Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിതും കോമാളി മാനേജ്‌മെന്റും, ഫിനിഷറെ കളിപ്പിക്കാന്‍ വൈകി, മുംബൈക്ക് ട്രോള്‍

മുംബൈ: മുംബൈ സീസണിലെ ആദ്യ ജയം ഗംഭീരമായി തന്നെ നേടിയിരിക്കുകയാണ്. എന്നാല്‍ ടീമിന് വലിയ ട്രോളാണ് സോഷ്യല്‍ മീഡിയയില്‍. ആരാധകര്‍ ഒന്നിച്ച് ചേര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും മുംബൈ ടീം മാനേജ്‌മെന്റിനെയുമാണ് ട്രോളുന്നത്. കാരണം എന്താണെന്ന് എല്ലാവരും ചോദിക്കുന്നു. ടീമില്‍ നല്ലൊരു ഫിനിഷറുണ്ടാക്കിയിട്ട് ഇത്രയും കാലം കളിപ്പിക്കാന്‍ വൈകിയെന്നാണ് പരാതി. ടിം ഡേവിഡ് മത്സരം ജയിപ്പിച്ചതാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. സൂര്യകുമാര്‍ യാദവിനെയും ടിം ഡേവിഡിനെയുമാണ് ആരാധകര്‍ വാനോളം പുകഴ്ത്തി. രോഹിത് ശര്‍മയെയും മഹേല ജയവര്‍ധനയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവര്‍ വരെയുണ്ട്.

സൂര്യകുമാര്‍ മുംബൈയുടെ ബ്രാന്‍ഡ്

സൂര്യകുമാര്‍ യാദവ് മുംബൈ ടീമിലെ ബ്രാന്‍ഡാണെന്ന് അഭിഷേക് മുഖര്‍ജി പറയുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈക്ക് അനുകൂലമായി മത്സരം മാറ്റിയത്. മുംബൈ ടീം മൂന്നാം നമ്പര്‍ മറ്റൊരാളെ തിരയേണ്ടെന്നും, സൂര്യകുമാര്‍ തന്നെയാണ് ബെസ്റ്റെന്നും ഇയാന്‍ റാഫേല്‍ ബിഷപ്പ് കുറിച്ചു. മുംബൈ ടീമിന് എപ്പോഴും ആശ്രയിക്കാന്‍ കളിക്കാരനാണ് സൂര്യകുമാറെന്ന് രത്‌നിഷ് കുറിച്ചു. മൂന്നാം നമ്പറില്‍ തന്നെ കളിക്കണമെന്നും അദ്ദേഹം കുറിച്ചു. ഈ സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നാണിത്. എല്ലാ കളിയിലും 30 റണ്‍സിന് മുകളില്‍ സൂര്യകുമാര്‍ നേടിയിട്ടുമുണ്ടെന്ന് ആരാധകര്‍ പറയുന്നു.

രണ്ടാം എബി ഡിവില്യേഴ്‌സ് അല്ല

ഇത് രണ്ടാം എബി ഡിവില്യേഴ്‌സ് അല്ല. ഇത് സൂര്യകുമാര്‍ യാദവാണ്. ഇവിടെ ഭരിക്കാന്‍ വന്നവനാണെന്നും അഭയ് എന്ന ആരാധകന്‍ കുറിച്ചു. മൂന്നാം നമ്പറില്‍ കളിക്കുന്ന താരത്തിന്റെ റോള്‍ ഫിനിഷിംഗ് അല്ല. ആ പൊസിഷനില്‍ കളിക്കുന്ന ഏത് ബാറ്റ്‌സ്മാനും അങ്ങനെ തന്നെയാണ്. മത്സരം മുന്നോട്ട് കൊണ്ടുപോയി ടീമിനെ വിജയിക്കാവുന്ന നിലയിലെത്തിക്കലാണ് മൂന്നാം നമ്പറിന്റെ ജോലി. ബാക്കിയുള്ള റണ്‍സ് ഫിനിഷര്‍മാരാണ് തീര്‍ക്കേണ്ടതെന്നും അലഗപ്പന്‍ വിജയകുമാര്‍ കുറിച്ചു. മത്സരത്തില്‍ 39 പന്തില്‍ 51 റണ്‍സടിച്ചാണ് സൂര്യകുമാര്‍ യാദവ് കളി മാറ്റിമറിച്ചത്. രോഹിത്തിനെ വേഗത്തില്‍ പുറത്തായ ശേഷം ഇഷാന്‍ കിഷനും, പിന്നീട് തിലക് വര്‍മയുമൊത്തും നല്ല കൂട്ടുകെട്ടാണ് താരം ഉണ്ടാക്കിയത്. സൂര്യകുമാര്‍ പുറത്താവുമ്പോള്‍ മുംബൈക്ക് ജയപ്രതീക്ഷയുണ്ടായിരുന്നു.

ടിം ഡേവില്ലെങ്കില്‍ കാണാമായിരുന്നു

ടിം ഡേവിഡാണ് മുംബൈയെ വിജയിപ്പിച്ചതെന്ന് ജാറഡ് കിമ്പര്‍ കുറിച്ചു. മുംബൈക്ക് ശരിക്കും ആശ്വാസം കിട്ടിയത് ഡേവിഡിന്റെ ബ ാറ്റിംഗ് കൊണ്ടാണ്. ടീമിന് വേണ്ട ഫിനിഷറാണ് ഡേവിഡെന്നും ബോറിയ മജുംദാര്‍ പറയുന്നു. ലെഗ് സ്പിന്നിനെതിരെ വലിയ ആധിപത്യം ടിം ഡേവിഡിന് ഉണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. മത്സരത്തിലെ ഏറ്റവും വലിയ പോസിറ്റീവ് ഘടകമാണ് ടിം ഡേവിഡ്. വളരെ ഗംഭീര താരമാണ്. ഐപിഎല്ലില്‍ തിളങ്ങുന്നത് വളരെ വല്ലതാണെന്നും ജോണ്‍സ് എന്ന ആരാധകന്‍ കുറിച്ചു. ടിം ഡേവിഡിനെ ഇന്ന് കളിപ്പിച്ചതില്‍ മുംബൈക്ക് ഒരല്‍പ്പം വേദനിപ്പിച്ചിരിക്കാം. കാരണം അവരുടെ എട്ട് മത്സരങ്ങളുടെ തോല്‍വി അവസാനിപ്പിച്ചത് ഡേവിഡാണ്. ഇതിന് മുമ്പ് കളിപ്പിക്കാത്തത് എന്ത് കൊണ്ടാണെന്ന് അവര്‍ ഇനി ചിന്തിക്കുമെന്നും ആരാധകര്‍ പറയുന്നു.

രോഹിതും കോമാളി മാനേജ്‌മെന്റും

രോഹിത്തും അദ്ദേഹത്തിന്റെ കോമാളി മാനേജ്‌മെന്റും, ഇന്ന് ശരിക്കും ഞെട്ടിപ്പോയിട്ടുണ്ടാവും, ടിം ഡേവിഡിന്റെ കളി കണ്ടിട്ടെന്ന് ആരാധകര്‍ പരിഹസിക്കുന്നു. ടീമിന്റെ കഴിവില്‍ വിശ്വസിക്കണം. ടിം ഡേവിഡ് ഫിനിഷറാണ്. അതുപോലെ ബ്രൂവിസിനെയും നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും ആരാധകര്‍ മുംബൈയെ ഉപദേശിക്കുന്നു. പൊള്ളാര്‍ഡിനെ ഉപയോഗിച്ച പോലെ മുംബൈ ടിം ഡേവിഡിനെയും ഉപയോഗിക്കണം. പൊള്ളാര്‍ഡിനെ മാറ്റി ബ്രൂവിസിനെയും മുംബൈ കൊണ്ടുവരണം. പൊള്ളാര്‍ഡ് ഈ സീസണില്‍ വെറും ക്ഷീണമാണെന്നും ഉദിത് എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തു. ഡേവിഡിന്റെ കാലം മുംബൈയില്‍ ആരംഭിച്ചെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു. മുംബൈ പല മത്സരങ്ങളും അവസാനമാണ് തോറ്റത്. ടിം ഡേവിഡുണ്ടായിരുന്നെങ്കില്‍ അവര്‍ പ്ലേഓഫ് പോരാട്ടത്തില്‍ ഉണ്ടാവുമായിരുന്നു. ക്യാപ്റ്റന്‍സി അബദ്ധമാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു.

Story first published: Sunday, May 1, 2022, 7:21 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+