IPL 2022: ജഡ്ഡു മടങ്ങിയെത്തില്ല, ധോണി അടുത്ത സീസണിലും ക്യാപ്റ്റന്‍, സിഎസ്‌കെയില്‍ ലാസ്റ്റ് സീസണ്‍?
മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ പരീക്ഷണം തുടരില്ലെന്ന് ഉറപ്പാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അടുത്ത സീസണില്‍ മഹേന്ദ്ര സിംഗ് ധോണി തന്നെ സിഎസ്‌കെയെ നയിക്കുമെന്ന് ഉറപ്പായി. അടുത്ത സീസണിലും കളിക്കാരനെന്ന നിലയിലും ടീം ക്യാപ്റ്റനെന്ന നിലയിലും ചെന്നൈക്കൊപ്പം ധോണിയുണ്ടാവുമെന്നാണ് വിവരം.
ഈ സീസണോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അതിന്റെ ഭാഗമായിട്ടാണ് നേരത്തെ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ഇടയ്ക്ക് വെച്ച് ധോണി തന്നെ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

സിഎസ്‌കെ അവസാന രണ്ട് സ്ഥാനങ്ങളിലൊന്നിലാണ് നില്‍ക്കുന്നത്. എട്ട് പോയിന്റ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നടത്തിയ അനാവശ്യമായ മാറ്റങ്ങളാണ് സിഎസ്‌കെയെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ജഡേജയെ ക്യാപ്റ്റനാക്കിയതിലൂടെ ടീം തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ധോണി തന്നെയാണ് താന്‍ അടുത്ത സീസണിലും ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്. അടുത്ത സീസണില്‍ കളിക്കുന്നത് ചെന്നൈയിലെ ആരാധകരോട് വിട പറയുന്നതിനാണെന്ന് ധോണി പറയുന്നു. മുംബൈയില്‍ വെച്ച് വിടപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി വ്യക്തമാക്കി.

2023ലെ ഐപിഎല്‍ ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് സൂചന. അടുത്ത സീസണിലും കളിക്കാനാണ് തീരുമാനം. പക്ഷേ അതിന് ചെറിയൊരു കാരണമുണ്ട്. ചെന്നൈ ആരാധകര്‍ക്ക് മുന്നില്‍ വെച്ച് കളിച്ച് അവരോട് നന്ദി പറഞ്ഞ് വിരമിക്കാനാണ് ആഗ്രഹിക്കുന്നത്. മുംബൈ അതുപോലെ വ്യക്തിയെന്ന നിലയിലും ടീമെന്ന നിലയിലും ഒരുപാട് സ്‌നേഹം തന്ന സ്ഥലമാണ്. എന്നാല്‍ സിഎസ്‌കെ ആരാധകര്‍ക്ക് മുന്നില്‍, ചെന്നൈയില്‍ വെച്ചാണ് താന്‍ വിട പറയുന്നതെങ്കില്‍ അത് വളരെ മനോഹരമായിരിക്കും. അവരത് അര്‍ഹിക്കുന്നുണ്ടെന്നും ധോണി ഇയാന്‍ ബിഷപ്പുമായുള്ള സംസാരത്തില്‍ പറഞ്ഞു.

അതേസമയം വ്യത്യസ്ത വേദികളില്‍ കളിക്കുന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും, സിഎസ്‌കെ തിരിച്ചുവരുമെന്നും ധോണി പറയുന്നു. പക്ഷേ 2023 തന്റെ അവസാന സീസണായിരിക്കുമോ എന്ന് പറയാന്‍ പറ്റില്ല. ഈ കാലയളവില്‍ എന്തും സംഭവിക്കാമെന്നും ധോണി പറയുന്നു. അതേസമയം ധോണി ടീം മാനേജ്‌മെന്റിനെ അടുത്ത സീസണിലും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ രവീന്ദ്ര ജഡേജ തിരിച്ചുവരുമെന്നതാണ് ഏറ്റവും സര്‍പ്രൈസായിട്ടുള്ള കാര്യം. ജഡേജ ധോണിയുമായും ടീം മാനേജ്‌മെന്റുമായും തെറ്റിപിരിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജഡേജ ടീം ലൈനപ്പില്‍ ആവശ്യമാണെന്ന് ധോണി സിഎസ്‌കെ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍സി ജഡേജയെ ബാധിച്ചിരുന്നുവെന്ന് ധോണി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജഡേജയെന്ന കളിക്കാരനെ ടീമിന് ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ധോണി പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം വരുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരും. ജഡേജ ബാറ്റ്‌സ്മാനായും, ബൗളറായും ഫീല്‍ഡറായും എനിക്ക് ആവശ്യമുള്ള താരമാണ്. ക്യാപ്റ്റന്‍സി പോയാല്‍ ജഡേജയ്ക്ക് പഴയ രീതിയിലേക്ക് തിരിച്ചുവരാന്‍ പറ്റും. അതിനൊക്കെ പുറമേ മികച്ചൊരു ഫീല്‍ഡറെയാണ് നഷ്ടമാകുന്നത്. മിഡ് വിക്കറ്റില്‍ നല്ലൊരു ഫീല്‍ഡറില്ലെന്നും ധോണി പരാതിപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications