Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പന്തിന് പിഴച്ചത് അവന്റെ കാര്യത്തില്‍, കൊടുത്തത് 2 ഓവര്‍, തോല്‍വിക്ക് കാരണം പറഞ്ഞ് ജാഫര്‍

മുംബൈ: അവസാനം വരെ നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ രണ്ടാം തോല്‍വി വഴങ്ങിയിരിക്കുകയാണ്. എന്നാല്‍ തോല്‍ക്കുമെന്ന് കരുതിയ മത്സരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തിരിച്ചുപിടിച്ചത്. മത്സരം ഡല്‍ഹി തോല്‍ക്കാന്‍ വളരെ പ്രധാനപ്പട്ടൊരു കാരണമുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. റിഷഭ് പന്തില്‍ നിന്ന് വലിയൊരു അബദ്ധം വന്നുവെന്ന് ജാഫര്‍ പറയുന്നു. അദ്ദേഹം പാര്‍ട്ട് ടൈം ബൗളറെ കൊണ്ട് കൂടുതല്‍ പന്തുകള്‍ എറിയിച്ചുവെന്നും, അത് മത്സരത്തില്‍ ഗുണം ചെയ്തില്ലെന്നും ജാഫര്‍ ചൂണ്ടിക്കാണിച്ചു. ബാറ്റിംഗ് കടുപ്പമായ പിച്ചില്‍ 150 റണ്‍സ് എന്ന ടാര്‍ഗറ്റായിരുന്നു ഡല്‍ഹി ഉയര്‍ത്തിയത്. അവസാന ഓവറിലായിരുന്നു ലഖ്‌നൗ അത് മറികടന്നത്.

പന്തിന് ആ ട്രിക്ക് മനസ്സിലായില്ല

റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തു. ലളിത് യാദവിനെ പോലൊരു പാര്‍ട്ട് ടൈം ബൗളര്‍ക്ക് നാലോവറാണ് പന്ത് നല്‍കിയത്. എന്നാല്‍ ഡല്‍ഹിയുടെ വിക്കറ്റ് എടുക്കുന്ന ബൗളറായ അക്ഷര്‍ പട്ടേലിന് ആകെ നല്‍കിയത് രണ്ട് ഓവറാണ്. തോല്‍വിക്ക് പ്രധാന കാരണം ഇതാണ്. ക്വിന്റണ്‍ ഡികോക്കിനെതിരെ അക്ഷര്‍ പട്ടേലിനെ പന്ത് ഉപയോഗിച്ചില്ല. അതൊരു പ്രശ്‌നമായിരുന്നു. ഇടംങ്കൈ ബാറ്റ്‌സ്മാനായത് കൊണ്ട് ഇടംങ്കൈ ബൗളര്‍ വേണ്ടെന്ന് പന്ത് വിചാരിച്ച് കാണാം. എന്നാല്‍ പന്ത് ക്യാപ്റ്റനും ഒരു യുവതാരവുമാണ്. ഇത്തരം റിസ്‌കുകള്‍ എടുക്കാന്‍ പന്ത് തയ്യാറാവണമെന്നും ജാഫര്‍ പറഞ്ഞു. ആ റിസ്‌ക് വിജയിച്ചിരുന്നെങ്കില്‍ മത്സരം തന്നെ മാറുമായിരുന്നുവെന്ന് ജാഫര്‍ വ്യക്തമാക്കി.

കുല്‍ദീപ് വരാനും വൈകി

തീര്‍ച്ചയായും ഇടംങ്കൈയ്യന്‍ സ്പിന്നറെ ആ ഘട്ടത്തില്‍ ഉപയോഗിക്കണമായിരുന്നു. ക്വിന്റണ്‍ ഡികോക്കിനെ അക്ഷറിന് പുറത്താക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം തന്നെ അടിമുടി മാറുമായിരുന്നു. അക്ഷര്‍ എറിഞ്ഞ രണ്ട് ഓവറുകളും വളരെ മികച്ചതായിരുന്നു. എന്തുകൊണ്ട് അദ്ദേഹം പന്തെറിയിച്ചില്ല എന്നത് ചോദ്യമാണ്. ശരിക്കും ആ തീരുമാനം എന്നെ അമ്പരപ്പിച്ചു. ഇതിനൊപ്പം പറയേണ്ട കാര്യം കുല്‍ദീപ് യാദവിന്റെ കാര്യമാണ്. നോബോള്‍ എറിഞ്ഞത് കാരണം ആന്‍ഡ്‌റിച്ച് നോര്‍ക്കിയയെ ബൗളിംഗില്‍ നിന്ന് മാറ്റിയതിന് ശേഷം മാത്രമാണ് കുല്‍ദീപ് പന്തെറിയാന്‍ എത്തിയത്. നോര്‍ക്കിയ അഞ്ച് മാസത്തിന് ശേഷം പന്തെറിയുന്നത്. താരത്തിന് തിളങ്ങാന്‍ പറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും എന്തിനാണ് താരത്തെ പന്തേല്‍പ്പിക്കുന്നതെന്നും ജാഫര്‍ ചോദിച്ചു.

പവല്‍ വണ്‍ ഡൗണിന് ചേരില്ല

മൂന്നാം നമ്പറില്‍ റോവ്മാന്‍ പവലിനെ എന്തിനാണ് ഇറക്കിയത്. അത് വലിയ രീതിയില്‍ പിഴച്ച് പോയൊരു തീരുമാനമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന് ഏറ്റവും അബദ്ധം സംഭവിച്ചതും അവിടെയാണ്. സര്‍ഫ്രാസ് ഖാനായിരുന്നു അവിടെ കളിക്കേണ്ടിയിരുന്നത്. പൃഥ്വി ഷാ അത്രയും മികച്ചൊരു തുടക്കമാണ് നല്‍കിയത്. അത്തരമൊരു ഘട്ടത്തില്‍ ആ തുടക്കം മുതലെടുക്കാന്‍ സര്‍ഫ്രാസ് ഖാന്‍ വരണമായിരുന്നു. സ്പിന്നര്‍മാരെ നന്നായി കളിക്കാനും സര്‍ഫ്രാസിന് സാധിക്കുമായിരുന്നു. പവലിനെ പോലൊരു താരത്തെ ഫിനിഷറായിട്ടായിരുന്നു പരിഗണിക്കേണ്ടത്. അത്തരമൊരു താരം ഇന്നിംഗ്്‌സിന്റെ അന്ത്യത്തിലുണ്ടാവുന്നത് വലിയ രീതിയില്‍ ഗുണം ചെയ്യുമായിരുന്നു. ഇപ്പോഴത്തേതിനേക്കാള്‍ 25 റണ്‍സ് കൂടുതല്‍ റണ്‍സ് അടിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുവെന്നും ജാഫര്‍ അവകാശപ്പെട്ടു.

ബൗളര്‍മാരെ വിശ്വാസമില്ല

റിഷഭ് പന്തിന് സ്വന്തം ബൗളര്‍മാരെ വിശ്വാസമില്ലായിരുന്നു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ വിശ്വസിച്ച് പന്തേല്‍പ്പിക്കാതിരുന്നത് മത്സരത്തെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. പന്ത് സ്വന്തം ബൗളര്‍മാരെ വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ തയ്യാറാവണം. വളരെ ചെറിയൊരു സ്‌കോറാണ് നിങ്ങള്‍ പ്രതിരോധിക്കാന്‍ ഇറങ്ങുന്നതെങ്കില്‍ നിര്‍ണായക ഘട്ടങ്ങളില്‍ നിങ്ങളുടെ ബെസ്റ്റ് ബൗളര്‍മാരെ കൊണ്ട് പന്തെറിയിപ്പിക്കാന്‍ ശ്രമിക്കണമെന്നും ജാഫര്‍ പറഞ്ഞു. അതേസമയം ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മാച്ച് റഫറി പിഴയിട്ടു. 12 ലക്ഷം രൂപയാണ് പിഴ. ഈ സീസണില്‍ ഡല്‍ഹി ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന് ലഭിക്കുന്ന ആദ്യ പിഴയാണിത്.

Story first published: Friday, April 8, 2022, 11:42 [IST]
Other articles published on Apr 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+