വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സൂര്യയെ എന്തുകൊണ്ട് നിലനിര്‍ത്തി? സഹീര്‍ പറയുന്നു- കൈവിട്ടവരെ തിരികെയെത്തിക്കും!

നാലു പേരെയാണ് മുംബൈ നിലനിര്‍ത്തിയത്

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഫ്രാഞ്ചൈസികളിലൊന്നായിരിക്കും അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സെന്നതില്‍ സംശയമുണ്ടാവില്ല. കാരണം അത്രയും മികച്ച ഒരുപിടി കളിക്കാര്‍ മുംബൈ സംഘത്തിലുണ്ടായിരുന്നു. പക്ഷെ നാലു പേരെ മാത്രമേ പരമാവധി നിലനിര്‍ത്താന്‍ പാടുള്ളൂവെന്ന നിബന്ധന കാരണം ഭൂരിഭാഗം പേരെയും മുംബൈയ്ക്കു കൈവിടേണ്ടി വന്നു.

നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈ നിലനിര്‍ത്തിയ നാലു പേര്‍. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക്, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരടക്കമുള്ളവരെ മുംബൈയെക്കു ഒഴിവാക്കേണ്ടി വരികയായിരുന്നു. രോഹിത്, ബുംറ എന്നിവര്‍ക്കു ശേഷം എന്തുകൊണ്ടാണ് മൂന്നാമത്തെ ഇന്ത്യന്‍ താരമായി സൂര്യകുമാറിനെ നിലനിര്‍ത്തിയത് എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ സഹീര്‍ ഖാന്‍.

 തീരുമാനം കടുപ്പമായിരുന്നു

തീരുമാനം കടുപ്പമായിരുന്നു

മൂന്നാമതായി ആരെ നിലനിര്‍ത്തുമെന്നത് വളരെയധികം കടുപ്പമേറിയ തീരുമാനം തന്നെയായിരുന്നു. ടീമിന്റെ ഇതുവരെയുള്ള പ്രകടനവം, പ്ലെയിങ് ഇലവനും ആകെയുളള സ്‌ക്വാഡുമെല്ലാം നോക്കിയാല്‍ എത്ര മാത്രം പ്രതിഭാശാലികളായ കളിക്കാരാണ് മുംബൈയുണ്ടായിരുന്നതെന്നു വ്യക്തമാവും. ടീമിനു വേണ്ടി മുന്‍ സീസണുകളില്‍ വളരെ മികച്ച പ്രകടനങ്ങള്‍ നടത്തിയ ഒരുപിടി താരങ്ങള്‍ സംഘത്തിലുണ്ട്. അവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്നത് ദുഷ്‌കരമായ കാര്യമായിരുന്നുവെന്നും സഹീര്‍ വ്യക്കമാക്കി.

 തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കും

തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കും

നിലനിര്‍ത്തേണ്ട കളിക്കാരെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെയെല്ലാം പേരുകള്‍ പരിഗണനയില്‍ വന്നിരുന്നു. ഈ ലിസ്റ്റ് വളരെ വലുതാണ്. ഓരോ കളിക്കാരെക്കുറിച്ചും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. അതിനു ശേഷമാണ് സൂര്യയെ തിരഞ്ഞെടുത്തത്. മാത്രമല്ല കൈവിട്ട താരങ്ങളെ മെഗാ ലേലത്തില്‍ തിരിച്ചുകൊണ്ടു വരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നതായി സഹീര്‍ വിശദമാക്കി.
സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയവരെയെല്ലാം ഞങ്ങള്‍ നിലനിര്‍ത്തിയതായി റിട്ടെന്‍ഷന്‍ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാവും. ഭാരിച്ച ഹൃദയത്തോടെയാണ് നിലനിര്‍ത്താന്‍ കഴിയാത്തവരെ കൈവിട്ടതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

 രോഹിത്തും ബുംറയും

രോഹിത്തും ബുംറയും

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരുടെ നിലനിര്‍ത്തുന്ന കാര്യത്തില്‍ അധികം ചര്‍ച്ച ചെയ്യേണ്ടി വന്നില്ലെന്നു സഹീര്‍ വെളിപ്പെടുത്തി. തീര്‍ച്ചയായും ഇവരെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ല. കഴിഞ്ഞ ഒരുപാടു വര്‍ഷങ്ങളായി ലീഡേഴ്‌സായി ഞങ്ങള്‍ക്കൊപ്പമുള്ളവരാണ് ഇവര്‍, പൊള്ളാര്‍ഡിനെയും നിങ്ങള്‍ക്കു ഇവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. 2010ല്‍ മുംബൈയ്‌ക്കൊപ്പമാണ് അദ്ദേഹം യാത്ര തുടങ്ങിയത്. നിലവില്‍ ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്നയാളാണ് പൊള്ളാര്‍ഡെന്നും സഹീര്‍ പറഞ്ഞു.

സൂര്യയുടെ അരങ്ങേറ്റം മുംബൈയ്‌ക്കൊപ്പം

സൂര്യയുടെ അരങ്ങേറ്റം മുംബൈയ്‌ക്കൊപ്പം

2012ല്‍ മുംബൈയിലൂടെയായിരുന്നു സൂര്യയുടെ ഐപിഎല്‍ അരങ്ങേറ്റം. പക്ഷെ ഈ സീസണില്‍ വെറും ഒരു മല്‍സരം മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. സീസണിനു ശേഷം സൂര്യയെ മുംബൈ ഒഴിവാക്കുകയും ചെയ്തു. 2014ല്‍ സൂര്യയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കി. 17 വരെ അദ്ദേഹം ടീമിനൊപ്പം തുടര്‍ന്നു. 164 റണ്‍സ്, 157, 182, 105 എന്നിങ്ങനെയായിരുന്നു ഓരോ സീസണിലും സൂര്യയുടെ സ്‌കോറുകള്‍.
2018ല്‍ സൂര്യയെ മുംബൈ തിരിച്ചുകൊണ്ടു വരികയായിരുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മുംബൈ നിരയില്‍ ഏറ്റവുമധികം ആശ്രയിക്കാവുന്ന ബാറ്ററായി സൂര്യ മാറി. 14 മല്‍സരങ്ങളില്‍ നിന്നും 512 റണ്‍സാണ് 2018ല്‍ താരം അടിച്ചെടുത്തത്. നാലു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണും ഇതു തന്നെയാണ്. 19ല്‍ 16 കളികളില്‍ നിന്നും 424ഉം 2020ല്‍ 16 മല്‍സരങ്ങളില്‍ നിന്നും 480ഉം കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 317ഉം റണ്‍സ് സൂര്യ സ്‌കോര്‍ ചെയ്തു.

Story first published: Wednesday, December 1, 2021, 16:57 [IST]
Other articles published on Dec 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X