Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: നോബോള്‍ അനുവദിച്ചില്ല, ക്രീസിലുള്ളവരെ തിരിച്ചുവിളിച്ച് പന്ത്, സര്‍പ്രൈസായി അവസാന ഓവര്‍

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ അടിമുടി നാടകീയത. അവസാന ഓവറിലെ ഒരു പന്തുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്രീസിലുള്ളവരെ തിരിച്ചുവിളിച്ചതാണ് മത്സരത്തില്‍ അമ്പരപ്പിച്ച നീക്കമായത്. ഡല്‍ഹിയുടെ ഒഫീഷ്യല്‍ ഗ്രൗണ്ടിലിറങ്ങി അമ്പയറോട് സംസാരിക്കുക വരെ ചെയ്തു. അതേസമയം വലിയ വിവാദമായി ഈ വിഷയം മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹേന്ദ്ര സിംഗ് ധോണി ക്രീസിലിറങ്ങി അമ്പയറോട് തര്‍ക്കിച്ചതിന് സമാന സംഭവമായിരുന്നു ഇത്. പന്തിനെതിരെ ആരാധകര്‍ ഒന്നടങ്കം രംഗത്ത് വന്നു. ജയിക്കുമെന്ന് കരുതിയ മത്സരത്തിന്റെ ആവേശം നഷ്ടപ്പെടുത്തിയത് പന്ത് ആണെന്ന് ആരാധകര്‍ പറഞ്ഞു.

കളിക്കാരെ തിരിച്ചുവിളിച്ച് പന്ത്

അവസാന ഓവര്‍ ശരിക്കും ത്രില്ലറായിരുന്നു. ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 36 റണ്‍സ്. ഒബേ മക്കോയ് ആണ് പ ന്തെറിഞ്ഞത്. ആദ്യത്തെ മൂന്ന് പന്തും റോവ്മാന്‍ സിക്‌സറിന് പറത്തി. ഇതോടെ പ്രശ്‌നമുണ്ടായത്. മൂന്നാമത്തെ പന്ത് അരയ്ക്ക് മുകളിലുള്ള ഫുള്‍ടോസായത് കൊണ്ട് നോബോള്‍ അനുവദിക്കണമെന്നായിരുന്നു ഡഗൗട്ടിലുള്ള റിഷഭ് പന്ത്. ഡല്‍ഹി താരങ്ങളും ഇതേറ്റ് പിടിച്ചു. എന്നാല്‍ തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനം വിടാന്‍ പോലും ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതോടെ താരങ്ങളെ ക്രീസില്‍ നിന്ന് തിരിച്ചുവിളിക്കുന്ന റിഷഭ് പന്തിനെയാണ് കാണാന്‍ സാധിച്ചത്. എല്ലാവരും അമ്പരന്ന് പോയ തീരുമാനമായിരുന്നു ഇത്. എന്നാല്‍ താരങ്ങള്‍ മടങ്ങിയില്ലെങ്കിലും ടീം ഒഫീഷ്യല്‍ അടക്കം ഗ്രൗണ്ടിലിറങ്ങിയത് ഡല്‍ഹിക്ക് നാണക്കേടായി. ഐപിഎല്ലിനും നാണക്കേടാണിത്.

ബട്‌ലറുമായി തര്‍ക്കം

ഇനി കളി തുടരേണ്ട എന്ന രീതിയിലായിരുന്നു പന്തിന്റെ പ്രഖ്യാപനം. നോബോള്‍ അനുവദിച്ചില്ലെങ്കില്‍ കളിക്കേണ്ട എന്നായിരുന്നു പന്തിന്റെ തീരുമാനം. ക്രീസിലുണ്ടായിരുന്ന പവലും കുല്‍ദീപ് യാദവും ഒരു ഘട്ടത്തില്‍ ക്രീസ് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ വന്ന് പന്തുമായി തര്‍ക്കിക്കുകയും ചെയ്തു. ഇതൊന്നും ശരിയല്ല എന്ന അര്‍ത്ഥത്തിലായിരുന്നു ബട്‌ലര്‍ സംസാരിച്ചത്. ഫീല്‍ഡ് അമ്പയറുടെ തീരുമാനം അന്തിമമാണെന്നും പന്ത് ബട്‌ലറെ അറിയിച്ചു. എന്നാല്‍ തര്‍ക്കത്തിന് ശേഷം ഒരു സിക്‌സ് പോലും അടിക്കാന്‍ പവലിന് സാധിച്ചില്ല. പവലിന്റെ ആവേശം ശമിച്ചതിന് കാരണം പന്ത് ആണ്.

ചെയ്തത് ശരിയല്ല, ഞങ്ങളും അവരും

അമ്പയര്‍മാര്‍ ഡല്‍ഹിയില്‍ നിന്ന് മത്സരം തട്ടിയെടുത്തെന്ന് പന്ത് പറയുന്നു. തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് നല്‍കാമായിരുന്നു. ഗ്രൗണ്ടിലേക്ക് ഞാന്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ അയച്ചത് ശരിയായില്ല. എന്നാല്‍ ഡല്‍ഹി ടീമിനോട് അമ്പയര്‍മാര്‍ ചെയ്തതും ശരിയല്ലാത്ത കാര്യമാണെന്നും പുന്ത് പറഞ്ഞു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. തേര്‍ഡ് അമ്പയര്‍ എ്താണ് ചെയ്യുന്നതെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ ചോദ്യം. അമ്പയറിംഗ് ഗല്ലി ക്രിക്കറ്റിനേക്കാള്‍ മോശമായിരുന്നുവെന്ന് വിക്രന്ത് ഗുപ്ത പറഞ്ഞു. എന്നാല്‍ ഒരു ബാറ്റ്‌സ്മാനോട് വാക്കൗട്ട് പറയാന്‍ റിഷഭ് പന്തിന് യാതൊരു അധികാരവുമില്ലെന്നും വിക്രന്ത് ഗുപ്ത പറഞ്ഞു.

അമ്പയറിംഗ് ചെയ്യാമായിരുന്നു

റിഷഭ് പന്തിന് ഇത്രത്തോളം രോഷമുണ്ടെങ്കില്‍, അദ്ദേഹത്തിന് തന്നെ അമ്പയറാവാമായിരുന്നുവെന്ന് ആരാധകര്‍ പരിഹസിച്ചു. 2019ല്‍ ഒരു സൂപ്പര്‍ താരം ഇതേ ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ ഒരാള്‍ പോലും ഒന്നും മിണ്ടിയില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു. തേര്‍ഡ് അമ്പയര്‍ക്ക് ഈ വിഷയത്തില്‍ ഇടപെടാമായിരുന്നുവെന്നും പൃഥ്വി എന്നയാള്‍ ട്വീറ്റ് ചെയ്തു. പ്രവീണ്‍ ആംറെയെ പന്ത് ഗ്രൗണ്ടിലേക്ക് അയച്ചത് തമാശയായിട്ടാണ് തോന്നുന്നതെന്നും ഡേവ് എന്നയാള്‍ കുറിച്ചു. ടീമിന്റെ താളം റിഷഭ് പന്ത് തെറ്റിച്ചെന്നും, മൂന്ന് പന്തുകള്‍ സിക്‌സറടിച്ച് പവല്‍ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ പവലിന്റെ താളം തെറ്റിച്ചത് പന്തിന്റെ ഇടപെടലുകളാണ്. അത് സമ്മര്‍ദം ഡല്‍ഹിയിലേക്ക് തന്നെ കൊണ്ടുവന്നുവെന്നും ആരാധകര്‍ പറഞ്ഞു.

Story first published: Saturday, April 23, 2022, 6:26 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+