വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇടിവെട്ട് ഡികോക്ക്, എബിഡിയുടെ റെക്കോര്‍ഡ് തിരുത്തി! ഇനി മൂന്നാമന്‍

പുറത്താവാതെ 140 റണ്‍സാണ് താരം നേടിയത്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ തീപ്പൊരി പ്രകടനത്തിലൂടെ പല റെക്കോര്‍ഡുകളും കടപുഴക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്. നിര്‍ണായകമായ സീസണിലെ അവസാന ലീഗ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് അദ്ദേഹം കൊടുങ്കാറ്റായത്.

1

വെറും 70 ബോളില്‍ ഡികോക്ക് പുറത്താവാതെ 140 റണ്‍സ് വാരിക്കൂട്ടി. 10 വീതം ഫോറുകളും സിക്‌സസറും സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വ്യക്തിഗത സ്‌കോര്‍ 12ല്‍ വച്ച് പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഡികോക്ക് എത്ര വലിയ അബദ്ധമാണ് കെകെആറിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പിന്നീട് തെളിയിക്കുകയും ചെയ്തു.

2

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് ക്വിന്റണ്‍ ഡികോക്ക് തന്റെ പേരില്‍ കുറിച്ചത്. നേരത്ത മൂന്നാംസ്ഥാനത്തുണ്ടായിരുന്ന നാട്ടുകാരനും ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സിനെ ഡികോക്ക് താഴേക്ക് ഇറക്കുകയായിരുന്നു. 2015ലെ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി എബിഡി പുറത്താവാതെ നേടിയത് 133 റണ്‍സായിരുന്നു. ഇതാണ് ഡിക്കോക്ക് 140 റണ്‍സാക്കി മെച്ചപ്പെടുത്തിയത്.

3

ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത് ഇതിഹാസങ്ങളായ ക്രിസ് ഗെയ്‌ലും ബ്രെന്‍ഡന്‍ മക്കെല്ലവുമാണ്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഗെയ്ല്‍ പുറത്താവാതെയെടുത്ത 175 റണ്‍സാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2008ലെ പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മക്കെല്ലം പുറത്താവാതെ നേടിയ 158 റണ്‍സാണ് രണ്ടാംസ്ഥാനത്ത്. ആര്‍സിബിക്കെതിരേയായിരുന്നു മക്കെല്ലത്തിന്റെ വെടിക്കെട്ട്.

4

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അപരാജിതമായ ഓപ്പണിങ് വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും നായകന്‍ കെഎല്‍ രാഹുലും ചേര്‍ന്ന് വാരിക്കൂട്ടിയത് 210 റണ്‍സാണ്. ഇതു ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ്.
മാത്രമല്ല ടി20 ഫോര്‍മാറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്. നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ഡികോക്ക്- രാഹുല്‍ സഖ്യം പുതിയ ലോക റെക്കോര്‍ഡ് കുറിക്കുമായിരുന്നു. കാരണം ഈ വര്‍ഷം തന്നെ ബള്‍ഗേറിയക്കെതിരേ ബാലാജി പായ്- ലൂയിസ് ബ്രൂസ് ജോടി അപരാജിത ഓപ്പണിങ് വിക്കറ്റില്‍ നേടിയ 213 റണ്‍സാണ് ലോക റെക്കോര്‍ഡ്. 2017ല്‍ ഇസ്ലാമാബാദിനെതിരേ കമ്രാന്‍ അക്മല്‍- സല്‍മാന്‍ ബട്ട് സഖ്യം നേടിയ 209 റണ്‍സാണ് ലിസ്റ്റില്‍ മൂന്നാമത്.

5

ഐപിഎല്ലില്‍ ക്വിന്റണ്‍ ഡികോക്കിന്റെ രണ്ടാമത്തെ മാത്രം സെഞ്ച്വറിയാണ് ഈ മല്‍സരത്തിലേത്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ജഴ്‌സിയിലായിരുന്നു താരം കന്നി സെഞ്ച്വറി കുറിച്ചത്. 2016ല്‍ ബെംഗളൂരുവില്‍ വച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഡികോക്ക് 108 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരേ 59 ബോളുകളില്‍ നിന്നായിരുന്നു ഡികോക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കെ ബൗണ്ടറി പായിച്ച് താരം മൂന്നക്കം തികയ്ക്കുകയായിരുന്നു. ഐപിഎല്ലില്‍ ബൗണ്ടറിയടിച്ച് സെഞ്ച്വറി നേടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പറായും ഡികോക്ക് മാറി. നേരത്തേ 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്താണ് ആദ്യമായി ബൗണ്ടറിയിലൂടെ സെഞ്ച്വറി കണ്ടെത്തിയ ആദ്യ വിക്കറ്റ് കീപ്പര്‍.

Story first published: Wednesday, May 18, 2022, 22:28 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X