IPL 2022: ധോണിയുടെ ട്രാപ്പില്‍ വീണ് പൊള്ളാര്‍ഡ്, ഇത് സ്ഥിരമാണ്, ട്രോളുമായി ആരാധകര്‍
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അവസാന ഓവര്‍ ജയത്തിന്റെ സര്‍പ്രൈസില്‍ നില്‍ക്കുകയാണ് ആരാധകര്‍. എന്നാല്‍ മത്സരത്തില്‍ രണ്ട് താരങ്ങള്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ്. കരണ്‍ പൊള്ളാര്‍ഡാണ് ഈ മുംബൈ താരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിമര്‍ശനം നേരിടുന്നുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡ് പുറത്തായ വിധമാണ് ആരാധകരെ നിരാശരാക്കുന്നത്. മത്സരത്തില്‍ മുംബൈക്ക് പൊള്ളാര്‍ഡിനെ ഏറ്റവും ആവശ്യമായ ഘട്ടത്തിലായിരുന്നു താരം പുറത്തായത്. തീക്ഷ്ണയുടെ പന്തില്‍ അറ്റാക്ക് ചെയ്യാന്‍ നോക്കിയാണ് താരം പുറത്തായത്. ഇത് മുംബൈക്ക് വലിയ തിരിച്ചടിയായിരുന്നു.

ഒരറ്റത്ത് നിന്ന് ഗംഭീരമായി ഡ്രെയിന്‍ ബ്രാവോ പന്തെറിഞ്ഞതോടെസമ്മര്‍ദത്തിലായിരുന്നു മുംബൈ. തീക്ഷ്ണയെ പൊള്ളാര്‍ഡ് നേരത്തെ ഒരു സിക്‌സറിന് പറത്തിയിരുന്നു. എന്നാല്‍ ഇവിടെയാണ് ധോണി ട്രാപ്പ് ഒരുക്കിയത്. ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യേണ്ടിയിരുന്ന ശിവം ദുബെയെ നേരെ ഫീല്‍ഡിംഗിലേക്ക് മാറ്റിയാണ് ധോണി അമ്പരപ്പിച്ചത്. ചെന്നൈ നിരയില്‍ ഏറ്റവും ഉയരമുള്ള താരത്തെ തന്നെയാണ് ധോണി ഫീല്‍ഡിനായി നിയോഗിച്ചത്. ആ ക്യാച്ചെടുക്കാന്‍ അത്രയും ഉയരം വേണമായിരുന്നു. 9 പന്തില്‍ 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ആരാധകര്‍ ധോണിയുടെ ഈ ട്രാപ്പിനെ വാനോളം പുകഴ്ത്തുന്നുണ്ട്.

ഫീല്‍ഡറെ സ്‌ട്രെയിറ്റ് വെക്കുന്നു. പൊള്ളാര്‍ഡ് അതാ പുറത്താകുന്നു. ധോണിക്കെതിരെ ഇത് പൊള്ളാര്‍ഡിന്റെ മൂന്നാമത്തെ പുറത്താകലാണ്. വെറും ഈഗോയാണ് ഔട്ടാവാന്‍ കാരണം. ആ ഫീല്‍ഡറിന് മുകളിലൂടെ സിക്‌സറടിക്കണം എന്ന വാശിയാണതെന്നും രോഹിത് ശങ്കര്‍ കുറിച്ചു. എംഎസ് ധോണി ഒരിക്കല്‍ കൂടി അത് ചെയ്തിരിക്കുന്നു. പൊള്ളാര്‍ഡിന്റെ വിക്കറ്റിന്റെ എല്ലാ ക്രെഡിറ്റും ധോണിക്കെന്ന് ഒരു ആരാധകന്‍ കുറിച്ചു. പൊള്ളാര്‍ഡ് ഒരിക്കലും പഠിക്കില്ല. ഇത് ധോണിയുടെ വിക്കറ്റാണ്. മുമ്പ് ധോണി ഇതേ ട്രാപ്പില്‍ പൊള്ളാര്‍ഡിനെ പുറത്താക്കിയിരുന്നു. ഈഗോയാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഒട്ടും സ്മാര്‍ട്ടല്ലാത്ത കളിയാണ് പൊള്ളാര്‍ഡ് കളിച്ചതെന്നും ശ്രുതിക ഗെയ്ക്വാദ് എന്ന ആരാധിക കുറിച്ചു.

2010ല്‍ പൊള്ളാര്‍ഡിനെ സമാനമായ രീതിയില്‍ ധോണി പുറത്താക്കിയ ഫീല്‍ഡിംഗ് ക്രമമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്ന് ആല്‍ബി മോര്‍ക്കലിന്റെ പന്തില്‍ ഹെയ്ഡന്‍ പിടിച്ചാണ് പൊള്ളാര്‍ഡ് പുറത്തായത്. സിഎസ്‌കെയ്‌ക്കെതിരെ പൊള്ളാര്‍ഡിന് മുന്‍തൂക്കമുണ്ടാവും. എന്നാല്‍ പൊള്ളാര്‍ഡിനെ എപ്പോഴും പൂട്ടുന്നത് ധോണിയായിരിക്കുമെന്നും ആരാധകര്‍ പറയുന്നു. പൊള്ളാര്‍ഡ് ഒരിക്കലും ധോണിയെ ജീവിതത്തില്‍ മറക്കില്ലെന്നും ആരാധര്‍ പറഞ്ഞു. ധോണിയുടെ ഇതിഹാസ തുല്യമായ ഫീല്‍ഡിംഗ് ഒരുക്കലാണ് കണ്ടതെന്ന് സതീഷ് എന്ന ആരാധകന്‍ കുറിച്ചു. ദുബെയ്ക്ക് ക്യാച്ചെടുക്കാന്‍ ഒന്ന് അനങ്ങേണ്ടി പോലും വന്നില്ല. അത്രയും പെര്‍ഫെക്ടായിരുന്നു ഫീല്‍ഡിംഗെന്നും ദിവ്യ എന്ന ആരാധിക പറഞ്ഞു.

രോഹിത് ശര്‍മ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിലാണ് ട്രോള്‍. വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ മത്സരം നടക്കുന്നുണ്ടെന്ന് ചന്ദര്‍ എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ആ തമ്‌സരം ആരാണ് ആദ്യം പുറത്താകുകയെന്നും, ആരാണ് കുറഞ്ഞ റണ്‍സ് എടുക്കുക എന്ന കാര്യത്തിലുമാണെന്നും ചന്ദര്‍ കുറിച്ചു. രോഹിത് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലത്. ഇഷാന് ഇപ്പോഴും അവസരം നല്‍കുന്നത് എന്തിനാണെന്നും റഫീഖ് ഷെയ്ഖ് ചോദിക്കുന്നു. രോഹിത് ശര്‍മയെ മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. മുംബൈ ഇനി പ്ലേഓഫിലെത്തിലെന്നും രോഹിത് തല്‍ക്കാലം ബാറ്റിംഗ് ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. ടി20 ലോകകപ്പില്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ആരാധകര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications