വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രോഹിതും ബുംറയും മുംബൈയില്‍ തന്നെ, രണ്ടു പേരുടെ കാര്യത്തില്‍ സംശയം- പാണ്ഡ്യമാര്‍ ഇല്ല!

ജനുവരിയിലാണ് മെഗാ ലേലം നടക്കുന്നത്

ഐപിഎല്ലിന്റെ മെഗാലേലം ജനുവരി ആദ്യവാരം നടക്കാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രണ്ടു പേരെ നിലനിര്‍ത്തുമെന്നുറപ്പായി. നാലു കളിക്കാരെയാണ് ഒരു ഫ്രാഞ്ചൈസിക്കു പരാമവധി നിലനിര്‍ത്താന്‍ അനുമതിയുള്ളത്. ഇവരുടെ ലിസ്റ്റ് ബിസിസിഐയ്ക്കു വൈകാതെ സമര്‍പ്പിക്കുകയും വേണം. ഈ മാസം 30നാണ് കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

IPL 2022- 4 players Mumbai Indians might retain ahead of the mega auction | Oneindia Malayalam

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നെന്നാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ വിലയിരുത്തപ്പെടുന്നത്. അഞ്ചു തവണയാണ് മുംബൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഏറ്റവുമധികം തവണ ജേതാക്കളായ ടീമും അവര്‍ തന്നെയാണ്. പക്ഷെ ഹാട്രിക് ട്രോഫി ലക്ഷ്യമിട്ടിറങ്ങിയ മുംബൈയ്ക്കു കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായിരുന്നു. നെറ്റ് റണ്‍റേറ്റാണ് മുംബൈയ്ക്കു തിരിച്ചടിയായത്.

 മുംബൈ നിലനിര്‍ത്തുന്നവര്‍

മുംബൈ നിലനിര്‍ത്തുന്നവര്‍

നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുള്ള രണ്ടു പേര്‍. മുംബൈ ടീമിന്റെ നെടുംതൂണുകളെന്നു വിളിക്കാവുന്നവരാണ് ഇരുവരും. അതുകൊണ്ടു തന്നെ രണ്ടു പേരും അടുത്ത സീസണില്‍ തീര്‍ച്ചയായും മുംബൈയുടെ നീലക്കുപ്പായത്തിലുണ്ടാവും.
മുംബൈ നിലനില്‍ത്തുമെന്ന് ഉറപ്പായ മൂന്നാമത്തെയാള്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. ടീമിനു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

 സൂര്യയോ, ഇഷാനോ?

സൂര്യയോ, ഇഷാനോ?

മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തേണ്ട നാലാമത്തെ താരത്തിന്റെ കാര്യത്തിലാണ് മുംബൈയ്ക്കു ആശയക്കുഴുപ്പമുള്ളത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരിവരിലൊരാളെ മാത്രമേ മുംബൈ നിലനിര്‍ത്തുകയുള്ളൂ. അതാരാവണമെന്ന കാര്യത്തിലാണ് മുന്‍ ചാംപ്യന്‍മാര്‍ക്കു ആശയക്കുഴപ്പം.
ഇഷാനും സൂര്യയും മുംബൈയുടെ മികച്ച രണ്ടു താരങ്ങളാണ്. മുന്‍ സീസണുകളില്‍ ടീമിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ് രണ്ടുപേരും. 2020ലെ ടൂര്‍ണമെന്റില്‍ മുംബൈയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ഇഷാന്‍. 14 മല്‍സരങ്ങളില്‍ നിന്നും 57.33 ശരാശരിയില്‍ 145.76 സ്‌ട്രൈക്ക് റേറ്റില്‍ 516 റണ്‍സ് താരം നേടിയിരുന്നു. പക്ഷെ കഴിഞ്ഞ സീസണില്‍ ഇഷാന് ഈ മികവ് ആവര്‍ത്തിക്കാനായില്ല. 10 മല്‍സരങ്ങളില്‍ നിന്നും 26.77 ശരാശരിയില്‍ 133.88 സ്‌ട്രൈക്ക് റേറ്റോടെ 241 റണ്‍സാണ് നേടാനാത്.
സൂര്യയാവട്ടെ 2020ല്‍ 16 മല്‍സരങ്ങളില്‍ നിന്നും 40 ശരാശരിയില്‍ 145.01 സ്‌ട്രൈക്ക് റേറ്റോടെ 480 റണ്‍സെടുത്തിരുന്നു. കഴിഞ്ഞ സീസണിലാവട്ടെ 10 കളികളില്‍ നിന്നും 22.64 ശരാശരിയില്‍ 143.33 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സാണ് നേടിയത്.

പാണ്ഡ്യ ബ്രദേഴ്‌സിനെ ഒഴിവാക്കും

പാണ്ഡ്യ ബ്രദേഴ്‌സിനെ ഒഴിവാക്കും

മുംബൈ അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളെക്കുറിച്ച് സൂചനകള്‍ പുറത്തുവന്നതോടെ ഓള്‍റൗണ്ടര്‍മാരും സഹോദരന്‍മാരും ക്രുനാല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലുണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. മെഗാ ലേലത്തിനു മുമ്പ് രണ്ടു പേരെയും ഒഴിവാക്കും. എന്നാല്‍ ലേലത്തില്‍ വലിയ തുകയ്ക്കു ഇവര്‍ മുംബൈയിലേക്കു തന്നെ വരാനുള്ള സാധ്യത തള്ളാനാവില്ല.
പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം കഴിഞ്ഞ സീസണില്‍ ഹാര്‍ദിക്കിനെ വലച്ചിരുന്നു. ബാറ്റിങില്‍ ഫ്‌ളോപ്പായ ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല. ക്രുനാലാവാട്ടെ ചില മല്‍സരങ്ങളില്‍ മാത്രമായിരുന്നു പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഇവയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനു സാധിച്ചതുമില്ല. ക്രുനാല്‍ ഇപ്പോള്‍ മുംബൈ ടീമിലെ അവിഭാജ്യ ഘടകവുമല്ല.
സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായ ക്വിന്റണ്‍ ഡികോക്കിനെയും മുംബൈ മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കും. മുംബൈയ്ക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നേരത്തേ നടത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

Story first published: Thursday, November 25, 2021, 11:27 [IST]
Other articles published on Nov 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X