Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കളി തോറ്റു, ഒപ്പം രോഹിത്തിന് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്, 12 ലക്ഷം പിഴ

മുംബൈ: രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ തന്നെ വന്‍ തിരിച്ചടിയാണ് നേരിട്ടത്. മുംബൈ ഇന്ത്യന്‍സ് തോറ്റത് മാത്രമല്ല മറ്റൊരു നാണക്കേടും രോഹിത്തിന് കിട്ടി. കുറഞ്ഞ ഓവര്‍ നിരക്കിന് രോഹിത്തിന് പിഴയിട്ടിരിക്കുകായണ് മാച്ച് റഫറി. ഇത്തവണത്തെ സീസണില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് പിഴ ലഭിക്കുന്ന ആദ്യ ടീം ക്യാപ്റ്റനായി മാറിയിരിക്കുകയാണ് രോഹിത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ മത്സരത്തില്‍ അപ്രതീക്ഷിതമായി തോറ്റതും ഹിറ്റ്മാന് ക്ഷീണമാണ്. പന്ത്രണ്ട് ലക്ഷം രൂപയാണ് രോഹിത്തിന് പിഴയിട്ടിരിക്കുന്നത്. ത്രില്ലര്‍ പോരാട്ടമായിരുന്നു ഡല്‍ഹി ക്യാപ്റ്റിന്‍സിനെതിരെ ഐപിഎല്ലില്‍ നടന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കുകയെന്ന പതിവ് മുംബൈ ആവര്‍ത്തിക്കുകയായിരുന്നു.

1

അനുവദിച്ച സമയത്തിനുള്ളില്‍ ഓവറുകള്‍ തീര്‍ക്കാന്‍ മുംബൈക്ക് സാധിച്ചില്ല. ഐപിഎല്ലിലെ നിയമം അനുസരിച്ച് ഈ വര്‍ഷത്തെ ആദ്യത്തെ കുറഞ്ഞ ഓവര്‍ നിരക്കാണിതെന്ന് ഐപിഎല്‍ മാച്ച് റഫറി പറഞ്ഞു. 18.2 ഓവര്‍ മാത്രമാണ് മുംബൈ ആദ്യ മത്സരത്തില്‍ എറിഞ്ഞത്. പത്ത് പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന് ടാര്‍ഗറ്റ് നേടിയെടുക്കുകയായിരുന്നു ഡല്‍ഹി. എന്നാല്‍ ഡല്‍ഹി ഒരുഘട്ടത്തില്‍ അഞ്ചിന് 72 എന്ന നിലയിലായിരുന്നു. പത്തോവറിനുള്ളില്‍ തന്നെ അവര്‍ തോല്‍വി വഴങ്ങിയ അവസ്ഥയായിരുന്നു. എന്നാല്‍ ലളിത് യാദവിന്റെ അമ്പരപ്പിക്കുന്ന പ്രകടം മത്സരം മുംബൈയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

ലളിത് യാദവും, അക്ഷര്‍ പട്ടേലും ചേര്‍ന്ന് 75 റണ്‍സ് കൂട്ടുകെട്ടാണ് മത്സരം ഡല്‍ഹിക്ക് സമ്മാനിച്ചത്. അക്ഷര്‍ പുറത്താവാതെ 17 പന്തില്‍ 38 റണ്‍സടിച്ചു. ലളിത് യാദവ് നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തി. പട്ടേലിന്റെ പന്തില്‍ നിന്ന് മൂന്ന് പടുകൂറ്റന്‍ സിക്‌റുകളാണ് പിറന്നത്. രണ്ട് ബൗണ്ടറികളും താരം അടിച്ചു. പൃഥ്വി ഷാ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. 38 റണ്‍സാണ് താരം നേടിയത്. റിഷഭ് പന്ത്, റോവ്മന്‍ പവല്‍ എന്നിവര്‍ നിരാശപ്പെടുത്തി. ബൗളിംഗില്‍ അക്ഷര്‍ പരാജയമായിരുന്നു. നാലോവറില്‍ നാല്‍പ്പത് റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റും ലഭിച്ചില്ല. പക്ഷേ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.

അതേസമയം മുംബൈ ബൗളിംഗ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരമായിരുന്നു ഇത്. 3.2 ഓവറില്‍ 43 റണ്‍സാണ് ബുംറ വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം ഇഷാന്‍ കിഷന്റെ ഗംഭീര ഇന്നിംഗ്‌സാണ് നേരത്തെ മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകെ 81 റണ്‍സടിച്ചു താരം. മുംബൈയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഇഷാന്‍ ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായിരുന്നു. 15.25 കോടിക്കാണ് താരത്തെ മുംബൈ വീണ്ടും സ്വന്തമാക്കിയത്. ഡല്‍ഹിക്കെതിരെ 11 ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് താരം പറത്തിയത്. 48 പന്തിലായിരുന്നു 81. രോഹിത്തിനെയും പൊള്ളാര്‍ഡിനെയും പുറത്താക്കി കുല്‍ദീപ് യാദവാണ് ഡല്‍ഹിയെ തിരിച്ചുകൊണ്ടുവന്നത്.

Story first published: Sunday, March 27, 2022, 23:27 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+