
ഇന്ത്യന്‍ ക്രിക്കറ്റിന് ഗംഭീര ദിനമാണിതെന്ന് കിരണ്‍ എന്ന ആരാധകന്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കുറവ് അഭിനന്ദനങ്ങള്‍ ലഭിച്ച താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അങ്ങനെയാണ്. എന്നാല്‍ അങ്ങനൊരു താരത്തിന് ഒടുവില്‍ അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ ശരിക്കുമൊരു റോക്‌സ്റ്റാര്‍ ക്രിക്കറ്ററാണെന്നും കിരണ്‍ ചൂണ്ടിക്കാണിച്ചു. രാജസ്ഥാന്റെ ബാറ്റിംഗിന്റെ എഞ്ചിന്‍ റൂമായ മൂന്ന് പേരെയാണ് ബൗളിംഗില്‍ ഹര്‍ദിക് മടങ്ങിയതെന്ന് ആരാധകര്‍ പറയുന്നു. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഹെറ്റ്മയര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ദിക് എടുത്തത്.

ഐപിഎല്ലിലെ ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാമത്തെ മികച്ച ബൗളിംഗ് പ്രകടനമാണ് ഹര്‍ദിക് കാഴ്ച്ചവെച്ചതെന്ന് മുഫാദല്‍ വോറ പറയുന്നു. പാണ്ഡ്യയുടെ തിരിച്ചുവരവാണിത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ മത്സരത്തില്‍ ഹര്‍ദിക് അവസരത്തിനൊത്ത് ഉയര്‍ന്നു. ഗംഭീരമായി തന്നെ ഹര്‍ദിക് വിജയിക്കുകയും ചെയ്‌തെന്ന് വോറ പറയുന്നു. എന്തൊരു ക്ലച്ച് പ്ലെയറാണ് ഹര്‍ദിക്. ആരും അദ്ദേഹത്തെ കുറിച്ച് നല്ലത് പറയാറില്ല. എന്തൊരു ക്യാപ്റ്റനും കളിക്കാരനുമാണെന്ന് പ്രജക്ത കുറിച്ചു. ഹര്‍ദിക് ബൗള്‍ ചെയ്യുന്നത് കണ്ടിട്ടും, മറ്റേതെങ്ഗകിലും താരവുമായി നിങ്ങള്‍ ഹര്‍ദിക്കിനെ താരതമ്യം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ചികിത്സയുടെ ആവശ്യമുണ്ട്. ഭ്രാന്തുമുണ്ട്, അതോെടാപ്പം ബെല്‍റ്റിന് അടിയുടെയും കുറവുണ്ടെന്ന് ആരാധകര്‍ പറഞ്ഞു.

ഈ സീസണിന്റെ ഏറ്റവും വലിയ നേട്ടം ഹര്‍ദിക് പാണ്ഡ്യയാണ്. വൈറ്റ് ബൗള്‍ ക്രിക്കറ്റില്‍ ഒരു താരവും ഹര്‍ദിക്കിനോടളം വരില്ല. അത് എപ്പോും തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഹര്‍ദിക്കെന്നും സൂര്യ ശേഷ എന്ന ആരാധകര്‍ പറഞ്ഞു. ബ്ലോക്ബസ്റ്റര്‍ സീസണാണ് പാണ്ഡ്യക്കിത്. എന്തൊരു സ്‌പെല്ലാണ് ഫൈനലില്‍ എറിഞ്ഞത്. ഇങ്ങനൊരു ഓള്‍റൗണ്ടറിനെ ഇന്ത്യ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് മുഫാദല്‍ വോറ വ്യക്തമാക്കി. ഹര്‍ദിക്കിന് 18 വയസ്സ് ഉള്ള സമയത്താണ് പേസ് ബൗള്‍ ചെയ്ത് തുടങ്ങുന്നത്. ഇന്ത്യയുടെ ബൗളിംഗില്‍ മൂന്നാമത്തെ ഓപ്ഷനായിരുന്നു പാണ്ഡ്യ, എല്ലാ വേരിയേഷന്‍സും ബൗളിംഗില്‍ പാണ്ഡ്യക്കുണ്ടെന്നും ആരാധകര്‍ പറഞ്ഞു.

രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനായി മറ്റാരെയും തിരയേണ്ടില്ല. അത്രയ്ക്കും ഉറപ്പാണ്. വൈറ്റ് ബൗള്‍ ക്രിക്കറ്റിലെങ്കിലും അത് ബാധകമായിരിക്കുമെന്ന് പ്രസൂജീത്ത് ഡേ പറയുന്നു. ബാറ്റിംഗിനൊപ്പം ബൗളിംഗ് കൂടിയുണ്ടെങ്കില്‍ ഇന്ത്യക്ക് വേണ്ടി ടി20 മാത്രമല്ല,. ടീമിനെ നയിക്കാന്‍ കൂടി ഹര്‍ദിക്കിന് സാധിക്കും. അതാണ് സത്യമെമന്നും അഭിഷേക് മുഖര്‍ജി പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും ഗംഭീര കളിക്കാരനായിരുന്നു ഹര്‍ദിക്. നാലാേവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത് ബാറ്റിംഗില്‍ 34 റണ്‍സുമെടുത്തു. ഇതോടെ ഐപിഎല്‍ കിരീടം ഗുജറാത്തിനൊപ്പമാണ്.


Click it and Unblock the Notifications