
കിരണ്‍ പൊള്ളാര്‍ഡ് ഈ വര്‍ഷം ഫോമിലേക്ക് ഇതുവരെ ഉയര്‍ന്നിട്ടില്ല. കെകെആറിനെതിരെയുള്ള മത്സരത്തില്‍ മാത്രമാണ് പൊള്ളാര്‍ഡ് തിളങ്ങിയത്. പഞ്ചാബിനെതിരെയും പൊള്ളാര്‍ഡിന്റെ പ്രകടനം മികച്ചതായിരുന്നില്ല. റണ്‍സ് കണ്ടെത്താന്‍ താരം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ റണ്ണൗട്ടുമായി. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിന് കാരണമായി സൂര്യകുമാറിനെ പറയാം. പക്ഷേ ആദ്യ റണ്ണിനായി ഓടിയത് പൊള്ളാര്‍ഡാണ്. ഒപ്പം തിലകും റണ്ണൗട്ടി. ആറ് ബാറ്റ്‌സ്മാന്‍മാരാണ് മുംബൈയ്ക്കുള്ളത്. അതില്‍ രണ്ട് പേര്‍ റണ്ണൗട്ടായി. ഇങ്ങനെയുള്ള രണ്ട് പേര്‍ പുറത്തായാല്‍ എങ്ങനെയാണ് നിങ്ങള്‍ ജയിക്കുകയെന്നും ആകാശ് ചോപ്ര ചോദിക്കുന്നു.

ഡേവാള്‍ഡ് ബ്രൂവിസിനെയും തിലക് വര്‍മയെയും നിങ്ങള്‍ നാലും അഞ്ചുമായി ഇറക്കി. ശരിക്കും എനിക്ക് ചില ചോദ്യങ്ങളുണ്ട്. അത്രയും സമ്മര്‍ദ ഘട്ടത്തില്‍ മുംബൈയുടെ ബെസ്റ്റ് ബാറ്റ്‌സ്മാനായ സൂര്യകുമാറിനെ എന്തുകൊണ്ട് ടീം ഇറക്കിയില്ല. അഞ്ചാം നമ്പറില്‍ സൂര്യകുമാറായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്റെ അഭിപ്രായത്തില്‍ അത് മുംബൈയുടെ വന്‍ അബദ്ധമാണ്. 30 പന്ത് മാത്രമാണ് സൂര്യകുമാര്‍ ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. 45 പന്ത് ബാക്കിനില്‍ക്കെയായിരുന്നു സൂര്യ ഇറങ്ങിയിരുന്നതെങ്കില്‍ ഈ മത്സരം ഒരിക്കലും അവസാനത്തേക്ക് പോകുമായിരുന്നില്ല. എപ്പോഴോ സൂര്യകുമാര്‍ യാദവ് ഫിനിഷ് ചെയ്തിരിക്കുമെന്നും ചോപ്ര പറഞ്ഞു.

രോഹിത് ശര്‍മ മത്സരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. രോഹിത് ഇന്നിംഗ്‌സ് തുടങ്ങിയത് ഗംഭീരമായിട്ടായിരുന്നു. തുടക്കം മുതലുള്ള ആക്രമണം സൂപ്പറായിരുന്നു. സിക്‌സറുകള്‍ പഴയ പോലെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ റബാദ ഒരുക്കിയ കുഴിയില്‍ രോഹിത് വീണു. റബാദയ്ക്ക് മുന്നില്‍ ഒരിക്കല്‍ മാത്രമാണ് രോഹിത് പുറത്തായിട്ടുള്ളത്. ഇത്തവണ പുള്‍ ഷോട്ട് കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. എന്നാല്‍ പന്ത് നേരെ ഉയര്‍ന്ന് പൊങ്ങി. പഞ്ചാബ് നല്ല രീതിയില്‍ ആ ക്യാച്ചെടുക്കുകയും ചെയ്‌തെന്ന് ചോപ്ര പറഞ്ഞു. മത്സരത്തില്‍ ബ്രൂവിസും തിലക് വര്‍മയും ചേര്‍ന്നുള്ള 84 റണ്‍സിന്റെ കൂട്ടുകെട്ട് മികച്ചതാണെന്നും ചോപ്ര പറഞ്ഞു.

രോഹിത് പോയതിന് പിന്നാലെ ഇഷാന്‍ കിഷനും പുറത്തായി. അടുത്ത ഓവറില്‍ തന്നെയായിരുന്നു പുറത്താകല്‍. ആദ്യത്തെ രണ്ട് ഇന്നിംഗ്‌സുകള്‍ക്ക് ശേഷം ഇഷാന്‍ കിഷന്റെ ഗ്രാഫ് താഴോട്ടാണ്. വളരെ മോശം പ്രകടനമാണ് താരം നടത്തുന്നത്. രോഹിത് ശര്‍മയുടെ പ്രകടനവും മികച്ചതല്ല. രോഹിത്തിന്റെ ഗ്രാഫും അങ്ങനെ തന്നെ നില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ രോഹിത്ത് 40 റണ്‍സടിച്ചിരുന്നു. എന്നാല്‍ മുംബൈക്ക് വേണ്ടി രോഹിത് എന്നാണ് ഒരു അര്‍ധ സെഞ്ച്വറി നേടിയതെന്ന് എനിക്ക് ഓര്‍ത്ത് പറയാന്‍ പോലും സാധിക്കുന്നില്ല. രോഹിത് നല്ലൊരു ഇന്നിംഗ്‌സ് കളിക്കുമെന്ന പ്രതീക്ഷ പഞ്ചാബിനെതിരെയുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. റണ്‍സ് തീരെ വന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.


Click it and Unblock the Notifications