Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പൃഥ്വി മിസൈല്‍, അവനെ പോലൊരു ഓപ്പണറെ എല്ലാവര്‍ക്കും വേണം, കാരണം പറഞ്ഞ് ആകാശ് ചോപ്ര

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പൃഥ്വി ഷായുടെ ബാറ്റിംഗിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 34 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റെങ്കിലും പൃഥ്വി ഷായുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വി ഷാ ശരിക്കുമൊരു പൃഥ്വി മിസൈലാണ്. ഇത് അദ്ദേഹത്തിന്റെ ദിനമാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്തൊരു ഗംഭീര ബാറ്റിംഗാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. ഇത്തരത്തില്‍ പൃഥ്വി ബാറ്റ് ചെയ്യുകയാണെങ്കില്‍ എല്ലാവര്‍ക്കും ആവശ്യമുള്ള അപകടകാരിയായ ഓപ്പണര്‍ താരമാണെന്ന് തോന്നിപ്പോകുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ലഖ്‌നൗ ബൗളര്‍മാരില്‍ ഒരാള്‍ക്ക് പോലും പൃഥ്വിയെ പിടിച്ച് കെട്ടാനായില്ലെന്നും ചോപ്ര വ്യക്തമാക്കി.

1

ലഖ്‌നൗവിന്റെ ഓപ്പണിംഗ് കുഴപ്പമില്ലാത്തതായിരുന്നു. പക്ഷേ ബെസ്റ്റായിരുന്നില്ല. പക്ഷേ മോശമല്ലാത്ത രീതിയില്‍ അവര്‍ പന്തെറിഞ്ഞു. കൃഷ്ണപ്പ ഗൗതം തുടക്കത്തില്‍ തന്നെ പന്തെറിഞ്ഞു. ആവേശ് ഖാനും രവി ബിഷ്‌ണോയും നല്ല രീതിയില്‍ തന്നെ ഡല്‍ഹിക്കെതിരെ പന്തെറിഞ്ഞു. കെഎല്‍ രാഹുല്‍ പൃഥ്വി ഷായെ പിടിച്ച് കെട്ടാന്‍ എല്ലാ പണിയും നോക്കി. എന്നാല്‍ ഒരാള്‍ക്കും താരത്തെ തടഞ്ഞ് നിര്‍ത്താനായില്ല. അത്രയ്ക്കും ഗംഭീരമായിരുന്നു താരത്തിന്റെ പ്രകടനമെന്നും ആകാശ് ചോപ്ര പറഞ്ഞു. 9 ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് പൃഥ്വി ഷാ പറഞ്ഞത്. 67 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഡേവിഡ് വാര്‍ണറുടേത് വെറും നാല് റണ്‍സായിരുന്നു. ഭൂരിഭാഗം പന്തുകളും പൃഥ്വി ഷായായിരുന്നു നേരിട്ടത്.

2

മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ വന്‍ പരാജയമായിരുന്നു. ഇതിനെ കുറിച്ചും വാര്‍ണര്‍ സംസാരിച്ചു. ഡേവിഡ് വാര്‍ണറും പൃഥ്വി ഷായ്‌ക്കൊപ്പമാണ് കളിച്ചത്. എന്നാല്‍ വെടിക്കെട്ട് അവിടെ നിന്നുമുണ്ടായില്ല. തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു വാര്‍ണര്‍. ഒടുവില്‍ പുറത്താവുകയും ചെയ്തു. 12 പന്തില്‍ നാല് റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം. റോവ്മാന്‍ പവലിനെ മൂന്നാം സ്ഥാനത്ത് ഇറക്കാനുള്ള തീരുമാനം ശരിക്കും അമ്പരപ്പിച്ചു. എന്തുകൊണ്ട് റിഷഭ് പന്തിനെ ഇറക്കിയില്ല. രവി ബിഷ്‌ണോയ് പവലിനെ പുറത്താക്കുകയും ചെയ്തു. പത്ത് പന്തില്‍ നിന്ന് മൂന്ന് റണ്‍സാണ് പവല്‍ നേടിയതെന്നും ചോപ്ര പറഞ്ഞു.

റിഷഭ് പന്ത് ഇതിനിടെ 75 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹിയെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ സര്‍ഫ്രാസ് ഖാനായിരുന്നു ആധിപത്യം പുലര്‍ത്തിയതെന്നും ചോപ്ര പറയുന്നു. പവല്‍ പുറത്തായ ശേഷം വന്നത് റിഷഭ് പന്താണ്. മത്സരത്തിന്റെ അവസാനം വരെ റണ്‍സ് കണ്ടെത്തുന്നതില്‍ പന്ത് പരാജയപ്പെട്ടു. എന്നാലും താരം പുറത്തായില്ല. സര്‍ഫ്രാസും പന്തും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടാണ് മത്സരത്തെ മുന്നോട്ട് നയിച്ചത്. പക്ഷേ ഭൂരിഭാഗം സമയത്തും പന്തിനെ കവച്ചുവെക്കുന്ന പ്രകടനമാണ് സര്‍ഫ്രാസ് നടത്തിയത്. ഇതിന് ശേഷം ആന്‍ഡ്രൂ ടൈയിനെ പന്ത് രണ്ട് സിക്‌സറടിച്ചു. ടീമിനെ ഒരുവിധത്തില്‍ 149 റണ്‍സിലെത്തിച്ചെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഡല്‍ഹി ടീം വളരെ കുറഞ്ഞ റണ്‍സാണ് നേടിയത്. അതും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നഷ്ടമായിരുന്നത്. ഡിസിയുടെ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് നേടുന്നതിനായി വേണ്ടത്ര പരിശ്രമിച്ചില്ല. ലഖ്‌നൗവിന്റെ ബൗളര്‍മാര്‍ അധികം റണ്‍സ് വഴങ്ങാതെ ഇരുന്നതില്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. മഞ്ഞുവീഴ്ച്ച അത്തരത്തിലായത് കൊണ്ട് ഒന്നിനെയും കുറിച്ച് പരാതി പറയാനില്ല. 15 റണ്‍സോളം കുറവാണ് ഡിസി നേടിയതെന്ന് റിഷഭ് പന്ത് പറഞ്ഞു. അവസാന ഓവറുകളില്‍ ആവേശ് ഖാനും ജേസന്‍ ഹോള്‍ഡറും നന്നായി പന്തെറിഞ്ഞു. ക്രെഡിറ്റ് അവര്‍ക്കുള്ളതാണെന്നും പന്ത് പറഞ്ഞു. നൂറ് ശതമാനവും കളിക്കായി നല്‍കിയിരുന്നു. ഫലം മാത്രമല്ല നോക്കിയതെന്നും പന്ത് പറഞ്ഞു.

Story first published: Friday, April 8, 2022, 19:28 [IST]
Other articles published on Apr 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+