വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജുവിനെ രാജസ്ഥാന്‍ വിടില്ല, ക്യാപ്റ്റനായി തുടരും, നിലനിര്‍ത്തുന്നത് 14 കോടിക്ക്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ലേലവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ വീതമാണ് നിലനിര്‍ത്താനാവുക. ഒട്ടുമിക്ക ടീമുകളും നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളുടെ പേരുകള്‍ ഇതിനോടകം പുറത്തുവിട്ടുകഴിഞ്ഞു. പല സൂപ്പര്‍ താരങ്ങളും ഇത്തവണ കൂടുമാറുമെന്ന കാര്യം ഉറപ്പാണ്.

IPL 2022: Rajasthan Royals Retain Sanju Samson Ahead Of IPL Mega Auction | Oneindia Malayalam

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജു സാംസണെ നായകനായി ടീം നിലനിര്‍ത്തുമെന്നാണ് വിവരം. കഴിഞ്ഞ സീസണില്‍ നായകസ്ഥാനത്തേക്കെത്തിയ സഞ്ജുവിന് ടീമിനെ പ്ലേ ഓഫിലെത്തിക്കാനായിരുന്നില്ല. ഇതിനിടെ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. സഞ്ജു സിഎസ്‌കെയെ ഫോളോ ചെയ്തതോടെ സഞ്ജു സിഎസ്‌കെയിലേക്ക് കൂടുമാറുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സഞ്ജുവിനെ രാജസ്ഥാന്‍ കൈവിടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

IND vs NZ: അരങ്ങേറ്റം അടിപൊളി- വീരു, റെയ്‌ന, രോഹിത്, ഇനി ശ്രേയസും! വമ്പന്‍ റെക്കോര്‍ഡിനൊപ്പംIND vs NZ: അരങ്ങേറ്റം അടിപൊളി- വീരു, റെയ്‌ന, രോഹിത്, ഇനി ശ്രേയസും! വമ്പന്‍ റെക്കോര്‍ഡിനൊപ്പം

1

നിലവില്‍ എട്ട് കോടി രൂപയാണ് സഞ്ജുവിന് ഒരു സീസണില്‍ ലഭിച്ചിരുന്നത്. പുതിയ കരാര്‍ പ്രകാരം 14 കോടി രൂപ ഇനി അദ്ദേഹത്തിന് ലഭിക്കും. ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഐപിഎല്ലില്‍ തന്റേതായ സ്ഥാനമുള്ള കളിക്കാരനാണ് സഞ്ജു സാംസണ്‍. ഇന്ത്യക്കായി കളിച്ച ടി20യിലൊന്നും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുള്ള സഞ്ജുവിനെ വളര്‍ത്തിക്കൊണ്ടുവന്നത് രാജസ്ഥാന്‍ റോയല്‍സാണെന്ന് പറയാം.

ഈ മാസം 30നുള്ളില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണം. സഞ്ജു സാംസണെക്കൂടാതെ ആരെയൊക്കെയാവും രാജസ്ഥാന്‍ നിലനിര്‍ത്തുകയെന്നത് കണ്ടറിയണം. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാവും രാജസ്ഥാന്‍ നിലനിര്‍ത്തിയേക്കുക. ഇതില്‍ ബട്‌ലര്‍ അവസാന സീസണിലെ രണ്ടാം പാദം കളിച്ചിരുന്നില്ല. പരിക്കിന്റെ പിടിയിലുള്ള ജോഫ്രാ ആര്‍ച്ചര്‍ അവസാന സീസണില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന അദ്ദേഹത്തെ ടീം കൈവിടില്ലെന്നാണ് ലഭിക്കുന്ന സൂചന.

2

അവസാന സീസണില്‍ ഓപ്പണിങ്ങില്‍ തിളങ്ങിയ യുവതാരമാണ് യശ്വസി ജയ്‌സ്വാള്‍. ഓരോ സീസണിന് ശേഷവും മെച്ചപ്പെടുന്ന താരത്തെ ഓപ്പണറെന്ന നിലയില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയേക്കും. നിലവിലെ ടി20 ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാള്‍ ബട്‌ലറാണ്. വിക്കറ്റ് കീപ്പര്‍ കൂടിയായ ബട്‌ലറെ രാജസ്ഥാന്‍ കൈവിടാന്‍ സാധ്യത കുറവാണ്.

അതേ സമയം മാനസിക വിശ്രമത്തിനായി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത ബെന്‍ സ്റ്റോക്‌സിനെ ഇത്തവണ രാജസ്ഥാന്‍ നിലനിര്‍ത്തില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പും കളിക്കാതിരുന്ന സ്റ്റോക്‌സ് ഒട്ടുമിക്ക സീസണിലും മുഴുവന്‍ മത്സരവും കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സ്‌റ്റോക്‌സിനെ ഒഴിവാക്കി മറ്റൊരു താരത്തെ സ്വന്തമാക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക.ലിയാം ലിവിങ്‌സ്റ്റനെയും രാജസ്ഥാന്‍ കൈവിടുമെന്നാണ് വിവരം.

3

സഞ്ജു സാംസണെ മൂന്ന് വര്‍ഷത്തേക്ക് നായകനാക്കിവെക്കുമ്പോള്‍ ടീമിന് പ്രതീക്ഷകളേറെ. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണാണ് കേരളത്തെ നയിച്ചത്. ക്വാര്‍ട്ടറിലെത്തിയെങ്കിലും സെമി ടിക്കറ്റെടുക്കാന്‍ കേരളത്തിനായില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സ്ഥാനം താരത്തിന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ മത്സരങ്ങളിലെ ഫലത്തില്‍ നിന്ന് വ്യക്തം. കടന്നാക്രമിക്കുന്ന ശൈലി മാറ്റി നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുന്ന രീതിയിലേക്ക് അദ്ദേഹം മാറിയിട്ടുണ്ട്. 2021 സീസണില്‍ 40.33 ശരാശരിയില്‍ 484 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയടക്കം നേടിയിട്ടുള്ള സഞ്ജുവിന് കീഴില്‍ രാജസ്ഥാന് രണ്ടാം കിരീടം നേടാനാവുമോയെന്ന് കണ്ടറിയാം.

Story first published: Friday, November 26, 2021, 11:27 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X