Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയുടെ തുടക്കം പാളി, ഒന്നും പേടിക്കേണ്ടെന്ന് രോഹിത്, ഇനിയുള്ള മത്സരങ്ങളില്‍ കാണാം

മുംബൈ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരം തോറ്റിരിക്കുകയാണ്. 2012 മുതല്‍ ടീം ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത് പതിവാണ്. പക്ഷേ ഇത്തവണ ജയം ഉറപ്പായ സ്ഥലത്ത് നിന്നാണ് മുംബൈ കൈവിട്ടത്. അതേസമയം തോല്‍വിയില്‍ ആശങ്കകള്‍ ഒന്നുമില്ലെന്ന് പറയുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തന്റെ ടീമിന് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ കണക്കുകളില്‍ തനിക്ക് പ്രശ്‌നങ്ങളില്ല. എല്ലാ മത്സരങ്ങള്‍ക്കും നന്നായി ഒരുങ്ങിയാണ് വരുന്നത്. അതുകൊണ്ട് അത്തരം ഭയങ്ങളൊന്നും ടീമിനില്ലെന്നും ഹിറ്റ്മാന്‍ വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ പതിയെ തുടങ്ങുന്നത് മുംബൈയുടെ സ്ഥിരം ഫോര്‍മാറ്റാണ്. എന്നാല്‍ അവസാനം വേഗത്തില്‍ നോക്കൗട്ടിലെത്തുന്നതും അവര്‍ തന്നെയായിരിക്കും.

1

2013 മുതല്‍ മുംബൈ അഞ്ച് കിരീടങ്ങളാണ് നേടിയത്. ഇതെല്ലാം തുടക്കം മോശമായതിന് ശേഷമായിരുന്നു. ആദ്യ അഞ്ച് കളികളില്‍ തോറ്റിട്ടും മുംബൈ കപ്പടിച്ച ചരിത്രമുണ്ട്. ടീമിന്റെ തുടക്കം മോശമാവുന്നത് ഞങ്ങളുടെ ചര്‍ച്ചകളിലേ ഇല്ലായിരുന്നു. എല്ലാ മത്സരങ്ങളും ഒരുങ്ങി തന്നെയാണ് വരാറുള്ളത്. ആദ്യ മത്സരം തോറ്റാലേ മികച്ച രീതിയില്‍ മുന്നോട്ട് പോകൂ എന്നില്ല. ആദ്യ മത്സരമായാലും അവസാന മത്സരമായാലും ജയിക്കാനായി പരിശ്രമിക്കുക എന്നതാണ് മുംബൈയുടെ രീതി. എന്നാല്‍ കളിക്കളത്തില്‍ ഇന്ന് കുറച്ച് പിഴവുകളുണ്ടായി. പ്ലാന്‍ പ്രകാരം കളിക്കാന്‍ സാധിച്ചില്ലെന്നും രോഹിത് പറഞ്ഞു.

കളിയാവുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ കടുത്ത പോരാട്ടം തന്നെ നടത്തും. കാരണം ഇത് കടുപ്പമേറിയ ടൂര്‍ണമെന്റാണ്. തീര്‍ച്ചയായും ആദ്യ മത്സരം തോറ്റതില്‍ നിരാശയുണ്ട്. പക്ഷേ ഇത് അവസാനമല്ലെന്ന് ഞങ്ങള്‍ക്കറിയാമെന്നും രോഹിത് പറഞ്ഞു. മത്സരത്തില്‍ ഇഷാന്‍ കിഷന്റെ ഗംഭീര പ്രകടനമാണ് കണ്ടത്. 49 പന്തില്‍ 81 റണ്‍സ് താരം അടിച്ച് കൂട്ടി. രോഹിത് ശര്‍മ 41 റണ്‍സുമെടുത്തു. അതേസമയം താരലേലത്തിലെ വിലകൂടിയ താരമെന്ന നേട്ടത്തിനൊത്തുള്ള പ്രകടനം കാഴ്ച്ചവെക്കാനും ഇഷാന്‍ കിഷന് സാധിച്ചു. കുല്‍ദീപ് യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് മുംബൈയെ 200 റണ്‍സിലെത്താതെ പിന്നോട്ടടിച്ചത്.

ഡല്‍ഹിക്കെതിരെ നല്ല സ്‌കോറാണ് കുറിച്ചതെന്ന് ഞാന്‍ കരുതിയിരുന്നു. 170 റണ്‍സിലധികം നേടുക അസാധ്യമായിരിക്കുമെന്നാണ് പിച്ച് കണ്ടപ്പോള്‍ തോന്നിയത്. വളരെ കഠിനമായിരുന്നു തുടക്കത്തിലെ ബാറ്റിംഗ്. എന്നാല്‍ മധ്യനിരയില്‍ മികച്ച രീതിയിലാണ് താരങ്ങള്‍ ബാറ്റ് ചെയ്തത്. നല്ല രീതിയില്‍ തന്നെ ഫിനിഷും ചെയ്തു. ആ സ്‌കോര്‍ നല്ലതായി തന്നെ തതോന്നിയിരുന്നു. എന്നാല്‍ പ്രശ്‌നം പറ്റിയത് ബൗളിംഗിനാണ്. പ്ലാന്‍ ചെയ്തത് പ്രകാരം പന്തെറിയാന്‍ സാധിച്ചില്ലെന്നും രോഹിത് വ്യക്തമാക്കി. മത്സരത്തില്‍ ലളിത് യാദവും അക്ഷര്‍ പട്ടേലും നടത്തിയ കൗണ്ടര്‍ അറ്റാക്കിലാണ് മുംബൈ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. യാദവ് പുറത്താകെ 48 റണ്‍സും, അക്ഷര്‍ പട്ടേല്‍ പുറത്താകാതെ 38 റണ്‍സുമെടുത്തു.

Story first published: Sunday, March 27, 2022, 22:26 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+