Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജസ്ഥാന്‍ തീര്‍ന്നിട്ടില്ല, വന്‍ മാറ്റങ്ങള്‍ വരുമെന്ന് സംഗക്കാര, ടോപ് ഓര്‍ഡര്‍ മാറും

മുംബൈ: ഐപിഎല്‍ ഫൈനലില്‍ തോറ്റെന്ന് കരുതി രാജസ്ഥാന്‍ തകരില്ല. വരുന്ന സീസണില്‍ അടക്കം രാജസ്ഥാന്‍ നിരയില്‍ ഒരുങ്ങുന്നത് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളായിരിക്കും. ടീം കോച്ച് കുമാര്‍ സംഗക്കാര ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. ഈ സീസണില്‍ തന്നെ അമ്പരപ്പിക്കുന്ന മാറ്റം ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു രാജസ്ഥാന്‍.

ടീമിലെ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ ഉപയോഗിച്ച രീതിയായിരുന്നു ഇതില്‍ ഞെട്ടിച്ചത്. അടുത്ത സീസണിലെ പ്രധാന താരങ്ങളിലൊന്ന് റിയാന്‍ പരാഗായിരിക്കുമെന്ന സൂചന കുമാര്‍ സംഗക്കാര നല്‍കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലിലെത്തിയെങ്കിലും അടുത്ത സീസണിലേക്ക് ടീം തകരാന്‍ പോകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് സംഗക്കാര.

പിഞ്ച് ഹിറ്ററായി അശ്വിന്‍

അശ്വിനെ സംഗക്കാര ഉപയോഗിച്ചത് ഗംഭീരമായിട്ടായിരുന്നു. ബാറ്റിംഗില്‍ ദൗര്‍ബല്യമുണ്ടെന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. അശ്വിന്‍ ഏഴാം നമ്പറിലായിരുന്നു ഇറങ്ങിയിരുന്നത്. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ തന്നെ മാറ്റി അശ്വിന്‍ മുന്നോട്ട് കയറി ഇറങ്ങി. വെടിക്കെട്ട് ബാറ്റിംഗായിരുന്നു പിന്നെ കണ്ടത്. ഈ സീസണില്‍ അശ്വിന് അര്‍ധ സെഞ്ച്വറിയുമുണ്ട്. പിഞ്ച് ഹിറ്ററെന്ന വിശേഷണവും അശ്വിന് ലഭിച്ചു. അവസാന ഓവറുകളില്‍ അശ്വിന് അടിക്കാന്‍ പറ്റാത്തൊരു സാഹചര്യം വന്നപ്പോള്‍ റിട്ടയേര്‍ഡ് ചെയ്ത് ഡഗ് ഔട്ടിലേക്ക് മടക്കി വിളിപ്പിച്ച്, ഹെറ്റ്മയറെ ഇറക്കിയിരുന്നു സംഗക്കാര. ഇതെല്ലാം ബ്രില്യന്റായിട്ടുള്ള തന്ത്രങ്ങളായിരുന്നു. ഔട്ട് ഓഫ് ദ ബോക്‌സ് ഐഡികളായി ഇവ വാഴ്ത്തപ്പെട്ടിരുന്നു.

ബട്‌ലറും സഞ്ജുവും മാത്രം പോര

മധ്യനിര ശക്തമാക്കുകയാണ് സംഗക്കാരയുടെ ഏറ്റവും വലിയ വെല്ലുവിളി. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ വളര്‍ത്തിയെടുക്കുകയാണ് ഇതിലെ ഏറ്റവും വലിയ പ്ലാന്‍. ജോസ് ബട്‌ലറും സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ സുപ്രധാന ബാറ്റ്‌സ്മാന്‍മാര്‍. ഇതിനപ്പുറം ടീമിന് ബാറ്റ്‌സ്മാന്‍മാരെ വേണം. അടുത്ത സീസണില്‍ റിയാന്‍ പരാഗിനെയാണ് ഇത്തരത്തില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. പരാഗിന്റെ കാര്യത്തില്‍ പുതിയ പരീക്ഷണം സജീവമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് സംഗക്കാര മറുപടി നല്‍കി. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണ് പരാഗ്. മധ്യനിരയില്‍ വേണ്ടത്ര മികവോടെ കളിക്കാന്‍ പരാഗിന് സാധിക്കുന്നില്ല. ബാറ്റിംഗ് ഓര്‍ഡര്‍ മാറിയാല്‍ പരാഗ് വെടിക്കെട്ട് ബാറ്റ്‌സ്മാനാകുമെന്ന് സംഗക്കാര കരുതുന്നുണ്ട്.

പരാഗിന് ഒരുപാട് കഴിവുണ്ട്

രാജസ്ഥാന്റെ ബാറ്റിംഗില്‍ ജോസ് ബട്‌ലറുടെ വലിയൊരു സംഭാവനയുണ്ട്. സഞ്ജുവും ഷിമ്രോണ്‍ ഹെറ്റ്മയറും അതേ ഗണത്തില്‍ വരും. റിയാന്‍ പരാഗും ദേവ്ദത്ത് പടിക്കലും അവരുടെ മികവിന് അനുസരിച്ച് കളിച്ചിട്ടുണ്ട്. പക്ഷേ മൊത്തം പ്രകടനം നോക്കുമ്പോള്‍ മറ്റ് കളിക്കാരില്‍ നിന്ന് കുറച്ച് കൂടി മികവുള്ള പ്രകടനമാണ് വേണ്ടത്. റിയാന്‍ പരാഗിനെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കണം. ഒരുപാട് കഴിവുകളുള്ള താരമാണ് പരാഗ്. ബാറ്റിംഗ് നിരയില്‍ മുന്നോട്ട് കയറി ഇറങ്ങാന്‍ പരാഗിനെ അനുവദിക്കും. അടുത്ത സീസണില്‍ അത് ഉണ്ടായേക്കും. ഡെത്ത് ഓവറിലെ ഹിറ്റര്‍ എന്ന രീതി മാറി മധ്യനിരയിലെ കളിക്കാരന്‍ എന്ന റോളാണ് ഞാന്‍ പരാഗിന് നല്‍കാന്‍ പ ാേകുന്നത്. സ്പിന്നും പേസും അവന്‍ നന്നായി കളിക്കുന്നുണ്ടെന്നും സംഗക്കാര പറഞ്ഞു.

ലൈനപ്പ് മാറിയാല്‍ പ്രശ്‌നം

രാജസ്ഥാന്‍ നേരത്തെ ലൈനപ്പ് മാറാന്‍ ശ്രമിച്ചിരുന്നു. ജെയിംസ് നീഷാമിനെയും ഡാരില്‍ മിച്ചലിനെയും കളിപ്പിച്ചിരുന്നു. ബാറ്റിംഗ് കരുത്ത് വര്‍ധിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതോടെ ബൗളിംഗ് ലൈനപ്പ് പാളി. ഇതോടെ അഞ്ച് ബൗളര്‍മാരുമായി കളിക്കാന്‍ രാജസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബട്‌ലര്‍ക്ക് അധിക ഉത്തരവാദിത്തം വന്നത്. പതിയെ തുടങ്ങി അവസാനം അടിച്ചുതകര്‍ക്കുന്ന രീതിയിലേക്ക് ബട്‌ലര്‍ മാറുകയായിരുന്നു. പക്ഷേ ഈ രീതി കാരണം സഞ്ജു സാംസണും യശസ്വി ജെസ്വാളും വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടി വന്നു. ഇത്് ഇരുവരുടെയും ബാറ്റിംഗിനെയും ബാധിച്ചു. എന്നാല്‍ ആവശ്യം വരുമ്പോള്‍ തുടക്കത്തില്‍ തന്നെ അടിച്ചുതകര്‍ക്കാറുണ്ടെന്ന് ബട്‌ലര്‍ പറഞ്ഞു.

Story first published: Monday, May 30, 2022, 12:04 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+