Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സഞ്ജു വന്നാലും ഗുജറാത്തിനെ തടയാനാവില്ല, ജയം ഉറപ്പ്, കാരണം പറഞ്ഞ് ആകാശ് ചോപ്ര

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിക്കാന്‍ ഒരു ടീമിനും എളുപ്പത്തില്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ ഉറപ്പിച്ച വേളയിലാണ് ചോപ്രയുടെ പ്രതികരണം. എന്തുകൊണ്ട് ഗുജറാത്ത് ടീം ഇത്ര വലിയ വിജയമാകുന്നു എന്നതിന് നിരവധി കാരണമുണ്ട്. ആ ടീമിലൊരു സൂപ്പര്‍ താരമില്ല. അതുകൊണ്ട് അവര്‍ക്ക് സമ്മര്‍ദമില്ലാതെ കളിക്കാന്‍ സാധിക്കുന്നു.

ഗുജറാത്തിന്റെ വിജയരഹസ്യവും അത് തന്നെയാണെന്ന് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിന് മറ്റ് ടീമുകള്‍ക്കൊന്നും ഇല്ലാത്ത തരത്തിലുള്ള മാച്ച് വിന്നര്‍മാരാണ് ഉള്ളതെന്നും ചോപ്ര വ്യക്തമാക്കി. ഈ സീസണിലെ അവരുടെ ഫിനിഷിംഗ് കൂടി ചൂണ്ടിക്കാണിച്ചാണ് ചോപ്ര ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്.

കോലിയോ ഡിവില്യേഴ്‌സോ ഇല്ല

ഗുജറാത്ത് ടീമില്‍ വമ്പന്‍ താരങ്ങളൊന്നും ഇല്ല. അതുകൊണ്ട് അവിടെ അന്തരീക്ഷം എല്ലാവര്‍ക്കും ഒരുപോലെയാണ്. താരങ്ങളുടെ ഒരു പാരമ്പര്യം അവര്‍ക്കില്ല. കോലിയോ ഡിവില്യേഴ്‌സോ റണ്‍സടിക്കും എന്നൊരു കാര്യം ഗുജറാത്ത് ടീമില്‍ ഇല്ല. അവിടെ എല്ലാവരും കളിക്കുന്നുണ്ട്. ഇത്തരം സ്റ്റാര്‍ പ്ലേയേഴ്‌സ് വരുമ്പോഴാണ് ചിലര്‍ മറ്റുള്ളവരേക്കാള്‍ മുകളിലാണെന്ന് തോന്നും. ക്രിസ് ഗെയില്‍, ജോസ് ബട്‌ലര്‍, കെഎല്‍ രാഹുല്‍ എന്നിവരൊക്കെയുള്ള ഒരു ടീമുകള്‍ക്ക് ഇത്തരത്തില്‍ സംഭവിക്കാം. എന്നാല്‍ ഗുജറാത്ത് ടീമില്‍ ഓരോ താരവും മാച്ച് വിന്നര്‍മാരാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

മാച്ച് വിന്നര്‍മാര്‍ കൂടുതല്‍

ഗുജറാത്തും മറ്റ് ടീമുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് വ്യത്യാസമുണ്ട്. ഗുജറാത്ത് നിരയിലെ മാച്ച് വിന്നര്‍മാരാണ് അവരുടെ പ്രത്യേകത. അത് മറ്റൊരു ടീമിനും ഇല്ലാത്ത വിധമാണ്. അങ്ങനെ പറയേണ്ടി വരുന്നത് വളരെ വിചിത്രമായ കാര്യമാണ്. പക്ഷേ മാച്ച് വിന്നര്‍മാരുടെ കാര്യം സത്യമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഗുജറാത്ത് ഈ സീസണില്‍ പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ വീണിട്ടുണ്ട്. എന്നാല്‍ ആ സമയത്തൊക്കെ അവരെ രക്ഷിച്ചത് പല കളിക്കാരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഏത് പൊസിഷനില്‍ നിന്നും ടീമിനെ വിജയിപ്പിക്കാന്‍ പറ്റിയ താരങ്ങളുണ്ടെന്ന് പറയുന്നത്. അത് മറ്റ് ടീമുകളില്‍ കണ്ടിട്ടില്ലെന്നും ചോപ്ര വ്യക്തമാക്കി.

അവരെ ആര്‍ക്കും തടയാനാവില്ല

ഏത് ദുഷ്കരമായ സാഹചര്യത്തിലും ടീം വീഴില്ല എന്ന് ഗുജറാത്ത് തെളിയിച്ച് കഴിഞ്ഞു. മൂന്നോ നാലോ കളിക്കാരില്‍ ഒതുങ്ങുന്നതല്ല അവരുടെ മാച്ച് വിന്നിംഗ്. എല്ലാവരും ടീം സ്‌കോറിലേക്ക് സംഭാവന ചെയ്യും. അങ്ങനൊരു ടീമിനെ ആര് വിചാരിച്ചാലും തടഞ്ഞ് നിര്‍ത്താനാവില്ലെന്നും ചോപ്ര പറയുന്നു. ഫൈനലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാനും ഗുജറാത്തിനെ തടയാനാവില്ലെന്ന സൂചനയാണ് ചോപ്ര നല്‍കുന്നത്. അതേസമയം ഐസിസി ഐപിഎല്ലിലെ പോലെ പ്ലേഓഫ് സംവിധാനം ഒരുക്കാന്‍ ശ്രമിക്കണമെന്നും താരം ആവശ്യപ്പെട്ടു. റൗണ്ട് റോബിന്‍ വേണം. എങ്കില്‍ ഓരോ ടീമിനും പരസ്പരം കളിക്കാം. എന്നാല്‍ ഗ്രൂപ്പുകളായി തിരിച്ചാല്‍ ഈ സാധ്യതകള്‍ ഇല്ലാതാവും. ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ രീതികള്‍ പിന്തുടരേണ്ടി വരുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Saturday, May 28, 2022, 1:47 [IST]
Other articles published on May 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+