
മുംബൈക്ക് ഈ സീസണില്‍ ബാധ്യത അവരുടെ ക്യാപ്റ്റനായിരുന്നു. രോഹിത് ശര്‍മ ഈ സീസണില്‍ ഫോമിലായിരുന്നില്ല. കാര്യമായ റണ്‍സും അദ്ദേഹം നേടിയില്ല. മുംബൈയുടെ തോല്‍വിയില്‍ ഇതാണ് പ്രധാന പ്രശ്‌നം. ഹിറ്റ്മാന്റെ ഫോം, ടീം സെലക്ഷനെയും ബാധിച്ചു. അതും വലിയൊരു ചോദ്യമായിരുന്നു. ടിം ഡേവിഡിനെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം മാറ്റി. അതൊരു വന്‍ അബദ്ധമായിരുന്നു. ഈ തീരുമാനത്തിന് രോഹിത്ത് തന്നെയാണ് ഉത്തരവാദം. മാനേജ്‌മെന്റ് ഇടപെട്ടിട്ടുണ്ടെങ്കില്‍ പോലും ഈ അബദ്ധത്തിന്റെ ക്രെഡിറ്റ് രോഹിത്തിനായിരിക്കും.

ജസ്പ്രീത് ബുംറയെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും രോഹിത്തിന് സാധിച്ചില്ല. ടൂര്‍ണമെന്റിന്റെ ആദ്യ പാതിയില്‍ വളരെ മോശം പ്രകടനമായിരുന്നു ബുംറയുടേത്. വിക്കറ്റ് കിട്ടാതിരിക്കുക മാത്രമല്ല, റണ്‍സും ബുംറ വഴങ്ങി. രോഹിത് ശര്‍മയുടെ കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് രോഹിത്തില്‍ നിന്ന് കാണുന്നത്. തന്ത്രപരമായ അബദ്ധങ്ങളും രോഹിത് സര്‍മയില്‍ നിന്നുണ്ടായി. ഒരുപക്ഷേ ടീം ലൈനപ്പിലെ പ്രശ്‌നങ്ങളും, സ്വന്തം കളിക്കാരില്‍ ആത്മവിശ്വാാസമില്ലാത്തതും, റണ്‍സ് നേടാനാവാത്തതില്‍ രോഹിത്തിനുള്ള നിരാശയും രോഹിത്തിനെയും ബാധിച്ചിട്ടുണ്ടാവാമെന്ന് ആകാശ് ചോപ്ര പറയുന്നു.

രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തമ്മിലുള്ള കൂട്ടുകെട്ടും താല്‍വി കാരണമാണെന്ന് ചോപ്ര വിലയിരുത്തുന്നു. രോഹിത്തും ഇഷാനും തമ്മില്‍ വലിയ കൂട്ടുകട്ടെ് ഇത്തവണ ഉണ്ടായില്ല. 14 കളിയിലും അവരായിരുന്നു ഓപ്പണര്‍മാര്‍. നല്ലൊരു ഡെത്ത് ബൗളറെയും മുംബൈക്ക് കിട്ടിയില്ല. ജയദേവ് ഉനദ്കട്ട്, ബേസില്‍ തമ്പി, ടിമ്മല്‍ മില്‍സ്, ഡാനിയല്‍ സാംസ്, റൈലി മെറിഡിത്ത്, രണ്‍ദീപ് സിംഗ് എന്നിവരെ മുംബൈ മാറി മാറി ഉപയോഗിച്ചു. എന്നാല്‍ ഒരാളിലും ഡെത്ത് ബൗളിംഗ് നന്നായി കണ്ടില്ല. സ്പിന്നര്‍മാരും ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്തിയില്ല. ഇതെല്ലാം മുംബൈയെ ബാധിച്ചിട്ടുണ്ടെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

മുംബൈ താരങ്ങളെ വാങ്ങിയ രീതി തന്നെ പിഴച്ചിരുന്നു. പലര്‍ക്കും അതില്‍ സംശയം തോന്നാം. 42 കോടി രൂപയ്ക്ക് താരങ്ങളെ അവര്‍ നിലനിര്‍ത്തി. ഇഷാന്‍ കിഷന്‍, ഡ്രുവാള്‍ഡ് ബ്രൂവിസ്, ജോഫ്ര ആര്‍ച്ചര്‍, സാംസ്, ടിം ഡേവിഡ്, എന്നിവര്‍ക്കായി 37.1 കോടിയും മുംബൈ ചെലവിട്ടു. അതോടെ തന്നെ മുംബൈയുടെ കൈയ്യിലെ പണം തീര്‍ന്നിട്ടുണ്ടാവും.പിന്നെങ്ങനെയാണ് മുംബൈ ടീമിനെ പടുത്തുയര്‍ത്താനാവുക. മുംബൈയുടെ താരലേലത്തിലെ രീതി ഒട്ടും മികച്ചതായിരുന്നില്ല. അതും മത്സരത്തില്‍ പ്രതിഫലിച്ചിരുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു.


Click it and Unblock the Notifications