Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തട്ടിക്കളിച്ചത് 9 പന്ത്, വീണ്ടും ഡക്കായി പൂരാന്‍, നാണക്കേടിന്റെ ആ റെക്കോര്‍ഡും സ്വന്തം

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നത്തെ മത്സരത്തില്‍ വമ്പന്‍ തോല്‍വി നേരിട്ടിരിക്കുകയാണ്. അതിലുപരി സുപ്രധാന താരം നിക്കോളാസ് പൂരാന്റെ കഷ്ടകാലം ടൂര്‍ണമെന്റില്‍ അവസാനിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. വീണ്ടും പൂജ്യത്തിന് പുറത്തായിരിക്കുകയാണ് താരം. കഴിഞ്ഞ തവണ പഞ്ചാബ് കിംഗ്‌സില്‍ ആയിരുന്നപ്പോള്‍ തുടര്‍ച്ചയായ മൂന്ന് തവണയാണ് പൂരാന്‍ പൂജ്യത്തിന് പുറത്തായത്. ഈ സീസണിലും അത് തന്നെയാണ് പൂരാനില്‍ നിന്നുണ്ടായിരിക്കുന്നത്. ഒന്‍പത് പന്തുകള്‍ നേരിട്ടാണ് താരം റണ്ണൊന്നും എടുക്കാതെ പുറത്തായത്. അതായത് റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് മത്സരത്തിലുണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ മികച്ച ഫോമിലാണ് താരം കളിക്കുന്നത്.

1

അന്താരാഷ്ട്ര തലത്തിലെ പ്രകടനം പക്ഷേ ഐപിഎല്ലില്‍ ആവര്‍ത്തിക്കുന്നതില്‍ പൂരാന്‍ ഇത്തവണയും പരാജയപ്പെട്ടിരിക്കുകയാണ്. നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും പൂരാന് സ്വന്തമായി. 2020 മുതല്‍ ഏറ്റവും കൂടുതല്‍ തവണ ഡെക്കായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് താരം. ആറ് തവണയാണ് പൂരാന്‍ പൂജ്യനായിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിതീഷ് റാണയാണ്. അഞ്ച് തവണ റാണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് സുനില്‍ നരെയ്‌നാണ്. താരവും അഞ്ച് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അതേസമയം പൂരാന്‍ ഫോം വീണ്ടെടുക്കേണ്ടത് ഹൈദരാബാദിന് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ഇത്തവണ പ്രകടനത്തില്‍ ഏറ്റവും ദുര്‍ബലമായ ടീമായി കാണുന്നത് ഹൈദരാബാദാണ്.

എസ്ആര്‍എച്ചിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഹൈദാരാബാദ് 61 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് വഴങ്ങിയത്. രാജസ്ഥാന്‍ 210 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹൈദരാബാദിന്റെ പോരാട്ടം 149 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവരുടെ അവസ്ഥ തുടക്കത്തില്‍ തന്നെ അതിദയനീയമായിരുന്നു. പതിനൊന്നാം ഓവറില്‍ അവരുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് ആകെ 37 റണ്‍സാണ്. അഞ്ച് വിക്കറ്റും നഷ്ടമായിരുന്നു. ആദ്യ മൂന്ന് വിക്കറ്റുകള്‍ 9 റണ്‍സിനാണ് വീണത്. കെയ്ന്‍ വില്യംസണിന്റെ ക്യാച്ചും ഇതിനിടയില്‍ വിവാദമായി. ബോള്‍ട്ടും പ്രസീദ് കൃഷ്ണയും ചേര്‍ന്നുള്ള ബൗളിംഗ് കൂട്ടുകെട്ട് 4.5 ഓവര്‍ വരെ ഒരു ബൗണ്ടറി പോലും വഴങ്ങിയിരുന്നില്ല.

പവര്‍ പ്ലേയില്‍ ആകെ 14 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടുന്ന ടീമിനൊപ്പം ഈ റെക്കോര്‍ഡ് ഇപ്പോള്‍ പങ്കിടുകയാണ് ഹൈദരാബാദ്. ലേലം വിളിക്കുമ്പോഴും അതേ നയമാണ് ഇപ്പോഴുംഹൈദരാബാദിനുള്ളത്. വളരെ ബോറിംഗായിട്ടുള്ള ടീമാണ് എസ്ആര്‍എച്ച് എന്ന് ആരാധകര്‍ പറയുന്നു. ടീമിലെ ബൗളിംഗിന്റെ പേരില്‍ ഹൈദരാബാദ് പണ്ട് ഒരുപാട് പ്രശംസ നേടിയിരുന്നു. ബാറ്റിംഗ് ടീം പക്ഷേ മറന്നുപോയെന്നും ആരാധകര്‍ പറയുന്നു. വളരെയധികം നിരാശ തോന്നുന്നുവെന്നാണ് ടീമിന്റെ പ്രകടനത്തില്‍ ആരാധകരുടെ പ്രതികരണം. അതേസമയം ഹൈദരാബാദിലെ പ്രമുഖ താരങ്ങളെയൊക്കെ അവര്‍ കൈവിട്ടതും, ലേലത്തില്‍ നല്ല താരങ്ങളെ വിളിച്ചെടുക്കാത്തതും ടീമിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായിട്ടുണ്ട്.

2
Story first published: Wednesday, March 30, 2022, 3:32 [IST]
Other articles published on Mar 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+