വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രാജസ്ഥാന്‍ ജയിക്കാന്‍ 3 കാരണങ്ങള്‍, തോല്‍ക്കാനും 3 കാരണം, സഞ്ജു വിചാരിക്കണം

By Vaisakhan MK

മുംബൈ: നിര്‍ണായകമായ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവുമായി ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ രാജസ്ഥാന് സമ്മര്‍ദം ശക്തമാണ്. ബാംഗ്ലൂര്‍ ജയിച്ചിട്ടാണ് വരുന്നത്. എന്നാല്‍ രാജസ്ഥാന്‍ ഗുജറാത്തിനോട് തോറ്റിട്ടാണ് വരുന്നത്. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഇതില്‍ ജയിക്കുന്നയാള്‍ നേരെ ഗുജറാത്തിനൊപ്പം ഫൈനല്‍ കളിക്കാനും യോഗ്യത നേടും. അതേസമയം മത്സരത്തില്‍ രാജസ്ഥാന് ജയിക്കാനും ജയിക്കാതിരിക്കാനും മൂന്ന് കാര്യങ്ങളാണ് ഉള്ളത്. ബട്‌ലറുടെ ഫോം അടക്കം നിര്‍ണായകമായ ചില ഘടകങ്ങളും ഇവിടെ അനുകൂലമായി നില്‍ക്കുന്നുണ്ട്.

ബട്‌ലറുടെ ഗംഭീര ഫോം

രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലറുടെ ഫോമാണ് അവര്‍ക്കുള്ള ഏറ്റവും വലിയ പോസിറ്റീവ്. ഒപ്പം ബട്‌ലറും യശസ്വി ജെസ്വാളും ഗംഭീര ഫോമിലാണ്. ഈ ജോഡി നിരവധി തുടക്കം ഇതിനോടകം രാജസ്ഥാന് നല്‍കി കഴിഞ്ഞു. ബട്‌ലര്‍ ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 718 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തിരിക്കുന്നത്. 51.29 ആണ് ശരാശരി. 148.35 സ്‌ട്രൈക്ക് റേറ്റും. ഇതുവരെ മൂന്ന് സെഞ്ച്വറികളും നാല് ഫിഫ്റ്റിയും പേരിലുണ്ട്. നിര്‍ണായക മത്സരത്തില്‍ ബട്‌ലര്‍ ഫോം തിരിച്ചുപിടിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനമായിരുന്നു ബട്‌ലറുടേത്. ജെസ്വാളും ബട്‌ലറും ഒരുമിച്ച് തിളങ്ങിയാല്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ കടുപ്പമാകും.

ഹെറ്റ്മയറുടെ ഫിനിഷിംഗ്


ഷിംറോണ്‍ ഹെറ്റ്മയറുടെ വെടിക്കെട്ടാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിനെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്. 13 കളിയില്‍ നിന്ന് 301 റണ്‍സാണ് ഇതുവരെ ഹെറ്റ്മയര്‍ നേടിയിട്ടുണ്ട്. ശരാശരി 50.17. 159 സ്‌ട്രൈക്ക് റേറ്റമുണ്ട്. ആര്‍സിബിയില്‍ ദിനേഷ് കാര്‍ത്തിക് ചെയ്യുന്ന കാര്യങ്ങള്‍ക്ക് സമാനമാണ് ഹെറ്റ്മയര്‍ രാജസ്ഥാന് വേണ്ടി ചെയ്യുന്നത്. ഹെറ്റ്മയര്‍ തിളങ്ങിയാല്‍ അത് അപകടകരമായ നിലയിലേക്ക് രാജസ്ഥാനെ മാറ്റി. മത്സരത്തില്‍ നേരത്തെ ഹെറ്റ്മയറെ ഇറക്കിയാലും മത്സരം അടിമുടി മാറ്റാന്‍ ഹെറ്റ്മയര്‍ക്ക് സാധിക്കും.

ചാഹലിന്റെ കറക്കം

ഗുജറാത്ത് വിജയിച്ചതിന്റെ പ്രധാന കാരണം അവര്‍ രാജസ്ഥാന്റെ സ്പിന്നര്‍മാരെ നന്നായി കളിച്ചതാണ്. ഒറ്റ വിക്കറ്റും സ്പിന്നര്‍മാര്‍ക്ക് കിട്ടിയില്ല. യുസവേന്ദ്ര ചാഹല്‍ വിക്കറ്റില്ലാതെയാണ് മടങ്ങിയത്. രണ്ടാം ക്വാളിഫയറില്‍ ചാഹല്‍ ഇംപാക്ട് ഉണ്ടാക്കിയാലും അത് നേട്ടമായി മാറാം. ചാഹലും സമ്മര്‍ദത്തില്‍ തന്നെയാണ്. സീസണല്‍ 26 വിക്കറ്റ് പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് ചാഹല്‍ വീഴ്ത്തിയുണ്ട്. ഒന്നാം സ്ഥാനത്താണ് താരം. അതിനൊത്ത പ്രകടനം ചാഹല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍. സ്പിന്നര്‍മാര്‍ തിളങ്ങിയാല്‍ രാജസ്ഥാന്‍ വിജയം ഉറപ്പ്.

സഞ്ജുവിന് വലിയ സ്‌കോറില്ല

രാജസ്ഥാന്‍ അതുപോലെ തോല്‍ക്കാനും പ്രധാന കാരണമുണ്ട്. രാജസ്ഥാന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വമ്പന്‍ സ്‌കോര്‍ നേടുന്നില്ല എന്നതൊരു പ്രശ്‌നമാണ്. ഇതുവരെ മെച്ചപ്പെട്ട പ്രകടനമാണ് സഞ്ജു കളിച്ചിട്ടുല്‌ളത്. പക്ഷേ രണ്ട് ഫിഫ്റ്റി മാത്രമാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഗുജറാത്തിനെതിരെ സഞ്ജു ഗംഭീര പ്രകടനമാണ് നടത്തിയത്. പക്ഷേ അതൊരു വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിനായില്ല. 26 പന്തില്‍ 47 റണ്‍സാണ് താരം അടിച്ചത്. ടീമിന് ആവശ്യമുള്ള സമയത്താണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. മത്സരം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാന്‍ സഞ്ജുവിന് സാധിക്കും. പക്ഷേ സഞ്ജു അത് ചെയ്യാത്തത് വലിയ വെല്ലുവിളിയാണ് രാജസ്ഥാന് സമ്മാനിക്കുന്നത്.

അഞ്ചാം ബൗളറില്ല

രണ്ട് പ്രശ്‌നങ്ങള്‍ കൂടി രാജസ്ഥാനെ അലട്ടുന്നുണ്ട്. അഞ്ചാം ബൗളറെ ഉപയോഗിക്കാനാവുന്നില്ല എന്നതാണ് പ്രശ്‌നം. ഇതുവരെ കുല്‍ദീപ് സെന്‍, ഒബെ മക്കോയ് എന്നിവരെ അഞ്ചാം ബൗളറായി സഞ്ജു ഉപയോഗിച്ചിട്ടുണ്ട്. ഇരുവരും വിജയമായിരുന്നു. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ 40 റണ്‍സാണ് മക്കോയ് വഴങ്ങിയത്. ഇവരാണ് ഇനി മെച്ചപ്പെടാനുള്ളത്. ഡെത്ത് ബൗളിംഗാണ് മറ്റൊരു വെല്ലുവിളി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയും അവര്‍ക്കുണ്ടായിരുന്നു. ട്രെന്‍ഡ് ബൂള്‍ട്ട്, പ്രസീദ് കൃഷ്ണ, അശ്വിന്‍, ചാഹല്‍ എന്നിവര്‍ ബൗളിംഗ് നിരയിലുണ്ട്. ബൂള്‍ട്ടും പ്രസീതും ഡെത്ത് ബൗളിംഗില്‍ പരാജയമാണ്. അവസാന അഞ്ച് ഓവറുകളില്‍ ധാരാളം റണ്‍സ് വഴങ്ങിയാണ് രാജസ്ഥാന് തോല്‍വി വഴങ്ങിയത്. ഇവര്‍ തിളങ്ങാതെ ഫൈനലില്‍ കളിക്കാമെന്ന് രാജസ്ഥാന്‍ പ്രതീക്ഷിക്കുകയും ചെയ്യേണ്ട.

Story first published: Friday, May 27, 2022, 6:22 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X