വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022:'ഫാന്‍സ് അല്ല തെമ്മാടിക്കൂട്ടം', സിറാജിന്റെ പിതാവിനടക്കം അവഹേളനം, ട്വിറ്റര്‍ പോര്

രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് ആര്‍സിബി പുറത്തായിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ പോലും രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍സിബിക്കായില്ലെന്നതാണ് വസ്തുത

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് ആര്‍സിബി രണ്ടാം ക്വാളിഫയറില്‍ കടന്നപ്പോള്‍ ആരാധകരെല്ലാം വലിയ പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ ആര്‍സിബി കപ്പ് നേടുമെന്ന് സ്വപ്‌നം കണ്ടവര്‍ ഏറെയാണ്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് ആര്‍സിബി പുറത്തായിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ പോലും രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍സിബിക്കായില്ലെന്നതാണ് വസ്തുത.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 11 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടി ഫൈനല്‍ ടിക്കറ്റെടുത്തത്. മത്സരത്തില്‍ ആര്‍സിബിയുടെ ബൗളിങ് നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് മുഹമ്മദ് സിറാജാണ്. രണ്ട് ഓവറില്‍ 31 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. ആര്‍സിബിയുടെ തോല്‍വിക്ക് പിന്നാലെ സിറാജിന് നേരെ വലിയ അധിക്ഷേപമാണ് ട്വിറ്ററില്‍ ഒരു വിഭാഗം നടത്തിയിരിക്കുന്നത്.

1

ആര്‍സിബിയുടെ തോല്‍വിയില്‍ സിറാജിന്റെ മതവും വംശവും പറഞ്ഞ് പോലും അധിക്ഷേപമുണ്ടായി. അദ്ദേഹത്തിന്റെ മരണപ്പെട്ട പിതാവിനെപ്പോലും അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും ട്വിറ്ററിലൂടെ ചില ആരാധകര്‍ നടത്തിയിരിക്കുകയാണ്. ഇതിനെതിരേ മറ്റൊരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയതോടെ ആര്‍സിബി ആരാധകര്‍ തന്നെ രണ്ട് തട്ടിലായി ഇപ്പോള്‍ പോരാടിക്കുകയാണ്.

സിറാജിന്റെ പിതാവ് മരിച്ചത് നന്നായി അല്ലെങ്കില്‍ അയാളടക്കം നാണംകെട്ടേനെ എന്നൊക്കെയാണ് ചില ആരാധകര്‍ രോഷാകുലരായി പ്രതികരിച്ചത്. മത്സരത്തില്‍ തോല്‍വിയും ജയവും സ്വാഭാവികമാണെന്നിരിക്കെ ഇത്രയും മോശമായ രീതിയില്‍ താരങ്ങളുടെ കുടുംബത്തെ അടക്കം അവഹേളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഒരു വിഭാഗം ആരാധകര്‍ സിറാജിന് പിന്തുണ അറിയിച്ചും എത്തിയിട്ടുണ്ട്.

2

സിറാജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ട്വിറ്റര്‍ അക്കൗണ്ടിലുമെല്ലാം വളരെ മോശം പദപ്രയോഗത്തിലൂടെയാണ് താരത്തെ ആരാധകര്‍ വിമര്‍ശിച്ചിരിക്കുന്നത്. അവസാന വര്‍ഷം ഡാനിയല്‍ ക്രിസ്റ്റിയനെതിരേയും സമാന രീതിയിലുള്ള അധിക്ഷേപം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളെയടക്കം ചീത്ത വിളിക്കുന്ന നിലയിലേക്ക് ആരാധകര്‍ തരം താഴുന്നു എന്നതാണ് ദൗര്‍ഭാഗ്യകരം.

സിറാജ് നിങ്ങള്‍ ചാമ്പ്യന്‍ താരമാണ്. പ്രതിസന്ധികളേയും ദാരിദ്ര്യത്തേയും മറികടന്ന് ഇന്ത്യയുടെ ജഴ്‌സിയണിഞ്ഞ താരമാണ് താങ്കള്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. സിറാജിനെ നിലനിര്‍ത്തിയ ആര്‍സിബിക്കെതിരേയും വലിയ വിമര്‍ശനം ഉയരുന്നു. ഇത്തവണ സിറാജിനെ നിലനിര്‍ത്തിയതല്ല സിറാജിനെ അടുത്ത സീസണില്‍ ഒഴിവാക്കുകയാണെങ്കില്‍ അതാണ് വലിയ തെറ്റെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

3

സിറാജിനെ പിന്തുണക്കുന്ന വിഭാഗം അദ്ദേഹത്തിനെതിരേ ഉയര്‍ന്ന മോശം പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പങ്കുവെച്ചാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ചത്. ഒരു മോശം സീസണിന്റെ പേരില്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ഇവരൊന്നും ആരാധകരല്ല തെമ്മാടിക്കൂട്ടം ആണെന്നുമാണ് സിറാജിനെ പിന്തുണക്കുന്ന വിഭാഗത്തിന്റെ അഭിപ്രായം. വിമര്‍ശകരോട് വായടക്കാന്‍ പറയാനും നിങ്ങള്‍ എപ്പോഴും ചാമ്പ്യനാണെന്നും ചില ആരാധകര്‍ പറയുന്നു.

4

ഈ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല അദ്ദേഹം കാഴ്ചവെച്ചത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണമില്ലാതെ പോയി. ഈ സീസണില്‍ 30 സിക്‌സുകളാണ് സിറാജ് വഴങ്ങിയത്. ഒരു സീസണില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ബൗളറെന്ന നാണക്കേടും നിലവില്‍ സിറാജിന്റെ പേരിലാണ്. എന്നാല്‍ ആര്‍സിബി രണ്ടാം ക്വാളിഫയര്‍ കളിക്കുന്നതില്‍ സിറാജിന്റെ പങ്ക് വലുതായിരുന്നുവെന്ന് പലരും മറന്ന് പോകുന്നു. എലിമിനേറ്ററില്‍ നാല് ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്തെങ്കിലും അപകടകാരിയായ ക്വിന്റന്‍ ഡീകോക്കിനെ പുറത്താക്കിയത് സിറാജാണ്. തുടക്കത്തിലേ ഡീകോക്കിനെ മടക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു.

എന്തായാലും സിറാജ് തനിക്കെതിരായ അധിക്ഷേപങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമര്‍ശകരേക്കാളേറെ പിന്തുണ സിറാജിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ സിറാജും ഉള്‍പ്പെട്ടിട്ടുണ്ട്.

Story first published: Saturday, May 28, 2022, 16:02 [IST]
Other articles published on May 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X