒരു ഘട്ടത്തിലും രാജസ്ഥാനോട് കാട്ടാന്‍ ആര്‍സിബിക്കായില്ലെന്നതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തിയത്.

വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ്, ദിനേഷ് കാര്‍ത്തിക് എന്നീ വമ്പന്മാരെല്ലാം ആര്‍സിബിക്കായി നിര്‍ണ്ണായക മത്സരത്തില്‍ നിരാശപ്പെടുത്തി. രജത് പാട്ടീധാറിന്റെ അര്‍ധ സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ആര്‍സിബിയെ രക്ഷിച്ചത്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ആദ്യ ഓവറില്‍ 16 റണ്‍സും രണ്ടാം ഓവറില്‍ 15 റണ്‍സുമാണ് സിറാജ് വിട്ടുകൊടുത്തത്. സിറാജിന്റെ പ്രകടനം ആര്‍സിബിക്ക് വലിയ തിരിച്ചടിയായി.

1

ഇപ്പോഴിതാ മത്സരത്തില്‍ മുഹമ്മദ് സിറാജിന് തെറ്റ് പറ്റിയത് എവിടെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ജോസ് ബട്‌ലര്‍ക്കെതിരേ സിറാജ് വേണ്ടത്ര ഔട്ട് സ്വിങ്ങറിന് ശ്രമിച്ചെല്ലന്നതാണ് സച്ചിന്‍ പിഴവായി ചൂണ്ടിക്കാട്ടിയത്. 'ബട്‌ലര്‍ക്കെതിരേ സിറാജിന് ആ തന്ത്രം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. അവന്‍ കൃത്യമായി ഔട്ട് സ്വിങ്ങറിന് ശ്രമിച്ചില്ല. കട്ടറുകള്‍ക്കാണ് സിറാജ് കൂടുതല്‍ ശ്രമിച്ചത്. കൃത്യമായ ഇടവേളകളില്‍ അവന്‍ ഔട്ട്‌സ്വിങ്ങറിന് ശ്രമിച്ചില്ല'- സച്ചിന്‍ വിലയിരുത്തി.

സിറാജ് ആദ്യ ഓവറില്‍ത്തന്നെ 16 റണ്‍സ് വഴങ്ങിയത് രാജസ്ഥാന് ആത്മവിശ്വാസം നല്‍കിയപ്പോള്‍ ആര്‍സിബിയെ മാനസികമായി അത് തളര്‍ത്തി. ജോഷ് ഹെയ്‌സല്‍വുഡ് ന്യൂബോളില്‍ മോശമല്ലാതെ പന്തെറിഞ്ഞെങ്കിലും സിറാജ് തല്ലുവാങ്ങിയത് മത്സരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി. ഹര്‍ഷല്‍ പട്ടേലിനെ അവസാന ഓവറുകളിലേക്ക് കൂടുതല്‍ മാറ്റിവെക്കേണ്ടി വന്നതിനാല്‍ ന്യൂബോളില്‍ അധികം ഉപയോഗിക്കാന്‍ സാധിച്ചില്ല.

2

ഇത്തവണ സിറാജിന് പകരം പരിഗണിക്കാന്‍ മികച്ചൊരു പേസര്‍ ആര്‍സിബിക്കൊപ്പമില്ലായിരുന്നു. സിദ്ധാര്‍ത്ഥ് കൗളിനെ ആര്‍സിബി പരിഗണിച്ചെങ്കിലും സിറാജിനെക്കാളും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തു. അടുത്ത സീസണില്‍ ആര്‍സിബി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് മികച്ച പേസ് ബൗളര്‍മാരെ സ്വന്തമാക്കാനാണ്. എല്ലാത്തവണയും ബൗളിങ് ആര്‍സിബിയുടെ ദൗര്‍ബല്യമാണെന്നതാണ് വസ്തുത.

രാജസ്ഥാന്റെ ഓപ്പണര്‍മാരുടെ പ്രകടനത്തെ സച്ചിന്‍ അഭിനന്ദിച്ചു. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ത്ത യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് 5.1 ഓവറില്‍ 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 13 പന്തില്‍ 21 റണ്‍സെടുത്ത ജയ്‌സ്വാളിനെ ഹെയ്‌സല്‍വുഡ് പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ജയ്‌സ്വാള്‍ വലിയ റണ്‍സ് നേടിയില്ലെങ്കിലും അദ്ദേഹം നല്‍കിയ മികച്ച തുടക്കമാണ് ബട്‌ലറുടെ സമ്മര്‍ദ്ദം കുറച്ചതും അനായാസമായി ഷോട്ടുകള്‍ കളിക്കാന്‍ ധൈര്യം നല്‍കിയതെന്നും സച്ചിന്‍ വിലയിരുത്തി.

3

'ആദ്യ ബോള്‍ തന്നെ യശ്വസി ജയ്‌സ്വാള്‍ നേരിട്ടത് വലിയൊരു മുന്നറിയിപ്പാണ് നല്‍കിയത്. നല്ലൊരു പന്താണ് സിറാജ് എറിഞ്ഞതെങ്കിലും ജയ്‌സ്വാളിന്റെ മനോഹരമായ കവര്‍ ഡ്രൈവായിരുന്നു. സിറാജിന്റെ ഷോട്ട് പിച്ച് പന്തില്‍ അവന്‍ സിക്‌സും ഫോറും നേടി. അവന്‍ നല്‍കിയ വലിയൊരു തുടക്കമാണ് ബട്‌ലര്‍ക്ക് ശ്വസിക്കാനുള്ള അവസരം ഒരുക്കിയത്. ജയ്‌സ്വാളിന്റെ ബാറ്റിങ് കണ്ടാണ് ബട്‌ലറും സിറാജിനെ ഉന്നം വെച്ചത്. അവന്‍ സ്‌കോര്‍ നേടി മുന്നേറുന്നത് കണ്ടിരിക്കാന്‍ രസമാണ്. ബട്‌ലര്‍ 360 ഡിഗ്രി ഷോട്ട് കളിക്കുന്ന താരമാണ്. അവന്റെ ഷോട്ടുകളെ പ്രവചിക്കാനാവില്ല. മികച്ച ഫുട്‌വര്‍ക്കാണ് ബട്‌ലറുടേത്. സഞ്ജുവുമായും നിര്‍ണ്ണായക കൂട്ടുകെട്ടാണ് അവന്‍ സൃഷ്ടിച്ചത്' - സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

4

ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനോട് രാജസ്ഥാന്‍ തോറ്റിരുന്നു. ഫൈനലിലും ജോസ് ബട്‌ലറുടെ പ്രകടനം രാജസ്ഥാന് നിര്‍ണ്ണായകമാവും. നാല് സെഞ്ച്വറിയുള്‍പ്പെടെ ഐപിഎല്ലിലെ ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ബട്‌ലര്‍ തലപ്പത്താണ്.

Story first published: Saturday, May 28, 2022, 20:37 [IST]
Other articles published on May 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X