വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലക്‌നൗവും അഹമ്മദാബാദുമെത്തി, അടുത്ത സീസണില്‍ അടിമുടി മാറ്റം- ആകെ 74 കളികള്‍

14 മല്‍സരങ്ങള്‍ തന്നെയാണ് ഒരു ടീം കളിക്കുക

1
IPL 2022 Format: 10 Teams, 2 Groups, 70 League Stage Matches, 4 Knockouts

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വന്നതോടെ ടൂര്‍ണമെന്റിന്റെ ഘടനയിലു വന്‍ മാറ്റമാണ് വരാന്‍ പോവുന്നത്. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികളാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ മാറ്റുരയ്ക്കാന്‍ പോവുന്നത്. ടീമുകളുടെ പേരുകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആര്‍പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പും സിവിസി ക്യാപ്പിറ്റല്‍ ഗ്രൂപ്പുാണ് ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.

ഇത്തവണ ഇന്ത്യയിലും യുഎഇയിലുമായി നടന്ന ഐപിഎല്ലില്‍ എട്ടു ടീമുകളായിരുന്നു അണിനിരന്നത്. ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികളുടെ വരവോടെ ടീമുകള്‍ പത്തായി ഉയരും. ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലായിരുന്നു കഴിഞ്ഞ ടൂര്‍ണമന്റ് നടന്നത്. എട്ടു ടീമുകളും പരസ്പരം രണ്ടു തവണ വീതം ഹോം- എവേ രീതികളിലായി കളിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ അടുത്ത സീസണില്‍ ഇതു പ്രാവര്‍ത്തികമല്ല. രണ്ടു ടീമുകള്‍ കൂടി വന്നതിനാല്‍ തന്നെ മല്‍സരങ്ങളുടെ എണ്ണം 94 ആയി ഉയരുകയും ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്യും.
ഇതേ തുടര്‍ന്നാണ് ഫോര്‍മാറ്റില്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ സീസണില്‍ 60 മല്‍സരങ്ങളാണ് ആകെയുണ്ടായിരുന്നത്.

2

അഞ്ചു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായി അടുത്ത ഐപിഎല്ലില്‍ വേര്‍തിരിക്കും. പ്ലേഓഫിനു മുമ്പ് ഓരോ ടീമും 14 മല്‍സരങ്ങള്‍ വീതം കളിക്കും. ഗ്രൂപ്പില്‍ ഒരു ടീം ശേഷിച്ച നാലു ടീമുകളുമായി ഹോം- എവേ രീതികളിലായി രണ്ടു തവണ ഏറ്റുമുട്ടും. കൂടാതെ അടുത്ത ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മല്‍സരം വീതവും കളിക്കും. മാത്രമല്ല ഈ ഗ്രൂപ്പിലെ തന്നെ അഞ്ചാമത്തെ ടീമിനെതിരേ ഹോം, എവേ രീതിയില്‍ രണ്ടു മല്‍സരം കൂടി കളിക്കും. രണ്ടു ഗ്രൂപ്പുകളിലും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേഓഫിലേക്കു യോഗ്യത നേടുക.

ഐപിഎല്ലിന്റെ ഇതുവരെയുള്ള 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇതാദ്യമായിട്ടല്ല 10 ടീമുകള്‍ പങ്കെടുക്കുന്നത്. നേരത്തേ 2011ലെ ടൂര്‍ണമെന്റിലും 10 ടീമുകളുണ്ടായിരുന്നു. അന്നു കൊച്ചി ടസ്‌കേഴ്‌സ് കേരള, പൂനെ വാരിയേഴ്‌സ് തുടങ്ങിയ ടീമുകള്‍ പുതുതായെത്തിയതോടെയായിരുന്നു ടീമുകളുടെ എണ്ണം എട്ടില്‍ നിന്നു പത്തിലെത്തിയത്. ഇയൊരു സീസണില്‍ മാത്രമേ 10 ടീമുകളുണ്ടായിട്ടുള്ളൂ. തൊട്ടടുത്ത സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് അയോഗ്യരാക്കപ്പെട്ടതോടെ ഒമ്പത് ടീമുകളായി കുറയുകയായിരുന്നു. 2013 വരെ ഒമ്പത് ടീമുകളായിരുന്നു മാറ്റുരച്ചത്. 14 മുതല്‍ അടുത്തിടെ സമാപിച്ച സീസണ്‍ വരെ ഐപിഎല്‍ എട്ടു ടീമുകളുടെ ടൂര്‍ണമെന്റായിരുന്നു.

Story first published: Tuesday, October 26, 2021, 0:04 [IST]
Other articles published on Oct 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X