Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സൂര്യകുമാറും പന്തും വേണ്ട, ഇന്ത്യന്‍ ടീമിന് ഫിനിഷറെ നിര്‍ദേശിച്ച് മൈക്കില്‍ വോന്‍

മുംബൈ: ഐപിഎല്ലില്‍ ഗംഭീര വിജയത്തോടെ ആര്‍സിബി പ്ലേഓഫ് സാധ്യതകള്‍ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായ മത്സരത്തില്‍ ഞെട്ടിച്ചത് ദിനേഷ് കാര്‍ത്തിക്കാണ്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി താന്‍ എത്ര അപകടകാരിയായ ബാറ്റ്‌സ്മാനാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഡികെ. എട്ട് പന്തില്‍ 30 റണ്‍സാണ് താരം അടിച്ചത്. അവസാന ഓവറില്‍ മൂന്ന് സിക്‌സറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതോടെ താരത്തെ ഇന്ത്യന്‍ ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോന്‍. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഒരു കാര്യത്തില്‍ വലിയ ദൗര്‍ബല്യമുണ്ടെന്നും, അത് നികത്താന്‍ ഡികെയ്ക്ക് സാധിക്കുമെന്നും വോന്‍ പറഞ്ഞു.

ഇന്ത്യക്ക് ഫിനിഷറില്ല

അവസാന ഒവറില്‍ 25 റണ്‍സോളമാണ് കാര്‍ത്തിക് അടിച്ചെടുത്തത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യക്ക് നിലവില്‍ ഡികെയോളം പോന്ന ഫിനിഷറില്ലെന്ന് പറയുകയാണ് മൈക്കിള്‍ വോണ്‍. ദിനേഷ് കാര്‍ത്തിക്കിനെ ഇന്ത്യ എന്ത് ചെയ്തിട്ടാണെങ്കിലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം. ആറാം നമ്പര്‍ മുതല്‍ എട്ടാം നമ്പര്‍ വരെ ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമല്ല. ഹര്‍ദിക് പാണ്ഡ്യ കുഴപ്പമില്ലാത്ത താരമാണ്. പക്ഷേ പരുക്കിന്റെ ആധിക്യം അദ്ദേഹത്തിനുണ്ട്. കുറച്ച് കാലമായി ഇന്ത്യക്ക് ഒരു ഫിനിഷറുടെ റോളില്‍ ഒരു കളിക്കാരനില്ല. ഇപ്പോഴത്തെ ഫോമിലും പ്രകടനവും വെച്ച് നോക്കുകയാണെങ്കില്‍, ദിനേഷ് കാര്‍ത്തിക് കമന്ററി അവസാനിപ്പിച്ച് ഒരു ടി20 ലോകകപ്പ് കൂടി കളിക്കാനാണ് സാധ്യതയെന്നും വോന്‍ പറഞ്ഞു.

ലോകത്ത് തന്നെ അപൂര്‍വം

കാര്‍ത്തിക് കളിക്കുന്നത് ആരും കളിക്കാത്ത രീതിയിലാണ്. ലോകത്ത് തന്നെ ആദ്യ പന്ത് മുതല്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള വളരെ കുറച്ച് കളിക്കാരാണ് ഉള്ളതെന്ന് മൈക്കിള്‍ വോന്‍ പറയുന്നു. ഡികെയ്ക്ക് തന്റെ റോളിനെ കുറിച്ച് കൃത്യമായി അറിയാം. അദ്ദേഹത്തിന് എട്ട് മുതല്‍ 12 പന്ത് വരെ മാത്രമേ ബാറ്റ് ചെയ്യാനാവൂ എന്നറിയാം. അത്രയ്ക്കും ബൗള്‍ മാത്രം നേരിട്ട് ഇംപാക്ട് പ്ലെയറാവാന്‍ വേണ്ടിയുള്ള മാറ്റമാണഅ ഡികെയില്‍ കണ്ടത്. താരം അങ്ങനൊരു ബാറ്റ്‌സ്മാനായി കഴിഞ്ഞു. ഏത് കഠിനമായ ബൗളര്‍മാര്‍ക്കെതിരെ അടക്കം സിക്‌സറടിക്കാന്‍ ഡികെയ്ക്ക് നിരവധി ഓപ്ഷനുകളാണ് ഉള്ളത്. ടി20 എന്ന് പറഞ്ഞാല്‍ അതാണ്. എട്ട് പന്തില്‍ 30 റണ്‍സെടുത്ത ഡികെ കളിയുടെ മൊത്തം പോക്ക് തന്നെ മാറ്റിയെന്ന് വോന്‍ വ്യക്തമാക്കി.

ഐപിഎല്ലിലെ ബെസ്റ്റ് ക്യാപ്റ്റന്‍

അതേസമയം ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിയെ ട്രോളാനും വോന്‍ മറന്നില്ല. ഡുപ്ലെസി ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് വോന്‍ പറയുന്നു. ഗംഭീരമായി ചിന്തിക്കുന്ന ക്യാപ്റ്റനാണ് ഡുപ്ലെസി. ലോങ് ഓഫിലാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യുന്നത്. അവിടെ നിന്ന് ടീമിന് വേണ്ട തന്ത്രമൊരുക്കുന്നത് വലിയ കഴിവാണ്. ടീം റിവ്യൂ വിളിച്ച ശേഷം മാത്രമാണ് അദ്ദേഹം ഫീല്‍ഡിലേക്ക് വാറുള്ളത്. വളരെ ഗംഭീരമായ കോമ്പിനേഷന്‍ ടീമില്‍ ഡുപ്ലെസിക്കുണ്ട്. ഗംഭീരമൊരു ആക്രമണ നിരയുണ്ട്. അതിനെ സമര്‍ത്ഥമായി ഡുപ്ലെസി ഉപയോഗിക്കുനു. സ്വന്തം ബൗളര്‍മാരെല്ലാവരെയും 10 ഓവറിനുള്ളില്‍ ഡുപ്ലെസി എറിഞ്ഞ് തീര്‍ത്തിരുന്നുവെന്നും ഡുപ്ലെസി പറഞ്ഞു.അതിനുള്ളില്‍ തന്നെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുകയാണ് രീതിയെന്നും വോന്‍ പറഞ്ഞു.

ആര്‍സിബി മുന്നേറാന്‍ കാരണം

തുടക്കം മുതല്‍ പറയുന്നു, ഡുപ്ലെസിക്ക് ആര്‍സിബിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട്. നല്ല രീതിയില്‍ കളിക്കുന്നത് ഡുപ്ലെസി കാരണമാണ്. എല്ലാവിധ ആയുധങ്ങളും നിറച്ച സര്‍വ സാന്നിധ്യമാണ് ആര്‍സിബിയിലുള്ളത്. നല്ല രീതിയില്‍ അവര്‍ ചിന്തിക്കുന്നവരാണ്. ചെന്നൈയില്‍ നിന്നത് കൊണ്ടാണ് പല കാര്യങ്ങളും ഡുപ്ലെസിക്ക് പഠിക്കാന്‍ കഴിഞ്ഞത്. ഐപിഎല്ലില്‍ എങ്ങനെ ജയിക്കാന്‍ കഴിയുമെന്ന് ഡുപ്ലെസിക്ക് അറിയാം. ഇതുവരെയുള്ളത് പോലെയല്ല, ഡുപ്ലെസിയുടെ കീഴില്‍ ശക്തരായി, ആര്‍സിബിക്ക് കിരീടം നേടുന്ന കാര്യം കൃത്യമായി അറിയാമെന്നും, ഡുപ്ലെസി അതിനായി കളിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മൈക്കിള്‍ വോന്‍ പറഞ്ഞു.

Story first published: Monday, May 9, 2022, 7:24 [IST]
Other articles published on May 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+