IPL 2022: രോഹിത്തും കോലിയും ആ റെക്കോര്‍ഡില്‍ ഒപ്പത്തിനൊപ്പം, ഒന്നാമന്‍ പക്ഷേ ഈ താരം

മുംബൈ: ഐപിഎല്ലിലെ ഓരോ ആരാധകനും സന്തോഷിക്കാവുന്ന കാര്യമാണ് ഇന്നലത്തെ മത്സരത്തില്‍ നടന്നത്. വിരാട് കോലി ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 54 പന്തില്‍ 73 റണ്‍സുമായി കോലി ടീമിന്റെ ടോപ് സ്‌കോററായിരിക്കുകയാണ്. അത് മാത്രമല്ല കളിയിലെ താരമായും കോലി മാറി. മത്സരത്തില്‍ വലിയൊരു റെക്കോര്‍ഡും വിരാട് കോലി സ്വന്തമാക്കി. നിരവധി പേരാണ് കോലിയെ വലിയൊരു ഇന്നിംഗ്‌സിന്റെ പേരില്‍ അഭിനന്ദിച്ചിരിക്കുന്നത്. ഈ റെക്കോര്‍ഡും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആകാശ് ചോപ്ര അടക്കമുള്ളവര്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കോലിയുടെ ഫോം വലിയ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിച്ചിരിക്കുകയാണ്. കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് കോലിയ പ്രഖ്യാപിച്ചിട്ടുണ്ട്.

നിര്‍ണായകമായ ഒരു പട്ടികയിലേക്കാണ് വിരാട് കോലി എത്തിയിരിക്കുന്നത്. ഐപിഎല്ലിലെ സ്‌കോര്‍ ചേസിംഗില്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററാവുന്ന താരങ്ങളുടെ പട്ടികയാണിത്. ടോപ് ഫൈവില്‍ നാലും ഇന്ത്യന്‍ താരങ്ങളാണ്. എന്നാല്‍ ഒന്നാം സ്ഥാനം വിദേശ താരം കൊണ്ടുപോയി. ചേസിംഗില്‍ വിരാട് കോലി ആര്‍സിബിയുടെ ടോപ് സ്‌കോററാവുന്നത് ഇത് 25ാം തവണയാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് വിരാട്. അതേസമയം 25 തവണ രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ടോപ് സ്‌കോറായിട്ടുണ്ട് ചേസിംഗില്‍. ഇരുവരും ഒരേ നമ്പറുമായി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്താണ്.

രോഹിത്തും കോലിയും ഒരേ പോലെയാണെങ്കിലും പട്ടികയില്‍ ഒന്നാം സ്ഥാനം ഇവര്‍ക്ക് ആര്‍ക്കുമല്ല. അത് ഡേവിഡ് വാര്‍ണര്‍ക്കാണ്. വാര്‍ണര്‍ 33 തവണയാണ് ചേസിംഗില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ ആയിട്ടുള്ളത്. പട്ടികയിലുള്ള ഏത് താരത്തേക്കാളും കുറഞ്ഞ മത്സരമാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്. ഡല്‍ഹി, ഹൈദരാബാദ് ഫ്രാഞ്ചൈസികള്‍ക്കായിട്ടാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്. എല്ലായിടത്തും ഗംഭീര പ്രകടനമായിരുന്നു. അതേസമയം പട്ടികയില്‍ നാലാം സ്ഥാനത്ത് ഗൗതം ഗംഭീറും അഞ്ചാം സ്ഥാനത്ത് ശിഖര്‍ ധവാനുമാണ് ഉള്ളത്. രണ്ട് പേരും സ്വന്തം ടീമുകള്‍ക്കായി 22 മത്സരങ്ങളില്‍ ചേസിംഗില്‍ ടോപ് സ്‌കോറര്‍ ആയിട്ടുണ്ട്. ഗംഭീറും ധവാനും നേരത്തെ ഡല്‍ഹിയില്‍ കളിച്ചവരാണ്. പിന്നീട് ഗംഭീര്‍ കൊല്‍ക്കത്ത ടീമിന്റെ ക്യാപ്്റ്റനായും തിളങ്ങിയിരുന്നു.

ഗുജറാത്തിനെതിരെ ഒരുപാട് കാലമായി കാണാത്ത കോലിയെ കാണാന്‍ സാധിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. പഴയ കോലിയായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഭാഗ്യം താരത്തിനൊപ്പമുണ്ടായിരുന്നു. പക്ഷേ അത് ഏതൊരു കളിക്കാരനും ആവശ്യമാണ്. വിരാട് കോലിയെ ഇത്തരത്തില്‍ കാണുന്നത് വളരെ നല്ലതാണ്. കാരണം വിരാട് എന്നത് ഒരു ഇമോഷനാണ്. കോലി റണ്‍സടിച്ചാല്‍ അത് ഏറ്റവും മനോഹരമായിരിക്കുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. സീസണില്‍ ആദ്യമായി ഞാന്‍ പറയുന്നു, ഈ കളിയിലെ ആര്‍സിബിയുടെ സംരക്ഷനായിരുന്നു കോലി. വളരെ കുഴപ്പം പിടിച്ചൊരു ചേസിംഗായിരുന്നു അത്. പിച്ചിന്റെ വേഗവും കുറഞ്ഞിരുന്നു. അതുകൊണ്ട് കൂടിയാണ് കോലിയുടെ ഇന്നിംഗ്‌സ് മനോഹരമാകുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു.

കോലി കളിച്ച ഷോട്ടുകളൊക്കെ അമ്പരപ്പിക്കുന്നതാണ്. ഭാഗ്യം ഉണ്ടായിരുന്നു ശരിതന്നെ. ഒരു എഡ്ജ് ചെയ്ത ഫോര്‍. ക്യാച്ച് വിടുന്നു, തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ഗംഭീരമായിരുന്നു. ബാറ്റിംഗ്. മുഹമ്മദ് ഷമിക്കെതിരെ സ്‌ട്രെയിറ്റ് ബൗണ്ടറി, റാഷിദിനെതിരെയും അത്തരത്തിലൊരു സിക്‌സ്, ഇതൊക്കെ ഗംഭീരമായിരുന്നു. കോലിയുടെ കൈക്കുഴകളില്‍ വലിയ കഴിവ് ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല കാരണം 135 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. വിജയത്തിന്റെ പടിവാതില്‍ക്കല്‍ ആര്‍സിബിയെ എത്തിച്ചത് കോലിയാണ്. അതല്ലെങ്കില്‍ ആര്‍സിബി തോറ്റുപോയേനെയും ആകാശ് ചോപ്ര വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, May 20, 2022, 11:10 [IST]
Other articles published on May 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X