
കഗിസോ റബാഡയെ ഒഴിവാക്കി
ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് കാട്ടിയ വലിയ മണ്ടത്തരങ്ങളിലൊന്നാണ് സ്റ്റാര്‍ പേസര്‍ കഗിസോ റബാഡയെ വിട്ടുകളഞ്ഞത്. ഇത്തവണ റബാഡയെ ഒഴിവാക്കി ആന്റിച്ച് നോക്കിയേയെ നിലനിര്‍ത്താനുള്ള ഡല്‍ഹിയുടെ തീരുമാനമാണ് അവര്‍ക്ക് വലിയ തിരിച്ചടിയായി മാറിയത്. റബാഡ ഗംഭീര പ്രകടനം പഞ്ചാബ് കിങ്സിനൊപ്പം കാഴ്ചവെച്ചപ്പോള്‍ നോക്കിയേ തീര്‍ത്തും നിരാശപ്പെടുത്തി. 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റാണ് റബാഡ ഇത്തവണ വീഴ്ത്തിയത്. നോക്കിയേ ആറ് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് ഒമ്പത് വിക്കറ്റും. നോക്കിയേയുടെ ഇക്കോണമി 9.71 ആയിരുന്നു. നോക്കിയേ നന്നായി തല്ലുവാങ്ങി. പേസ് നിരയില്‍ റബാഡയുടെ അഭാവം ഡല്‍ഹിയെ ബാധിച്ചു.

ശ്രേയസ് അയ്യരെ ഒഴിവാക്കിയത് മണ്ടത്തരം
ഡല്‍ഹിയെ രണ്ട് തവണ പ്ലേ ഓഫിലെത്തിച്ച നായകനായിട്ടും ശ്രേയസ് അയ്യരെ ഡല്‍ഹി നായകസ്ഥാനത്ത് നിന്ന് മാറ്റിയത് തിരിച്ചടിയായി. റിഷഭ് പന്തിനെക്കാളും മികച്ച നായകന് ശ്രേയസ് തന്നെയാണെന്ന് ഇതിനോടകം വ്യക്തം. ഇത്തവണ കെകെആറിന്റെ നായകനായ ശ്രേയസിന് ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ലെങ്കിലും പ്രകടനം നോക്കുമ്പോള്‍ റിഷഭിനെക്കാളും മുന്നില്‍ ശ്രേയസാണ്. 14 മത്സരത്തില്‍ നിന്ന് 401 റണ്‍സാണ് ശ്രേയസ് നേടിയത്. 340 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. ഇത്തവണ നായകനെന്ന നിലയില്‍ റിഷഭെടുത്ത പല തീരുമാനങ്ങളും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നായകസ്ഥാനം റിഷഭിന്റെ ബാറ്റിങ്ങിനെയും പ്രതികൂലമായി ബാധിക്കുന്നു.

അക്ഷര്‍ പട്ടേലിനെ മാറ്റിനിര്‍ത്താന്‍ തയ്യാറായില്ല
ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. എന്നാല്‍ മോശം ഫോമിലായിരുന്ന താരത്തെ ഇത്തവണ ഡല്‍ഹി മാറ്റിനിര്‍ത്താന്‍ തയ്യാറാകാതിരുന്നത് വലിയ തിരിച്ചടിയായി മാറി. 13 മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് മാത്രം വീഴ്ത്തിയ അക്ഷര്‍ ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്തില്ല. എന്നിട്ടും അക്ഷറിന് പകരക്കാരനെ പരീക്ഷിക്കാന്‍ ഡല്‍ഹി തയ്യാറായില്ല. ഇത് ഡല്‍ഹിക്ക് തിരിച്ചടിയാവുകയും ചെയ്തു. ടീമില്‍ കൃത്യമായ അഴിച്ചുപണി നടത്തുന്നതില്‍ ടീം മാനേജ്മെന്റ് പരാജയപ്പെട്ടു.