വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രാഹുലിനൊപ്പം ബിഷ്‌നോയ്, സ്‌റ്റോയ്‌നിസ് ലഖ്‌നൗവിലേക്ക്! ചഹലിനെ വേണ്ട?

മെഗാ ലേലം ഫെബ്രുവരിയിലാണ്

ഐപിഎല്ലിന്റെ മെഗാ താരലേലം അടുത്ത മാസം നടക്കാനിരിക്കെ പുതിയ രണ്ടു ഫ്രാഞ്ചൈസികളായ ലഖ്‌നൗ, അഹമ്മദാബാദ് എന്നിവര്‍ അതിനു മുമ്പ് ടീമിലെത്തിക്കേണ്ടവരെ കണ്ടെത്താന്‍ നീക്കം ഊര്‍ജിതമാക്കിയിരിരിക്കുകയാണ്. മൂന്നു താരങ്ങളെ വീതമാണ് ഈ രണ്ടു ഫാഞ്ചൈസികള്‍ക്കും ലേലത്തില്‍ ടീമിലെത്തിക്കാന്‍ അനുവാദമുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍ താരങ്ങളും ഒരാള്‍ വിദേശിയുമായിരിക്കണം.

സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന ആന്‍ഡി ഫ്‌ളവറിനെ ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ പുതിയ പരിശീലകനായി ഇതിനകം നിയമിച്ചു കഴിഞ്ഞു. ഇനി നായകനായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും പഞ്ചാബ് കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഷ്‌നോയ്, സ്‌റ്റോയ്‌നിസ് വന്നേക്കും

ബിഷ്‌നോയ്, സ്‌റ്റോയ്‌നിസ് വന്നേക്കും

കെഎല്‍ രാഹുലിനോടൊപ്പം പഞ്ചാബ് കിങ്‌സിലെ മുന്‍ ടീമംഗവും ഇന്ത്യയുടെ യുവ സ്പിന്നറുമായ രവി ബിഷ്‌നോയ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ താരവും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും വന്നേക്കുമെന്നാണ് സൂചനകള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ ശ്രീനിവാസ് റാവുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയ ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവര്‍ക്കു വേണ്ടി ലഖ്‌നൗ ഫ്രാഞ്ചൈസി ശ്രമിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നതായും എന്നാല്‍ സീനിയര്‍ ടീമിനായി ബിഷ്‌നോയ് ഇനിയും അരങ്ങേറിയിട്ടില്ലാത്തതിനാല്‍ ഈ നീക്കം മനസ്സിലാവും, ലേലത്തിനു മുമ്പ് അവര്‍ പണം സ്വരൂപിച്ച് വയ്ക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

1

രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ തങ്ങളുടെ അവസാനത്തെ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള താരങ്ങളാണ്. അതുകൊണ്ടു തന്നെ ലഖ്‌നൗ ടീം ഇരുവരെയും ടീമിലേക്കു കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നതില്‍ അദ്ഭുതമില്ല.
2020ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ബിഷ്‌നോയ്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്‌വച്ച താരം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുംവഹിച്ചിരുന്നു. ലോകകപ്പിലെ പ്രകടനമാണ് ബിഷ്‌നോയിയെ ഇതേ വര്‍ഷത്തെ ഐപിഎല്ലില്‍ പഞ്ചാബ് ടീമിലെത്തിച്ചത്. രണ്ടു സീസണുകള്‍ ഇവര്‍ക്കു വേണ്ടി കളിച്ച അദ്ദേഹം 23 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളെടുക്കുകയും ചെയ്തു. 6.95 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. 24 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലൊ ശ്രദ്ധേയമായ ബൗളിങ് കാഴ്ചവച്ചിട്ടും പഞ്ചാബ് ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ ബിഷ്‌നോയ്ക്കു കഴിഞ്ഞില്ല. കഴിഞ്ഞ സീസണിനു ശേഷം താരത്തെ പഞ്ചാബ് കൈവിടുകയായിരുന്നു.

3

2015 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് മാര്‍ക്കസ് സ്റ്റോയ്‌നിസ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തുടങ്ങിയ അദ്ദേഹം 2016 മുതല്‍ 18 വരെ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ടീമിന്റെ ഭാഗമായിരുന്നു. 2019ല്‍ സ്റ്റോയ്‌നിസ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു വന്നു. 2020ല്‍ താരം പഴയ തട്ടകമായ ഡിസിയില്‍ മടങ്ങിയെത്തി. രണ്ടു സീസണുകളില്‍ അവിടെ കളിക്കുകയും ചെയ്തു.
2020ല്‍ ഡിസിക്കൊപ്പമായിരുന്നു സ്റ്റോയ്‌നിസിന്റെ ഏറ്റവും മികച്ച പ്രകചനം കണ്ടത്. ടീമിനെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 17 മല്‍സരങ്ങളില്‍ നിന്നു മൂന്നു ഫിഫ്റ്റികളടക്കം 352 റണ്‍സ് നേടിയ താരം 13 വിക്കറ്റുകളും വീഴ്ത്തി. ഐപിഎല്‍ കരിയറില്‍ ഇതുവരെ 56 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളോടെ 914 റണ്‍സും 30 വിക്കറ്റുകളുമാണ് സ്റ്റോയ്‌നിസിന്റെ സമ്പാദ്യം.

ഹാര്‍ദിക് അഹമ്മദാബാദ് നായകനായേക്കും

ഹാര്‍ദിക് അഹമ്മദാബാദ് നായകനായേക്കും

ലഖ്‌നൗവിനെക്കൂടാതെ മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദും ലേലത്തിനു മുമ്പ് ടീമിലെത്തിക്കേണ്ട താരങ്ങളുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമെടുത്തു കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് വേണ്ടെന്നു വന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അഹമ്മദാബാദിന്റെ പുതിയ നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഹാര്‍ദിക്കിനെക്കൂടാതെ അഹമ്മദാബാദ് ടീമിലേക്കു കൊണ്ടു വരാന്‍ പോവുന്ന മറ്റൊരു പ്രധാപ്പെട്ട താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ താരവും അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നറുമായ റാഷിദ് ഖാനാണ്. സീസണിനു ശേഷം അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഹൈദരാബാദ് ആഗ്രഹിച്ചിരുന്നെങ്കിലും ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് റാഷിദ് അറിയിച്ചതോടെ ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ഹാര്‍ദിക്, റാഷിദ് എന്നിവരെക്കൂടാതെ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ജോടികളായ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ എന്നിവരിലൊരാളെയും അഹമ്മദാബാദ് ടീമിലേക്കു കൊണ്ടു വരുമെന്നാണ് വിവരം. ഈ രണ്ടു പേരില്‍ ഒരാള്‍ക്കു മാത്രമേ നറുക്കുവീഴുകയുള്ളൂ.

Story first published: Thursday, January 13, 2022, 17:25 [IST]
Other articles published on Jan 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X