IPL 2022: ധോണിയെന്നാ വിചാരം, കോലിയുടെ ആറ്റിറ്റിയൂട്ടും സീറോ ബാറ്റിംഗും, പരാഗിനെതിരെ സോഷ്യല്‍ മീഡിയ
അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സിന് ഫൈനലില്‍ അടിപതറിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഫൈനലിലെത്തിയിട്ടും അവര്‍ തോറ്റു. ആരരാധകര്‍ കട്ടക്കലിപ്പിലാണ്. റിയാന്‍ പരാഗിനെതിരെയാണ് വ്യാപകമായ വിമര്‍ശനമുയരുന്നത്. താരത്തിന്റെ ഇന്നിംഗ്‌സ് രാജസ്ഥാന്റെ സ്‌കോറിംഗിനെ ആകെ താളം തെറ്റിച്ചു എന്നാണ് വിമര്‍ശനം.
കളിക്കളത്തിലെ പരാഗിന്റെ ആറ്റിറ്റിയൂട്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. പരാഗ് കഴിഞ്ഞ കളിയില്‍ ക്യാച്ച് വിട്ടതിന്റെ രോഷവും ആരാധകര്‍ക്കുണ്ട്. അതേസമയം വിമര്‍ശനത്തെ തടയാന്‍ പറ്റുന്ന പ്രകടനം ഈ സീസണിലും പരാഗ് നടത്തിയിട്ടില്ല. മൂന്നാമത്തെ സീസണിലാണ് താരം പരാജയപ്പെടുന്നത്.

അഞ്ചോവറോളം ബാക്കിയുള്ളപ്പോഴാണ് പരാഗ് ക്രീസിലെത്തുന്നത്. പതിനഞ്ച് പന്ത് താരം കളിക്കുകയും ചെയ്തു. പലപ്പോഴും സിംഗിളുകള്‍ മാത്രം എടുത്താണ് താരം കളിച്ചത്. ടീമിന്റെ സ്‌കോര്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഉയര്‍ത്തേണ്ട സമയത്താണ് പരാഗ് പരാജയപ്പെട്ടത്. ആകെ 15 റണ്‍സാണ് താരം എടുത്തത്. ഒരു ബൗണ്ടറി മാത്രമാണ് താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. അവസാന ഓവറിലെ ആദ്യ പന്തില്‍ പരാഗ് സിംഗിള്‍ എടുത്തില്ല. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ചു. പക്ഷേ എന്താണ് പരാഗിന്റെ സ്‌പെഷ്യലൈസേഷന്‍ എന്ന് അദഭുതപ്പെട്ട് പോവുകയാണ്. മക്കോയ് ഇതിലും നന്നായി ബാറ്റ് ചെയ്യും. സിക്‌സര്‍ അടിക്കാനും സാധ്യതയുണ്ടായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ സമീപ് രാജ്ഗുരു ചൂണ്ടിക്കാണിച്ചു.

റിയാന്‍ പരാഗ് ബെസ്റ്റ് ഫിനിഷറാണ്. അയാള്‍ ഒറ്റയ്ക്ക് രാജസ്ഥാന്റെ കിരീടം നേടാനുള്ള സാധ്യതകള്‍ ഫിനിഷ് ചെയ്തു. അപ്പോള്‍ പരാഗ് ഫിനിഷര്‍ തന്നെയാണെന്ന് കാര്‍ത്തിക് ശര്‍മ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ തന്നെ അറിയാം, രാജസ്ഥാന് ശക്തമായ ബാറ്റിംഗ് നിരയില്ലെന്ന്. റിയാന്‍ പരാഗ് ഓവര്‍ഹൈപ്പ് താരമാണ്. ഒന്നും ചെയ്യുന്നില്ല. വലിയ ഷോട്ട് കളിക്കാന്‍ പോലും അവന്‍ ശ്രമിക്കുന്നില്ല. അതും അവസാന ഓവറുകളിലെന്നും അലി ഷെയ്ഖ് കുറ്റപ്പെടുത്തി. കണ്ണുംപൂട്ടി അടിക്കുന്ന പരാഗിന്റെ ഷോട്ടും ഇതിനോടകം വൈറലായിട്ടുണ്ട്.

റിയാന്‍ പരാഗ് തുടര്‍ച്ചയായ മൂന്നാം സീസണാണ് പരാജയപ്പെടുന്നത്. 17 മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 183 റണ്‍സാണ്. കഴിഞ്ഞ സീസണില്‍ നേടിയത് പതിനൊന്ന് കളിയില്‍ നിന്ന് 93 റണ്‍സാണ്. 2020ല്‍ 12 കളിയില്‍ നിന്ന് 56 റണ്‍സാണ് റിയാന്‍ പരാഗ് നേടിയത്. 2019ല്‍ സീസണില്‍ 160 റണ്‍സ് പരാഗ് നേടിയിരുന്നു. ഇത് പരാഗ് വന്ന സീസണായിരുന്നു. ഈ സീസണില്‍ ആകെ ഒരു ഫിഫ്റ്റിയാണ് പരാഗ് നേടിയത്. അതേസമയം ഫിനിഷര്‍ റോളിലേക്ക് രാജസ്ഥാന്‍ വളര്‍ത്തിയെടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും എല്ലാ സീസണിലും ഫ്‌ളോപ്പാണ് പരാഗ്. എല്ലാ മത്സരവും ഫോമൗട്ടായിട്ടും താരത്തെ കളിപ്പിക്കുന്നതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

കളിക്കളത്തിലെ പ്രതികരണത്തിനെതിരെയും ആരാധകര്‍ രംഗത്തെത്തി. എംഎസ് ധോണിയാണെന്നാ വിചാരം. പക്ഷേ പാന്‍ പരാഗിനെ പോലെയാണ് കളിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പരാഗിനെ കുറ്റെപ്പടുത്തി. .വാലറ്റത്തുള്ള കളിക്കാര്‍ ഇതിലും നന്നായി ബാറ്റ് ചെയ്യും. യുവകളിക്കാരില്‍ ഏറ്റവും മോശം കളിക്കാരനാണ് പരാഗ് എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ബൂള്‍ട്ടും മക്കോയ് ചേര്‍ന്ന് രണ്ട് സിക്‌സറടിച്ചു. എന്നാല്‍ പരാഗ് അടിച്ചത് വെറും ഒരു ഫോര്‍ മാത്രമാണ്. ബൗളര്‍മാരുടെ നിലവാരം പോലും പരാഗിനില്ല. എന്തിനാണ് അദ്ദേഹം കളിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബാറ്റിംഗില്‍ വന്‍ ഫ്‌ളോപ്പായ പരാഗ് ഈ സീസണില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത രാജസ്ഥാന്‍ താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications