IPL 2022: ഇതാ ധോണിയുടെ യഥാര്‍ഥ പകരക്കാരന്‍, അത് സഞ്ജുവെന്ന് സോഷ്യല്‍ മീഡിയ!

2008നു ശേഷം ആദ്യമായി രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലിന്റെ ഫൈനലിലെത്തിച്ച നായകന്‍ സഞ്ജു സാംസണിലെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍സിനെ രണ്ടാം ഐപിഎല്‍ കിരീടത്തിന് തൊട്ടരികിലെത്തിച്ച അദ്ദേഹത്തെ ക്രിക്കറ്റ് പ്രേമികള്‍ പ്രശംസ കൊണ്ടു മൂടുകയാണ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞാണ് റോയല്‍സിന്റെ ഫൈനല്‍ പ്രവേശനം. തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിനു ആര്‍സിബിയെ സഞ്ജുവും സംഘവും വാരിക്കളയുകയായിരുന്നു. ഫൈനല്‍ പ്രവേശനത്തിനു ശേഷം സഞ്ജുവിനെ പുകഴ്ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ള ചില പ്രതികരണങ്ങള്‍ നോക്കാം.

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഇപ്പോള്‍ കമന്റേറ്റുമായ ഇര്‍ഫാന്‍ പഠാനും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചവരുടെ കൂട്ടത്തിലുണ്ട്. ഞാന്‍ ഇതു നേരത്തേ പറഞ്ഞതാണ്, ഇപ്പോള്‍ ഇതു വീണ്ടും പറയുകയാണ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരുപാട് കാര്യങ്ങള്‍ ഇഷ്ടപ്പെടാനുണ്ടെന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ട്വീറ്റ് ചെയ്തത്.

ബൗളര്‍മാരെ പ്രശംസിക്കു, പക്ഷെ സഞ്ജു സാംസണെന്ന ക്യാപ്റ്റന്‍ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത രീതിയ ഗംഭീരമായിരുന്നുവെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സഞ്ജു സാംസണ്‍ എംഎസ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമിയാണ്. സമ്മതിക്കൂ അല്ലെങ്കില്‍ മരിക്കൂയെന്നു ഒരു യൂസര്‍ കുറിച്ചു.

2013ല്‍ 10 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ഫ്രാഞ്ചൈസിയെ ഐപിഎല്‍ ഫൈനലില്‍ നയിക്കാന്‍ പോവുകയാണ്. എത്ര മഹത്തായ യാത്രയാണിത്. യാത്ര കടുപ്പമേറിയതായിരുന്നു, പക്ഷെ മോശം സമയങ്ങളിലും നല്ല സമയങ്ങളിലും ഇരുവരും പരസ്പരം സഹായിച്ചിട്ടുണ്ടെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ വിജയിക്കുകയാണെങ്കില്‍ ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയ പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ (27 വയസ്) മാറും.

ഗുജറാത്ത് ടൈറ്റന്‍സാണ് ഫൈനലില്‍ ജയിക്കുന്നതെങ്കില്‍ ഏറ്റവും വേഗത്തില്‍ (15 മല്‍സരങ്ങള്‍) കിരീടം ചൂടിയ രണ്ടാമത്തെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയും മാറുമെന്ന് ഒരു യൂസര്‍ പ്രതികരിച്ചു.

ഈ വര്‍ഷം ക്യാപ്റ്റനെന്ന നിലയില്‍ അസാധാരണ പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവയ്ക്കുന്നത്. മികച്ച ടീമിനെയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നതെന്നും പരിചയ സമ്പന്നരായ കളിക്കാരുള്ളതിനാലാണ് ടീം നന്നായി പെര്‍ഫോം ചെയ്യുന്നത് എന്ന് പലരും പറയും. പക്ഷെ ഈ ചെറുപ്പക്കാരന്‍ ക്യാപ്റ്റന്റെ റോളില്‍ ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സഞ്ജുവിന്റെ ബൗളിങ് റൊട്ടേഷനുകളിലും ഫീല്‍ഡ് ക്രമീകരണത്തിലുമെല്ലാം ഇതു നമുക്കു കാണാന്‍ സാധിക്കുമെന്നും ഒരു യൂസര്‍ പ്രശംസിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 28, 2022, 16:51 [IST]
Other articles published on May 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X