IPL 2023: ധോണി വിരമിക്കുന്നു?, നിര്‍ണ്ണായക പ്രഖ്യാപനം നാളെ, സസ്‌പെന്‍സുയര്‍ത്തി പോസ്റ്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023ലെ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം ടീമുകളെല്ലാം ആരംഭിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസികളെല്ലാം വലിയ തയ്യാറെടുപ്പിലാണ്. പ്രമുഖരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമെല്ലാം കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങളോടെ തന്നെയാവും ടീമുകള്‍ പുതിയ സീസണിലേക്കെത്തുക.

സിഎസ്‌കെയുടെ നായകനായി എംഎസ് ധോണി ഈ വര്‍ഷവും തുടരുമെന്നാണ് നേരത്തെ മുതല്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിര്‍ണ്ണായക പ്രഖ്യാപനത്തിന് ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണെന്നാണ് വിവരം. നാളെ ഉച്ചക്ക് 2 മണിക്ക് ചില കൗതുകകരമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കായി ഞാന്‍ പങ്കുവെക്കുന്നുണ്ടെന്നും എല്ലാവരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി തന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

വരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാവരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാ

ഇത് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ആണെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി തുടര്‍ന്നും സിഎസ്‌കെയ്ക്കായി കളിച്ചു. അവസാന സീസണിലും സിഎസ്‌കെയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്താന്‍ ധോണിക്കായിരുന്നു. എന്നാല്‍ 41കാരനായ ധോണി അടുത്ത വര്‍ഷം കൂടി തുടരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

സിഎസ്‌കെയെ സംബന്ധിച്ച് ധോണിയാണ് എല്ലാം. ടീമിന് ലഭിക്കുന്ന വലിയ ആരാധക പിന്തുണക്ക് കാരണം ധോണിയാണ്. ഈ സീസണ്‍ കൂടി അദ്ദേഹം കളിക്കേണ്ടത് ടീമിന്റെ ആവിശ്യമാണ്. അവസാന സീസണില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി ഇറങ്ങിയ സിഎസ്‌കെയ്ക്ക് പിഴച്ചു. പാതിവഴിയില്‍ ജഡേജ സ്ഥാനം ഒഴിയുകയും പരിക്കേറ്റ് ടീമിന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ധോണിയാണ് ടീമിനെ നയിച്ചത്.

പെട്ടെന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ സിഎസ്‌കെ വലിയ പ്രതിസന്ധിയിലാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഈ സീസണ്‍ കൂടി ധോണി തുടരാന്‍ സാധ്യത കൂടുതലാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നാളെ വലിയ വാര്‍ത്തയുണ്ടെന്ന് ധോണി തന്നെ ആരാധകരുമായി പങ്കുവെക്കുമ്പോള്‍ അത് വിരമിക്കല്‍ പ്രഖ്യാപനം തന്നെയാവാനാണ് സാധ്യത.

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

ഇതിനോടകം ആരാധകര്‍ ധോണി വിരമിച്ച തരത്തിലുള്ള പ്രതികരണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പലരും കടുത്ത നിരാശയിലാണ്. സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ ഇപ്പോഴിതാ എംഎസ് ധോണിയും എന്നാണ് ആരാധകര്‍ കുറിക്കുന്നത്. എന്നാല്‍ ധോണി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ വിരമിക്കല്‍ അഭ്യൂഹമായിത്തന്നെ തുടരുന്നു. എന്തായാലും ആ വലിയ വാര്‍ത്തക്കായി നാളെ രണ്ട് മണിവരെ കാത്തിരിക്കാം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 24, 2022, 17:55 [IST]
Other articles published on Sep 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X