വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുമോ? ടീം സഹ ഉടമ നെസ് വാദിയ വ്യക്തമാക്കുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുമ്പ് മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഡിസംബറിലാവും താരലേലം നടക്കുക. ലഖ്‌നൗ, അഹമ്മദാബാദില്‍ നിന്നുള്ള പുതിയ രണ്ട് ടീമുകള്‍ക്കൂടി അടുത്ത സീസണിലുണ്ടാവും. ഇതോടെ ടീമുകളുടെ എണ്ണം 10 ആയി മാറും. മത്സരങ്ങളുടെ എണ്ണവും ഉയരുന്നതോടെ ആരാധകരുടെ ആവേശവും ഇരട്ടിയാവും. മെഗാ ലേലത്തിന് മുമ്പ് പല സൂപ്പര്‍ താരങ്ങളും നിലവിലെ ടീം വിടാനുള്ള സാധ്യതയേറെയാണ്.

അതില്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളിലൊന്ന് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലിന്റേതാണ്. 2018ല്‍ 11 കോടി രൂപക്ക് പഞ്ചാബ് സ്വന്തമാക്കിയ താരമാണ് രാഹുല്‍. ടീമിനൊപ്പം കളിച്ച എല്ലാ സീസണിലും 500 റണ്‍സിലധികം നേടി ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം ടീമിനോട് നീതി പുലര്‍ത്തി. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ പൂര്‍ണ്ണ പരാജയമായിരുന്നു. ആര്‍ അശ്വിന്‍ പടിയിറങ്ങിയതോടെ നായകസ്ഥാനത്തേക്കെത്തിയ രാഹുലിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

T20 World Cup 2021 : ന്യൂസീലന്‍ഡിനെതിരേ കൂടുതല്‍ ടി20 വിക്കറ്റ്, ഇന്ത്യയുടെ ടോപ് ഫൈവ് ബൗളര്‍മാര്‍ ഇതാT20 World Cup 2021 : ന്യൂസീലന്‍ഡിനെതിരേ കൂടുതല്‍ ടി20 വിക്കറ്റ്, ഇന്ത്യയുടെ ടോപ് ഫൈവ് ബൗളര്‍മാര്‍ ഇതാ

1


അതിനാല്‍ വരുന്ന സീസണില്‍ രാഹുലിനെ പഞ്ചാബ് ഒഴിവാക്കിയേക്കുമെന്നാണ് വിവരം. രാഹുലിനും പഞ്ചാബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇപ്പോഴിതാ രാഹുലിനെ ഒഴിവാക്കാന്‍ ടീം ആഗ്രഹിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് ടീമിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ സഹ ഉടമ നെസ് വാദി. രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് വാദിയ സ്വീകരിച്ചതെന്ന് പറയാം.

'രാഹുലിനൊപ്പം ഒരുപാട് താരങ്ങള്‍ പഞ്ചാബ് ടീമിലുണ്ട്. ഒരാളെക്കൊണ്ട് ഒരു ടീമിനെ ഉണ്ടാക്കാനാവില്ല. ഞാനത് എപ്പോഴും പറയുന്ന കാര്യമാണ്. എല്ലാ താരങ്ങള്‍ക്കും തങ്ങളുടേതായ മികവുണ്ട്. ഒരു കാര്യം ഞാന്‍ പറയാം എങ്ങനെ കാര്യങ്ങളെ സ്വീകരിക്കണമെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്നും ഞങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ഒരു താരത്തെക്കൊണ്ട് മാത്രം ഒരു ടീമും ഉന്നതങ്ങളിലെത്തിയിട്ടില്ല. രാഹുല്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്.

2

രണ്ട് വര്‍ഷത്തിന് മുമ്പ് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടിടത്തുനിന്നാണ് അവന്‍ ടീമിനെ ഏറ്റെടുത്ത് പൊരുതിയത്. സ്ഥിരതയോടെ കളിക്കുന്ന ഒരേയൊരു താരമാണ് രാഹുല്‍. എന്നാല്‍ ക്രിക്കറ്റില്‍ 11 കളിക്കാരുള്ള ടീമിന്റെ മത്സരമാണ്. ഒരാളുടെ കളിയല്ല.മെഗാ ലേലത്തിന് മുമ്പുള്ള എല്ലാ കാര്യങ്ങളെയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. കാരണം ഇത് ഐപിഎല്ലാണ്. ചിരിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് സാധിക്കും'-വാദിയ പറഞ്ഞു.

മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ രാഹുലിന് സാധിക്കാറുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒന്നിച്ചുകൊണ്ടുപോകാന്‍ പലപ്പോഴും രാഹുലിന് സാധിച്ചിരുന്നില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കാനും നായകനെന്ന നിലയില്‍ രാഹുല്‍ പരാജയമായിരുന്നു. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് ആറ് ജയം മാത്രം നേടിയ പഞ്ചാബ് ആറാം സ്ഥാനത്തായിരുന്നു.പഞ്ചാബിനൊപ്പം ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള അദ്ദേഹം ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 626 റണ്‍സാണ് നേടിയത്.

3

ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രതിഭാസമാണെങ്കിലും നായകനെന്ന നിലയില്‍ വലിയ മികവുണ്ടെന്ന് വിലയിരുത്താനാവില്ല. അടുത്ത സീസണില്‍ പഞ്ചാബ് ആരെയൊക്കെ നിലനിര്‍ത്തുമെന്നത് കണ്ടറിയണം. മായങ്ക് അഗര്‍വാള്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, രവി ബിഷ്‌നോയ് എന്നിവരൊക്കെയാണ് സാധ്യതാ പട്ടികയിലുള്ളത്. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ തുടങ്ങിയവരെയൊക്കെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.

രാഹുല്‍ പുതിയ തട്ടകത്തിലേക്കെത്താനാണ് സാധ്യത കൂടുതല്‍. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ ആര്‍സിബിയിലേക്കുള്ള രാഹുലിന്റെ മടങ്ങിപ്പോക്ക് സാധ്യതകളും തള്ളിക്കളയാനാവില്ല. കോലിയുടെ ഇഷ്ടതാരങ്ങളിലൊരാളാണ് രാഹുല്‍. കോലി ആര്‍സിബിയില്‍ തുടരുമെന്നതിനാല്‍ തനിക്കുംകൂടി പൊരുത്തപ്പെടാന്‍ സാധിക്കുന്ന താരത്തെ നായകനാക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ രാഹുല്‍ ആര്‍സിബിയിലെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, October 28, 2021, 10:26 [IST]
Other articles published on Oct 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X