വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രോഹിത് ഫ്‌ളോപ്പായതെങ്ങനെ? ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍, യോജിക്കാതെ ഹെയ്ഡന്‍

ഈ സീസണില്‍ ഒരു ഫിഫ്റ്റി പോലുമില്ല

സ്റ്റാര്‍ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ മോശം ഫോം ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വലിയ തിരിച്ചടിയായിട്ടുണ്ട്. മുന്‍ി സീസണുകളില്‍ ടീമിലെ മറ്റുള്ളവരെല്ലാം ഫ്‌ളോപ്പായാലും അദ്ദേഹം ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു നയിക്കാറുണ്ട്. പക്ഷെ ഇത്തവണ അത്തരത്തിലുള്ള ഒരിന്നിങ്‌സ് പോലും ഹിറ്റ്മാന് കളിക്കാനായിട്ടില്ല. മുംബൈ പ്ലേഓഫ് പോലും കാണാതെ പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്.

1

ഒരു ഫിഫ്റ്റി പോലും ഈ സീസണില്‍ മുംബൈയ്ക്കായി രോഹിത് നേടിയിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന കളിയില്‍ നേടിയ 48 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ രോഹിത് ഇത്രയും മോശം പ്രകടനം നടത്താനുള്ള കാരണമെന്താണന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കറും മാത്യു ഹെയ്ഡനും. പക്ഷെ രണ്ടു പേരും വ്യത്യസ്ത കാരണങ്ങളാണ് പറഞ്ഞിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

2

ഷോട്ട് സെലക്ഷനാണ് രോഹിത് ശര്‍മയുടെ ഈ സീസണിലെ മോശം പ്രകടനത്തിനു കാരണമെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. തകര്‍പ്പന്‍ തുടക്കമാണ് രോഹിത്തിനു മിക്ക മല്‍സരങ്ങളിലും ലഭിക്കുന്നത്. ഒരു കുഴപ്പവുമില്ലാതെ 30-40 റണ്‍സെടുക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനു ശേഷം ഷോട്ട് സെലക്ഷന്‍ അദ്ദേഹത്തിനു തിരിച്ചടിയായി മാറുകയാണെന്നാണ് ഗവാസ്‌കറുടെ നിരീക്ഷണം.

3

ഇതൊരു സഹജമായ കാര്യമാണെന്നു എനിക്കറിയാം. ബോള്‍ റിലീസ് ചെയ്യുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും, അതിനു ശേഷം ഷോട്ട് കളിക്കുകയും ചെയ്യും. പക്ഷെ ചില സമയങ്ങളില്‍ ഏതു ഷോട്ടാണ് കളിക്കുന്നതെന്നു നിങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കും. പക്ഷെ ബോള്‍ പ്രതീക്ഷിച്ചതു പോലെയല്ല വരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കുഴപ്പത്തിലാവും. ബാറ്റിന്റെ മധ്യത്തില്‍ തന്നെയാണ് ബോള്‍ പതിക്കുന്നത്, ഷോട്ട് സെലക്ഷന്‍ മാത്രമാണ് രോഹിത് ശര്‍മയ്ക്കു തിരിച്ചടിയാവുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ വിശദീകരിച്ചു.

4

അതേസമയം, സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഇതേ ഷോയില്‍ പങ്കെടുത്ത മാത്യു ഹെയ്ഡന് രോഹിത് ശര്‍മയുടെ മോശം പ്രകടനത്തെക്കുറിച്ച്് മറ്റൊരു അഭിപ്രായമാണുള്ളത്. മാനസികമായ ക്ഷീണമാണ് രോഹിത് ശര്‍മയുടെ പ്രശ്‌നമെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ മാനസികമായ തളര്‍ന്ന അവസ്ഥയിലുള്ളപ്പോള്‍ സിസ്റ്റത്തെ ഒന്നു ഇളക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങള്‍ വളരെ അനായായം ലക്ഷ്യം നേടിയെടുക്കാന്‍ ആഗ്രഹിക്കും, അതു പുറത്താവലിലേക്കു നയിക്കുകയും ചെയ്യും. രോഹിത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. മാനസികമായ ക്ഷീണം കാരണം വളരെ എളുപ്പത്തില്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നത് കാരണമാണ് അദ്ദേഹം പരാജയപ്പെടുന്നതെന്നും ഹെയ്ഡന്‍ വിശദമാക്കി.

5

എന്നാല്‍ ഗവാസ്‌കര്‍ വിട്ടുകൊടുത്തില്ല. എന്തു ക്ഷീണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിനു ഹെയ്ഡന്‍ വിശദീകരണവും നല്‍കി. ഇവരെല്ലാം എല്ലായ്‌പ്പോഴും കളിച്ചുകൊണ്ടിരിക്കുന്നവരാണ്. പക്ഷെ ഇപ്പോഴത്തേത് വളരെ സവിശേഷമായ സാഹചര്യമാണെന്നതാണ് യാഥാര്‍ഥ്യം. നേരത്തേ നമ്മള്‍ കളിച്ചു കഴിഞ്ഞ ശേഷം സുഹൃത്തുക്കളുടെ അടുത്ത് പോവുകയും സമയം ചെലവഴിക്കുകയുമെല്ലാം ചെയ്തിരുന്നു. പരസ്പരമുള്ള കമ്പനി നമ്മള്‍ ആസ്വദിക്കുകയും ചെയ്യുമായിരുന്നു.
പക്ഷെ ബയോ ബബ്ള്‍ അന്തരീക്ഷത്തില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. രണ്ടു വര്‍ഷത്തോളമാണ് താരങ്ങള്‍ ഇത്തരം സാഹചര്യത്തില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതു നിങ്ങളെ തീര്‍ച്ചയായും മാനസികമായും ബാധിക്കുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

6

അതേസമയം, മാത്യു ഹെയ്ഡന്റെ ഈ അഭിപ്രായത്തോടു സുനില്‍ ഗവാസ്‌കര്‍ യോജിച്ചില്ല. കുടുംബത്തോടൊപ്പമാണ് താരങ്ങള്‍ ബയോ ബബ്‌ളിനുള്ളില്‍ കഴിയുന്നതെന്നും ത്യാഗങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബയോ ബബ്‌ളിനകത്തെ അന്തരീക്ഷം ഒരു കുടുംബം പോലെയാണ്. മാത്രമല്ല കുടുംബത്തോടൊപ്പമാണ് അവര്‍ താമസിക്കുന്നത്. താരങ്ങളെ മുറിക്കുള്ളില്‍ അടച്ചിടുകയായിരുന്നെങ്കില്‍ അതു ഭയങ്കരമാവുമായിരുന്നു.

7

പക്ഷെ നിങ്ങള്‍ രാജ്യത്തിനോ, ഫ്രാഞ്ചൈസിക്കു വേണ്ടിയോ കളിക്കുമ്പോള്‍ ചില ത്യാഗങ്ങളും ചെയ്യേണ്ടതായി വരും. ത്യാഗങ്ങളെന്നു പറഞ്ഞത് നിങ്ങള്‍ക്കു സിനിമയ്ക്കു പോവാന്‍ കഴിയില്ല, ഷോപ്പിങിനു പോവാന്‍ സാധിക്കില്ല എന്നിവയൊക്കെയാണ്. കാരണം ഇതു നിങ്ങള്‍ ഇഷ്ടപ്പെടുന്ന സ്‌പോര്‍ട്ടാണ്. പക്ഷെ ഷോട്ട് സെലക്ഷന്‍, അതു ക്ഷീണം കൊണ്ടായിരിക്കില്ല. ക്ഷീണം ഒരു കാരണമായി പറയാന്‍ സാധിക്കില്ലെന്നാണ് തന്റെ കാഴ്ചപ്പാടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Story first published: Wednesday, May 18, 2022, 18:39 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X