വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'വാങ്ങിച്ച പണത്തോട് ഇത്തവണ കൂറുകാട്ടി', അഞ്ച് വിദേശ താരങ്ങള്‍ ഇവരാണ്

വാങ്ങിയ ഉയര്‍ന്ന പ്രതിഫലത്തോട് കൂറുകാട്ടിയ അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഗ്രൂപ്പു ഘട്ടങ്ങള്‍ അവസാനിച്ച് പ്ലേ ഓഫിലേക്ക് പോരാട്ടങ്ങള്‍ കടന്നിരിക്കുകയാണ്. ഇത്തവണ വമ്പന്മാരായ പല ടീമുകളും നാണംകെട്ടപ്പോള്‍ പ്രതീക്ഷിക്കാത്ത ടീമുകള്‍ പ്ലേ ഓഫിലേക്ക് ഉയര്‍ന്നുവരുന്നതാണ് കണ്ടത്. കോടികള്‍ നല്‍കി ടീമിലെത്തിച്ച താരങ്ങള്‍ നിരാശപ്പെടുത്തിയതും അപ്രതീക്ഷിതമായി ചില താരങ്ങളെ പരിക്ക് പിടികൂടിയതുമെല്ലാം വലിയ ടീമുകളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

ഇത്തവണ വലിയ പ്രതിഫലം വാങ്ങിയ പലര്‍ക്കും ടീമിനോട് കൂറുകാട്ടാന്‍ സാധിക്കാതെ പോയിട്ടുണ്ട്. അവസാന സീസണിലെ പ്രകടനം വിലയിരുത്തി ഫ്രാഞ്ചൈസികള്‍ വലിയ പ്രതിഫലം നല്‍കിയെങ്കിലും അതിനോട് കൂറുകാട്ടാന്‍ പലര്‍ക്കുമായില്ല. എന്നാല്‍ ചില താരങ്ങള്‍ മികച്ച പ്രകടനത്തോടെ കൈയടി നേടുകയും ചെയ്തു. ഇത്തരത്തില്‍ വാങ്ങിയ ഉയര്‍ന്ന പ്രതിഫലത്തോട് കൂറുകാട്ടിയ അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് മൂലക്കിരുത്തി അപമാനിച്ച ഡേവിഡ് വാര്‍ണറെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 35കാരനായ താരത്തെ 6.25 കോടിക്കാണ് ഡല്‍ഹി വാങ്ങിയത്. ഇത്തവണ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കടക്കാനായില്ലെങ്കിലും വാര്‍ണര്‍ വാങ്ങിയ പ്രതിഫലത്തിനുള്ള കൂറുകാട്ടി. 48 ശരാശരിയില്‍ 432 റണ്‍സ് നേടിയ വാര്‍ണര്‍ 150 എന്ന മികച്ച ശരാശരിയിലാണ് ഇത്തവണ കളിച്ചത്. അഞ്ച് അര്‍ധ സെഞ്ച്വറി നേടിയ വാര്‍ണറുടെ ഉയര്‍ന്ന സ്‌കോര്‍ 92 റണ്‍സാണ്. മികച്ച പ്രകടനം തന്നെയാണ് വാര്‍ണര്‍ ഈ സീസണില്‍ കാഴ്ചവെച്ചത്.

ലിയാം ലിവിങ്സ്റ്റന്‍

ലിയാം ലിവിങ്സ്റ്റന്‍

ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലിയാം ലിവിങ്സ്റ്റന്‍ അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. മെഗാ ലേലത്തിന് ടീം ലിവിങ്സ്റ്റനെ ഒഴിവാക്കിയപ്പോള്‍ പഞ്ചാബ് കിങ്‌സ് 11.50 കോടിക്കാണ് ലിവിങ്‌സ്റ്റനെ സ്വന്തമാക്കിയത്. പഞ്ചാബ് പ്ലേ ഓഫിലേക്കെത്തിയില്ലെങ്കിലും ലിവിങ്സ്റ്റന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 437 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 36 ശരാശരിയും സ്‌ട്രൈക്കറേറ്റ് 182 ആയിരുന്നു. വെടിക്കെട്ട് പ്രകടനം നടത്തിയ താരം 117 മീറ്റര്‍ സിക്‌സര്‍ പായിച്ചാണ് ഇത്തവണ കൈയടി നേടിയത്. പന്തുകൊണ്ടും ഉപകാരിയായ താരം ആറ് വിക്കറ്റുകളും വീഴ്ത്തി. വാങ്ങിയ പണത്തോട് അദ്ദേഹം കൂറുകാട്ടിയെന്ന് പറയാം.

വനിന്‍ഡു ഹസരങ്ക

വനിന്‍ഡു ഹസരങ്ക

ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയെ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയ ആര്‍സിബി 10.75 കോടിക്കാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത്. ഹസരങ്കയെ തിരികെ എത്തിച്ചപ്പോള്‍ വലിയ വിമര്‍ശനം ആര്‍സിബി നേരിട്ടെങ്കിലും പ്രകടനംകൊണ്ട് എല്ലാവരുടെയും വായടപ്പിക്കാന്‍ ഹസരങ്കക്കായി. 24 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 7.39 എന്ന മികച്ച ഇക്കോണമിയിലായിരുന്നു ഹസരങ്കയുടെ പ്രകടനം. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഹസരങ്കക്ക് കഴിവുണ്ട്. പ്ലേ ഓഫില്‍ ഹസരങ്കയുടെ പ്രകടനം ആര്‍സിബിക്ക് നിര്‍ണ്ണായകമാവും.

കഗിസോ റബാഡ

കഗിസോ റബാഡ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ അവസാന സീസണോടെ ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടു. മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് 9.25 കോടിക്കാണ് റബാഡയെ സ്വന്തമാക്കിയത്. 2021ല്‍ പ്രതീക്ഷക്കൊത്ത് തിളങ്ങിയില്ലെങ്കിലും ഇത്തവണ പഞ്ചാബിനൊപ്പം വാങ്ങിയ പണത്തിനോട് കൂറുകാട്ടാന്‍ റബാഡക്കായി. 23 വിക്കറ്റുമായാണ് അദ്ദേഹം ഈ സീസണോട് വിടപറഞ്ഞത്. പഞ്ചാബ് പ്ലേ ഓഫ് കണ്ടില്ലെങ്കിലും റബാഡയുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഇത്തവണ സ്വന്തമാക്കിയത്. 6.75 കോടിക്കാണ് ഡീകോക്കിനെ ലഖ്‌നൗ വാങ്ങിയത്. ഈ പ്രതിഫലത്തോട് ഡീകോക്ക് നീതികാട്ടി. 39 ശരാശരിയില്‍ 502 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താവാതെ 140 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ ലഖ്‌നൗ പ്ലേ ഓഫില്‍ കടക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഡീകോക്കിനുള്ളത്.

Story first published: Tuesday, May 24, 2022, 15:45 [IST]
Other articles published on May 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X