Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പന്ത് ഹിറ്റ്മാനെ പോലെ, ക്യാപ്റ്റന്‍സി കിട്ടിയാല്‍ കസറും, കാരണം പറഞ്ഞ് റിക്കി പോണ്ടിംഗ്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ കരുത്തായി ഭാവിയില്‍ റിഷഭ് പന്ത് മാറുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കോ പോണ്ടിംഗ്. റിഷഭ് പന്ത് രോഹിത് ശര്‍മയെ പോലുള്ള താരമാണ്. അതേ രീതിയിലുള്ള ഇംപാക്ട് ഉണ്ടാക്കാന്‍ പന്തിന് സാധിക്കും. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ എത്രത്തോളം വിജയം നേടിയെന്ന് എല്ലാവര്‍ക്കുമറിയാം. റിഷഭ് പന്ത് അതുപോലെയുള്ള ക്യാപ്റ്റനായി മാറും.

ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം പന്തിന് നല്‍കുകയാണെങ്കില്‍ രോഹിത്തിനെ പോലൊരു വിജയകരമായ ക്യാപ്റ്റനെ കൂടി ഇന്ത്യക്ക് ലഭിക്കുമെന്നും പോണ്ടിംഗ് അവകാശപ്പെട്ടു. നിലവില്‍ ദില്ലി ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തവും പന്തിന് ലഭിച്ചിരുന്നു. ആദ്യ സീസണില്‍ തന്നെ ടീമിനെ സെമിയിലും എത്തിച്ചിരുന്നു.

പന്ത് അന്താരാഷ്ട്ര ക്യാപ്റ്റനാവും

ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ നല്ല സമ്മര്‍ദമുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ കളിക്കുന്നത് ഏതൊരു താരത്തെയും മികച്ചതാക്കും. നല്ല പരിചയസമ്പത്തും അതിലൂടെ ലഭിക്കും. റിഷഭ് പന്ത് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവാന്‍ എല്ലാ സാധ്യതയുമുണ്ട്. അക്കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും പോണ്ടിംഗ് പറഞ്ഞു. നിങ്ങള്‍ രോഹിത് ശര്‍മയെ നോക്കൂ. അദ്ദേഹം ഐപിഎല്ലില്‍ എങ്ങനെ വളര്‍ന്നുവെന്നത് പരിശോധിക്കാവുന്ന കാര്യമാണ്. ഐപിഎല്ലിലെ ഏറ്റവും വിജയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. അഞ്ച് തവണ മുംബൈയെ കിരീട നേട്ടത്തിലേക്ക് നയിക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ടെന്ന് പോണ്ടിംഗ് വ്യക്തമാക്കി.

ഹിറ്റ്മാനും അവനും ഒരുപോലെ

രോഹിത് ശര്‍മയ്ക്കും പന്തിനും ഒരേ പോലെയുള്ള ഒരുപാട് ഗുണങ്ങളുണ്ട്. അതിനെ പറ്റി ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ സമാനതകള്‍ ധാരാളമുണ്ട്. രോഹിത് ശര്‍മ മുംബൈയുടെ ക്യാപ്റ്റന്‍സി പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. ആ സമയം അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ രോഹിത്. അദ്ദേഹത്തിന്റെ പ്രായം 23-24 വയസ്സിനിടയിലായിരിക്കും. റിഷഭ് പന്തും ഇതേ പ്രായത്തില്‍ തന്നെയാണ് ഇന്ത്യന്‍ ടീമിലെത്തിയതും ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതും. ഇതൊക്കെ പരിശോധിക്കുമ്പോള്‍ അറിയാം. രണ്ട് പേരും ഏറെ സമാനതകള്‍ ഉള്ളവരാണെന്നും പോണ്ടിംഗ് പറഞ്ഞു.

ക്യാപ്റ്റന്‍സി ടിപ്പ്‌സ് നല്‍കിയിട്ടുണ്ടാവാം

വളരെ മികച്ച ടീമംഗങ്ങളാണ് രോഹിത്തും പന്തും. ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചെറിയ ചില ടിപ്പ്‌സുകള്‍ തീര്‍ച്ചയായും ഇവര്‍ കൈമാറിയിട്ടുണ്ടാവാം. മുംബൈയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത് രോഹിത് ശര്‍മയാണ്. അതേ രീതിയിലുള്ള വിജയം പന്തിന് ഡല്‍ഹിയിലും ഇന്ത്യന്‍ ടീമിലും നേടാനാവും. എല്ലാ സാധ്യതകളും ഹിറ്റ്മാനെ പോലെയാവും റിഷഭിന്റെ യാത്രയെന്നാണ് സൂചിപ്പിക്കുന്നത്. വളരെ എളുപ്പത്തില്‍ തന്നെ ഒരു ഫ്രാഞ്ചെസിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയും, നിത്യേന വളര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. ഏത് ഫോര്‍മാറ്റിലും മികച്ച ബാറ്റ്‌സ്മാനാണ് പന്ത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പന്ത് തകര്‍പ്പന്‍ പ്രകടനങ്ങളാണ് നടത്തുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.

അമ്പരപ്പിക്കുന്ന മാറ്റം

ഇത് തന്റെ അഞ്ചാം സീസണാണ്. പക്ഷേ ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും റിഷഭ് പന്തിന്റെ വളര്‍ച്ച നാടകീയമാണെന്നും പോണ്ടിംഗ് പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ സുപ്രധാന ഭാഗമാണ് പന്ത്. ഒപ്പം ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായും വന്നു. ഇതെല്ലാം പരിചയ സമ്പത്താണ് പന്തിന് നല്‍കിയത്. മികച്ച ക്യാപ്റ്റനാവാനും, വ്യക്തിയാവാനും ഇത് പന്തിനെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ഒരുപാട് പക്വത പന്ത് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ബാറ്റിംഗും പന്തിന്റെ പ്രത്യേതകതയാണ്. എന്താണ് ക്യാപ്റ്റന്‍സിയെന്ന് നന്നായി അവന് നന്നായിട്ടറിയാം. വലിയ വിജയിച്ച ടീമിന്റെ ഭാഗമാണ് അവന്‍. ഒരുപാട് മികച്ച ക്യാപ്റ്റന്‍മാര്‍ക്കൊപ്പം പന്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.

വാര്‍ണറാണ് കരുത്ത്

മികച്ച തുടക്കം ഡല്‍ഹി ക്യാപിറ്റല്‍സിന് ലഭിക്കുമെന്നാണ് കരുതുന്നത്. എല്ലാ കളിക്കാരും സജ്ജമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ചെറിയ ദൗര്‍ബല്യം ഉണ്ടായാല്‍ പോലും നല്ല തുടക്കം ഡല്‍ഹിക്ക് ലഭിക്കും. റോവ്മാന്‍ പവലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. നാലാം സ്ഥാനത്തൊക്കെ ഇറങ്ങാന്‍ അദ്ദേഹം ആവശ്യമാണ്. പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം അദ്ദേഹം നടത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഡേവിഡ് വാര്‍ണര്‍ ടീമിലെത്തിയതില്‍ റിഷഭ് പന്ത് ആവേശത്തിലാണ്. ലേലത്തില്‍ ഡല്‍ഹിയുടെ സ്വന്തമാക്കിയ മികച്ച താരമാണ് അദ്ദേഹം. അതും പരമാവധി വിലകുറഞ്ഞാണ് കിട്ടിയത്. ടീമില്‍ അദ്ദേഹമുള്ളതില്‍ സന്തോഷമുണ്ടെന്നും പന്ത് പറഞ്ഞു.

Story first published: Saturday, March 26, 2022, 20:40 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+