
രോഹിത് ക്രീസില്‍ നിന്ന് കളിക്കുകയാണ് വേണ്ടത്. മികച്ച രീതിയില്‍ ഇരുപത് റണ്‍സിലെത്തുന്നുണ്ട് രോഹിത്. എപ്പോഴൊക്കെ കളിക്കാന്‍ ഇറങ്ങുന്നുവോ അപ്പോഴൊക്കെ ബാറ്റിംഗില്‍ മികച്ച ഫോമിലുള്ള കളിക്കാരെ പോലെയാണ് രോഹിത് ബാറ്റ് ചെയ്യുന്നത്. അതൊരിക്കലും വിരാട് കോലിയെ പോലെയല്ല. കോലി ശരിക്കും മോശം ഫോമിലാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത്തിന്റെ ബാറ്റിംഗ് കരുത്തേറിയതാണ്. പക്ഷേ മികച്ച തുടക്കത്തിന് ശേഷം രോഹിത് പുറത്താവുകയാണ് ചെയ്യുന്നത്. അത് വലിയ സ്‌കോറായി മാറ്റാന്‍ സാധിക്കുന്നില്ല. രാജസ്ഥാനില്‍ ജോസ് ബട്‌ലര്‍ കളിക്കുന്നത് പോലെ വലിയ സ്‌കോര്‍ നേടാന്‍ ഇവിടെ രോഹിത്തിന് സാധിക്കാതെ വരുന്നു. മുംബൈക്ക് ആവശ്യവും രോഹിത്തില്‍ നിന്ന് അത്തരമൊരു ഇന്നിംഗ്‌സാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഇഷാന്‍ കിഷന്റെ മോശം ഫോമും ഇപ്പോള്‍ കണ്ടുവരികയാണ്. കിഷന്‍ ഫോമൗട്ടാകുമ്പോള്‍ ആത്മവിശ്വാസത്തിലും കുറവ് വരും. താരത്തിന#്‌റെ സ്‌ട്രൈക്ക് റേറ്റ് എണ്‍പതുകളിലേക്ക് വീഴും. ഈ സീസണില്‍ കണ്ടുവരുന്നത് അതാണ്. കിഷന്‍ ഫോമിലേക്ക് തിരിച്ചുവരേണ്ടതുണ്ട്. പൊള്ളാര്‍ഡ് അതുപോലെ പന്തുകൊണ്ടും നന്നായി എറിയണം. ബാറ്റ് കൊണ്ട് ഇംപാക്ട് ഉണ്ടാക്കാന്‍ പൊള്ളാര്‍ഡിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പന്തെറിയാന്‍ പൊള്ളാര്‍ഡിന് സാധിക്കണം. മുംബൈക്ക് അതിന്റെ ആവശ്യമുണ്ടെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. പൊള്ളാര്‍ഡ് ആറ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 82 റണ്‍സാണ് ആകെ സ്‌കോര്‍ ചെയ്തത്. പന്തെറിഞ്ഞപ്പോള്‍ കിട്ടിയത് ആകെ ഒരു വിക്കറ്റാണ്. 70 റണ്‍സ് ഇത്രയും മത്സരങ്ങളില്‍ നിന്ന് വിട്ടുകൊടുത്തു.

പൊള്ളാര്‍ഡ് ഒരോവറില്‍ ആറ് പന്തും വ്യത്യസ്തമാണ് എറിഞ്ഞത്. ഒരുപാട് റണ്‍സും ആ ഓവറില്‍ വഴങ്ങി. മികച്ച ബൗളര്‍മാര്‍ ഒരിക്കലും പന്തുകള്‍ കൊണ്ട് പരീക്ഷണം നടത്തില്ല. മുംബൈ ഒന്നുകില്‍ താരത്തെ മാറ്റുകയോ അതല്ലെങ്കില്‍ പൊള്ളാര്‍ഡിന്റെ ബൗളിംഗ് രീതി മാറ്റുകയോ ആണ് ചെയ്യേണ്ടത്. ജോഷ് ഹാസെല്‍വുഡിനെ പോലുള്ളവര്‍ അത്തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരില്ല. ഒരു ബൗളറെന്ന നിലയില്‍ പൊള്ളാര്‍ഡ് മെച്ചപ്പെട്ടാല്‍ ടീമില്‍ ഇടമുണ്ടാവും. ഇല്ലെങ്കില്‍ മുംബൈക്ക് അതൊരു തലവേദയാവുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. മുംബൈ ടീമിന് ഇപ്പോഴും ടൂര്‍ണമെന്റില്‍ പ്രതീക്ഷിക്കാം. അവരുടെ ബാറ്റിംഗ് ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയുടെ ബാറ്റിംഗില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. അത് നല്ല രീതിയില്‍ കളിക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, കരണ്‍ പൊള്ളാര്‍ഡ്, ബ്രൂവിസ് എന്നിരുണ്ട് ടീമിലാണ്. ഇതില്‍ ആരെങ്കില്‍ ഫിഫ്റ്റി അടിച്ചാല്‍ തന്നെ ടീമിന് നല്ല സ്‌കോര്‍ കിട്ടും. സൂര്യകുമാര്‍ യാദവും ഇക്കൂട്ടത്തില്‍ പറയേണ്ട ഗംഭീര കളിക്കാരനാണ്. പക്ഷേ ബൗളിംഗില്‍ ഒട്ടും പ്രതീക്ഷയില്ല. ജയദേവ് ഉനദ്കട്ടിനെയും മുരുഗന്‍ അശ്വിനെയും ആലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നു. വളരെ മികച്ച പ്രകടനമാണ് അവര്‍ നടത്തുന്നത്. ടീമിന് വേണ്ടി എത്ര മികച്ച പ്രകടനം നടത്തിയിട്ടും കാര്യമില്ലെന്ന അവസ്ഥയാണ്. ഈ സാഹചര്യം കൂടി ബാറ്റിംഗിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

മഞ്ജരേക്കര്‍ പറഞ്ഞതിന് വിപരീതമായ അഭിപ്രായമാണ് അജയ് ജഡേജയ്ക്ക് പറയാനുള്ള രോഹിത് ശര്‍മ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്ന് ജഡേജ പറയുന്നു. മുംബൈ ടീം എന്ന നിലയില്‍ പതറുകയാണ്. ഇഷാന്‍ കിഷന്‍ കുഴപ്പമില്ലാതെ കളിക്കുന്നു. പക്ഷേ റണ്‍സ് കണ്ടെത്താന്‍ താരം കഷ്ടപ്പെടേണ്ടതുണ്ട്. പഴയ താളത്തില്‍ അല്ല ഇഷാന്‍ കളിക്കുന്നത്. ടീമിന്റെ മധ്യനിരയും സ്‌ട്രോംഗല്ല. പൊള്ളാര്‍ഡിന് ഒന്നും ചെയ്യാനുമാവുന്നില്ല. സൂര്യകുമാര്‍ യാദവ് വന്നത് മുതല്‍ ഗംഭീര ഫോമിലാണ്. ബ്രൂവിസും തിലക് വര്‍മും അതുപോലെ മികച്ചവരാണെന്നും ജഡേജ പറയുന്നു. മുംബൈക്ക് വേണമെങ്കില്‍ യോഗ്യത നേടാം. പക്ഷേ പ്ലേ ഓഫിലെത്തുക അവരെ സംബന്ധിച്ച് ദുഷ്‌കരമാണെന്നും ജഡേജ വ്യക്തമാക്കി.


Click it and Unblock the Notifications