IPL 2022: സിഎസ്‌കെ ആരെ നിലനിര്‍ത്തൂമെന്ന് പ്രവചിക്കൂ? ഞാന്‍ പറയട്ടെയെന്ന് ജഡേജ, ടീമിന്റെ മറുപടി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. പല പ്രമുഖരെയും ടീമുകള്‍ കൈയൊഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു ടീമിന് പരമാവധി നാല് താരങ്ങളെയാണ് നിലനിര്‍ത്താനാവുക. പരമാവധി മൂന്ന് ഇന്ത്യന്‍ താരങ്ങളെയാണ് നിലനിര്‍ത്താനാവുക. രണ്ട് വിദേശ താരങ്ങളെ വരെ പരമാവധി നിലനിര്‍ത്താം.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്നത് കാത്തിരുന്ന് കണ്ടറിയണം. നായകനായി എംഎസ് ധോണിയെ നിലനിര്‍ത്തുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്ന് പ്രവചിക്കാന്‍ ആരാധകരോട് ടീം ട്വിറ്റര്‍ പേജിലൂടെ ആവിശ്യപ്പെട്ടിരുന്നു. നിരവധി ആരാധകര്‍ ഇതിന് കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ സിഎസ്‌കെയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സിഎസ്‌കെ താരമായ രവീന്ദ്ര ജഡേജ.

'ഞാന്‍ പറയട്ടെ' എന്നാണ് ജഡേജ കമന്റായി കുറിച്ചത്. ഇതിന് മറുപടിയായി സിഎസ്‌കെ കുറിച്ചത് ഇപ്പോഴല്ല എന്നാണ്. സിഎസ്‌കെ നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ രവീന്ദ്ര ജഡേജയായിരിക്കുമെന്നുറുപ്പാണ്. ധോണിയുടെ അഭാവത്തില്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കടക്കം ജഡേജയെ പരിഗണിക്കാന്‍ സാധ്യതയേറെയാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്.

സിഎസ്‌കെ ധോണിയെ നിലനിര്‍ത്തുമോ ഇല്ലെയോ എന്നാണ് അറിയേണ്ടത്. 40കാരനായ ധോണിയെ നിലനിര്‍ത്തുമെന്നാണ് സിഎസ്‌കെ മാനേജ്‌മെന്റ് ആവര്‍ത്തിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷത്തേക്കുകൂടി ധോണിയുമായി സിഎസ്‌കെ കരാറിലേര്‍പ്പെടുമെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ വിജയാഘോഷം ചെന്നൈയില്‍ നടന്നിരുന്നു. ഇതില്‍ ഇനിയും സിഎസ്‌കെയില്‍ കളിക്കാരനായി തുടരുമോയെന്ന ചോദ്യത്തിന് സമയമുണ്ടെന്നും ആലോചിച്ച് ചെയ്യാമെന്നുമാണ് ധോണി പറഞ്ഞത്.

അവസാന സീസണിലും സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായിരുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലെ ധോണിയുടെ പ്രകടനം മോശമാണ്. ഈ സാഹചര്യത്തില്‍ ധോണിയെ നിലനിര്‍ത്തുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് സാഹസമാണ്. ധോണിയെ നിലനിര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ സാഹസമാണെന്നാണ് ആരാധകര്‍ തന്നെ പ്രതികരിച്ചത്.

ധോണി സിഎസ്‌കെയില്‍ കളിക്കാരനായില്ലെങ്കിലും പുതിയൊരു റോളില്‍ ടീമിനൊപ്പമുണ്ടാവും. മറ്റൊരു മത്സരവും കളിക്കാത്ത ധോണി ഇനിയും സിഎസ്‌കെയില്‍ കളിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായും ധോണി പ്രവര്‍ത്തിച്ചിരുന്നു. പ്രായം തളര്‍ത്തുന്നതിനാല്‍ സിഎസ്‌കെയ്‌ക്കൊപ്പവും ഉപദേഷ്ടാവായി ധോണിയെത്താനാണ് സാധ്യത.

IPL 2022: ഭാവി ക്യാപ്റ്റനെ മുംബൈ കണ്ടെത്തി? അത് ശ്രേയസ് അയ്യര്‍!- ടീമിലെത്തിക്കാന്‍ നീക്കം IPL 2022: ഭാവി ക്യാപ്റ്റനെ മുംബൈ കണ്ടെത്തി? അത് ശ്രേയസ് അയ്യര്‍!- ടീമിലെത്തിക്കാന്‍ നീക്കം

എന്നാല്‍ ക്രിക്ക് ഇന്‍ഫോയുടെയടക്കം റിപ്പോര്‍ട്ടുകള്‍ പ്രകാരം എംഎസ് ധോണി, റുതുരാജ് ഗെയ്ക് വാദ്, രവീന്ദ്ര ജഡേജ എന്നിവരെയാവും സിഎസ്‌കെ നിലനിര്‍ത്തുകയെന്നതാണ്. വിദേശ താരമായി മോയിന്‍ അലിയെ നിലനിര്‍ത്തുമെന്നാണ് സൂചന. അവസാന സീസണിലും ഗംഭീര പ്രകടനം നടത്തിയ ഫഫ് ഡുപ്ലെസിസിനെ ഒഴിവാക്കി ലേലത്തില്‍ തിരകെയെത്തിക്കാനും ടീമിന് പദ്ധതിയുണ്ടെന്നാണ് സൂചന. ഈ മാസം 30നകം നിലനിര്‍ത്തുന്ന താരങ്ങളുടെ പേര് പുറത്തുവിടേണ്ടതായുണ്ട്. അതിനാല്‍ സിഎസ്‌കെയുടെ നീക്കങ്ങള്‍ കണ്ടുതന്നെ അറിയാം.

സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കുന്നവരാണ് സിഎസ്‌കെ. വയസന്‍ പടയെന്ന് എതിരാളികള്‍ പരിഹസിക്കുമ്പോഴും ഇതേ വയസന്‍ പടയുമായി നാല് കിരീടം അലമാരയിലെത്തിക്കാന്‍ സിഎസ്‌കെയ്ക്കായി. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ് സിഎസ്‌കെയുടെ മുഖ്യ പരിശീലകന്‍. പുതിയ സീസണിന് മുന്നോടിയായി നിര്‍ണ്ണായക തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടാവുമെന്നുറപ്പാണ്. സീനിയര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലേലത്തിലൂടെ സിഎസ്‌കെ ബ്രാവോയെ തിരികെയെത്തിക്കാനാണ് സാധ്യത. ധോണി ടീമിലുണ്ടെങ്കില്‍ വലിയ മാറ്റങ്ങളില്ലാതെ തന്നെ സിഎസ്‌കെ പുതിയ സീസണിലേക്കെത്തിയേക്കും. ധോണിയെ ഒഴിവാക്കിയാല്‍ അടിമുടി മാറ്റം ഉറപ്പ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 27, 2021, 14:44 [IST]
Other articles published on Nov 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X