For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഐപിഎല്ലില്‍ ടെസ്റ്റ് കളിക്കുന്നു, സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുക്കണം, പന്തിന് ട്രോള്‍

By Vaisakhan MK

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് വലിയ തോല്‍വി ലഖ്‌നൗവിനോട് വഴങ്ങിയതോടെ ക്യാപ്റ്റന്‍ റിഷഭ് പന്തിന് ട്രോള്‍ പൂരം. പന്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ മാറ്റണമെന്നും ഓവര്‍ റേറ്റഡ് താരമാണെന്നും ആരാധകര്‍ പറയുന്നു. ലഖ്‌നൗവിനോട് താരം വഴങ്ങിയ മെയ്ഡനാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ലഖ്‌നൗവിനെതിരെ അവസാനം വരെ റിഷഭ് പന്ത് ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ ആകെ 36 പന്തില്‍ 39 റണ്‍സാണ് താരം നേടിയത്. പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് 108.33 മാത്രമായിരുന്നു. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം അടിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഉടനീളം ടൈമിംഗ് കിട്ടാതെ താരം ബുദ്ധിമുട്ടി. അതേസമയം കളത്തില്‍ തിരിച്ചെത്തിയ നോര്‍ക്കിയയെയും ആരാധകര്‍ ട്രോളി.

ഇതിലും വലുതൊന്നും വരാനില്ല

കൃഷ്ണപ്പ ഗൗതമിനോട് പന്ത് മെയ്ഡന്‍ വഴങ്ങി. ഇതിലും വലുതൊന്ന് വരാനില്ലെന്ന് ആരാധകര്‍ പറയുന്നു. പന്തിന്റെ ടി20 കരിയറിലെ ഏറ്റവും മോശം സമയമാണിതെന്ന് ഡേവ് എന്ന ആരാധകന്‍ പറയുന്നു. ഗൗതമിന്റെ ഓവറില്‍ പന്ത് മെയ്ഡന്‍ വഴങ്ങി. ഇനിയൊരിക്കലും സംഭവിക്കാത്ത കാര്യങ്ങളുടെ ലിസ്റ്റില്‍ ഇത് ഉള്‍പ്പെടുത്താമെന്നും നിഖില്‍ എന്ന ഡല്‍ഹി ആരാധകന്‍ പറയുന്നു. പന്തിന്റെ വളരെ മോശം ഇന്നിംഗ്‌സാണിത്. തുടങ്ങിയത് തന്നെ മോശമായിട്ടാണ്. സര്‍ഫ്രാസിന് സ്‌ട്രൈക്ക് കൈമാറാന്‍ പോലും പന്ത് തയ്യാറായില്ലെന്നും ഗുര്‍കിരാക് സിംഗ് ഗില്‍ ട്വീറ്റ് ചെയ്തു. പന്ത് നാലാം സ്ഥാനത്തും മിച്ച് മാര്‍ഷ് അഞ്ചാം സ്ഥാനത്തും കളിക്കണമെന്ന് ഗുര്‍കിരാത് കുറിച്ചു.

ധോണിയായിരുന്നെങ്കില്‍ വലിച്ചുകീറുമായിരുന്നു

ധോണിയാണ് ഈ ഇന്നിംഗ്‌സ് കളിച്ചതെങ്കില്‍ എല്ലാവരും അദ്ദേഹത്തെ വലിച്ച് കീറുമായിരുന്നു. പന്തിന്റെ മെല്ലേെപ്പാക്കിനെ ആരും പറയുന്നില്ല. പക്ഷേ ഇഷാന്‍ കിഷനാണ് ഈ സ്ഥാനത്തെങ്കില്‍ വിമര്‍ശിച്ച് കൊല്ലുമായിരുന്നുവെന്ന് മിഖായേല്‍ പറയുന്നു. പന്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗില്‍ക്രിസ്റ്റും ഐപിഎല്ലില്‍ കൊവിഡിന് ശേഷമുള്ള ഡാര്‍സി ഷോര്‍ട്ടുമാണെന്ന് ചതില്‍ പണ്ഡിതശേഖര എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തു. ടെസ്റ്റ് കളിക്കുന്നത് പോലെയാണ് പന്ത് ഐപിഎല്ലില്‍ കളിച്ചതെന്നും പരിഹസിച്ചവരുണ്ട്. 2020 മുതല്‍ പന്തിന്റെ വെടിക്കെട്ട് കുറഞ്ഞ് വരികയാണ്. കണ്ണുംപൂട്ടി വീശുക മാത്രമാണ് പന്ത് ചെയ്യുന്നത്. അത് കാണുമ്പോള്‍ തന്നെ വളരെ മോശമായി തോന്നാറുണ്ടെന്നും ആരാധകര്‍ പറയുന്നു.

സഞ്ജുവാണ് ഐപിഎല്ലില്‍ കേമന്‍

സഞ്ജു സാംസണാണ് ഐപിഎല്ലില്‍ പന്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനെന്ന് ഡല്‍ഹി ആരാധകര്‍ പറയുന്നു. 2018ല്‍ മാത്രമാണ് പന്തിന് മെച്ചപ്പെട്ട പ്രകടനം നടത്താനായത്. ഐപിഎല്ലില്‍ എടുത്ത് പറയാന്‍ പറ്റുന്ന ഒന്നും പന്തിന്റെ പ്രകടനത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. ദിനേഷ് കാര്‍ത്തിക്കാണ് ടി20യില്‍ പന്തിനേക്കാള്‍ മികച്ച താരമെന്ന് ക്രിക്കറ്റ് ഗീക്ക് കുറിച്ചു. ടി20യില്‍ വളരെ പരിമിതമായ തോതില്‍ മാത്രമാണ് പന്ത് കളിക്കുന്നത്. ഫോമെന്നാണ് ഒരു സീസണില്‍ മാത്രം ഇല്ലാതായേക്കാം. എന്നാല്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ഫോമൗട്ടാവുന്നത് അംഗീകരിക്കാനാവുന്നില്ല. ഇന്ത്യ കംപ്ലീറ്റായ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവിനെയാണ് ഉപയോഗിക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.

നോര്‍ക്കിയയുടെ ഇക്കോണമി

ഡല്‍ഹി ടീമിലേക്ക് തിരിച്ചുവന്ന ആന്‍ഡിച്ച് നോര്‍ക്കിയക്കും ട്രോളാണ് നേരിടേണ്ടി വന്നത്. 2.2 ഓവറില്‍ താരം 35 റണ്‍സാണ് വഴങ്ങിയത്. ഒന്നിലധികം ബീമറുകള്‍ എറിഞ്ഞതോടെ ബൗളിംഗില്‍ വിലക്കും നേരിട്ടിരുന്നു താരം. നോര്‍ക്കിയയുടെ പ്രകടനം പരിശീലന മത്സരം കിട്ടാത്ത താരത്തിനെ പോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു. നോര്‍ക്കിയക്ക് പകരം ഖലീല്‍ കളിച്ചിരുന്നെങ്കില്‍ ഡല്‍ഹി ജയിക്കുമായിരുന്നുവെന്നും മന്യ എന്ന ആരാധിക ട്വീറ്റ് ചെയ്തു. ഖലീലിന് പകരം നോര്‍ക്കിയ കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. നോര്‍ക്കിയയുടെ ഇക്കോണമി ശ്രീലങ്കയേക്കാള്‍ ഉയര്‍ന്ന തോതിലാണെന്ന് ആരാധകര്‍ പരിഹസിക്കുന്നു. നോര്‍ക്കിയയുടെ ഓവറുകള്‍ ഡല്‍ഹി ഒരിക്കലും മത്സരത്തില്‍ ജയിക്കില്ലെന്ന് ഉറപ്പിച്ചെന്നും ആരാധകര്‍ ട്രോളുന്നു.

Story first published: Friday, April 8, 2022, 17:36 [IST]
Other articles published on Apr 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+