Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കളി ജയിച്ചെന്ന് ഉറപ്പിച്ചു, റസ്സല്‍ മത്സരം തട്ടിയെടുത്തു, തോല്‍വിക്ക് കാരണം പറഞ്ഞ് മായങ്ക്

മുംബൈ: പഞ്ചാബിന്റെ തോല്‍വിക്ക് കാരണം ബാറ്റ്‌സ്മാന്‍മാരാണെന്ന് ക്യാപ്റ്റന്‍ മായങ്ക അഗര്‍വാള്‍. വാങ്കഡെ പിച്ചിലെ സാഹചര്യങ്ങള്‍ക്കൊത്ത് ഉയരാന്‍ പഞ്ചാബിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ലെന്ന് മായങ്ക് കുറ്റപ്പെടുത്തി. പഞ്ചാബിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് മായങ്കിന്റെ ആദ്യത്തെ തോല്‍വിയാണിത്. തുടക്കത്തില്‍ തന്നെ മായങ്കിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. പഞ്ചാബ് നിരയില്‍ എല്ലാ താരങ്ങള്‍ക്കും മികച്ച തുടക്കം കിട്ടിയിരുന്നു. എന്നാല്‍ അത് മുതലെടുക്കാനായില്ല. 9 പന്തില്‍ 31 റണ്‍സടിച്ച ബനുക രജപക്‌സെ മത്സരത്തില്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ മൂന്ന് സിക്‌സറടിച്ച ഓവറില്‍ തന്നെ താരം പുറത്തായി. റെക്കോര്‍ഡ് തുകയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ ലിയാം ലിവിംഗ്സ്റ്റണ്‍ 16 പന്തില്‍ 19 റണ്‍സാണ് ആകെ എടുത്തത്.

1

അതേസമയം മുംബൈയിലെ പിച്ചില്‍ നേടാവുന്നതിലും എത്രയോ കുറഞ്ഞ സ്‌കോറാണ് പഞ്ചാബ് നേടിയത്. 170 മിനിമം നേടാനാവുമായിരുന്ന വിക്കറ്റാണിത്. നല്ല രീതിയില്‍ തന്നെയാണ് പഞ്ചാബ് തുടങ്ങിയത്. എന്നാല്‍ അത് മുതലെടുത്ത് വലിയ സ്‌കോര്‍ ഉണ്ടാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പലരും പുറത്തായത് വളരെ എളുപ്പത്തിലാണ്. വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. അത് പക്ഷേ കുഴപ്പമില്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു മത്സരം കിട്ടിയത് നല്ല കാര്യമാണ്. അതുകൊണ്ട് പ്രശ്‌നമില്ലെന്നും മായങ്ക് വ്യക്തമാക്കി. പക്ഷേ എടുത്ത് പറയേണ്ട കാര്യം പഞ്ചാബിന്റെ ബാറ്റിംഗാണ്. നല്ല രീതിയില്‍ പഞ്ചാബ് ബാറ്റ് ചെയ്തില്ല എന്നതാണ് സത്യമെന്നും മായങ്ക് പറഞ്ഞു.

പഞ്ചാബ് ശരിക്കും പന്തുകൊണ്ടാണ് ശരിക്കും പോരാടിയത്. കെകെആര്‍ ബാറ്റ്‌സ്മാന്‍മാരെ പന്തുകൊണ്ട് പരീക്ഷിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. തുടക്കത്തില്‍ തന്നെയായിരുന്നു ഇതിന് സാധിച്ചത്. എന്നാല്‍ പിന്നീട് ആന്ദ്രേ റസ്സല്‍ വന്നതോടെ എല്ലാം മാറി. റസ്സലിന്റെ വമ്പനടികള്‍ കളി മാറ്റി മറിച്ചു. പഞ്ചാബ് വിജയിക്കുമെന്ന് കരുതിയ മത്സരമായിരുന്നു ഇത്. മത്സരം ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത് റസ്സലാണ്. എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് നല്‍കുന്നു. ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് റസ്സല്‍ എല്ലാം മാറ്റി മറിച്ചതെന്നും മായങ്ക് വ്യക്തമാക്കി. ഉമേഷ് യാദവിന്റെ ബൗളിംഗാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. 23 റണ്‍സിന് നാല് വിക്കറ്റാണ് ഉമേഷ് വീഴ്ത്തിയത്. ഐപിഎല്ലില്‍ താരത്തിന്റെ മികച്ച പ്രകടനം കൂടിയാണിത്.

പഞ്ചാബ് നിരയില്‍ കഗിസോ റബാദ തിരിച്ചെത്തിയതും എടുത്ത് പറയേണ്ടതാണ്. 16 പന്തില്‍ 25 റണ്‍സടിച്ചിരുന്നു താരം. കെകെആറിന്റെ ഓപ്പണര്‍ അജിന്‍ക്യ രഹാനെയെയും താരം പുറത്താക്കിയിരുന്നു. രാഹുല്‍ ചഹാറിന്റെ ബൗളിംഗാണ് മത്സരത്തില്‍ മികച്ച് നിന്നത്. കെകെആറിനെ നാലിന് 51 എന്ന നിലയിലേക്ക് തള്ളിയിട്ടത് ചാഹറിന്റെ ബൗളിംഗാണ്. നാലോവറില്‍ 13 റണ്‍സ് വഴങ്ങി താരം രണ്ട് വിക്കറ്റെടുത്തു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുത്തിയിരുന്നു ചാഹര്‍. പക്ഷേ റസ്സല്‍ വന്നതോടെ പഞ്ചാബ് എല്ലാം കൈവിടുകയായിരുന്നു. പഞ്ചാബില്‍ നിന്ന് മത്സരം തട്ടിയെടുക്കുകയായിരുന്നു കെകെആര്‍. 50 റണ്‍സിനിടെ നാല് വിക്കറ്റ് പോയപ്പോള്‍ പഞ്ചാബ് ജയിക്കാവുന്ന സാഹചര്യത്തിലായിരുന്നു. ജയിച്ചുവെന്നും കരുതിയിരുന്നു. എന്നാല്‍ റസ്സല്‍ കളിയും കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ മത്സരത്തിലുണ്ടെന്നും മായങ്ക് പറഞ്ഞു.

Story first published: Saturday, April 2, 2022, 6:50 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+