വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഗെയ്ല്‍-രോഹിത് ഓപ്പണിങ്! ധോണി ക്യാപ്റ്റന്‍, ഭാജിയുടെ ഓള്‍ടൈം ഇലവന്‍

കോലിയുള്‍പ്പെടെയുള്ളവര്‍ ഇടംപിടിച്ചു

ഐപിഎല്ലിന്റെ 15ാം സീസണ്‍ പാതിദൂരം പിന്നീട്ട് ആവേശകരമായി മുന്നേറിക്കൊണ്ടിരിക്കെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ ഭാജിയുടെ സൂപ്പര്‍ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അഞ്ചു പേരാണ് ഇലവനിലുള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും മൂന്നും ഓസ്‌ട്രേലിയ, ശ്രീലങ്ക, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ താരം വീതവും ഇലവന്റെ ഭാഗമായി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ഓള്‍ടൈം ഇലവന്റെ ക്യാപ്റ്റന്‍.

1

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലും നിലവിലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശി കൂടിയാണ് ഗെയ്ല്‍. ആര്‍സിബിക്കായി കളിക്കവെയായിരുന്നു അദ്ദേഹം 175 റണ്‍സ് വാരിക്കൂട്ടി ചരിത്രം കുറിച്ചത്. ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും ഗെയ്ല്‍ വിട്ടുനില്‍ക്കുകയാണ്. ലേലത്തിനായി അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

2

രോഹിത്താവട്ടെ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ ഒരാളാണ്. പക്ഷെ ഈ സീസണില്‍ അദ്ദേഹം ബാറ്റിങില്‍ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഭാജിയുടെ ഓള്‍ടൈം ഇലവനിലെ മൂന്നാംനമ്പറില്‍ സൂപ്പര്‍ താരം വിരാട് കോലിയാണ് ഇടം പിടിച്ചിരിക്കുന്നത്. രോഹിത്തിനെപ്പോലെ ബാറ്റിങില്‍ മോശം പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കോലിയും കാഴ്ചവയ്ക്കുന്നത്. ഇരുവരും ഈ സീസണില്‍ ഇനിയും ഫിഫ്റ്റി നേടിയിട്ടില്ല.

3

നാലാം നമ്പര്‍ പൊസിഷന്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് ഹര്‍ഭജന്‍ സിങ് നല്‍കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഭാജിയുടെ മുന്‍ സഹതാരം കൂടിയായ അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞു.
അഞ്ചാം നമ്പറില്‍ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. വാട്‌സനെപ്പോലെ എബിഡിയും ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചു. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കുവേണ്ടിയാണ് മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന ഇതിഹാസം അവസാനമായി കളിച്ചത്.

4

എബിഡിക്കു ശേഷം ആറാം നമ്പറില്‍ എംഎസ് ധോണിയാണ്. ഈ സീസണില്‍ ക്യാപ്റ്റനല്ലാതെ വിക്കറ്റ് കീപ്പര്‍ മാത്രമായിട്ടാണ് അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്നത്. സീസണ്‍ ആരംഭിക്കുന്നതിനു ദിവസങ്ങള്‍ മാത്രം മുമ്പാണ് ധോണി നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. പകരം ഈ ചുമതല സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു കൈമാറുകയുമായിരുന്നു.

5

ധോണിക്കു പിന്നാലെ ഓള്‍റൗണ്ടര്‍മാരായി ഓള്‍ടൈം ഇലവനിലെത്തിയത് രവീന്ദ്ര ജഡേജയും വിന്‍ഡീസിന്റെ കരെണ്‍ പൊള്ളാര്‍ഡുമാണ്. പൊള്ളാര്‍ഡ്, ഡ്വയ്ന്‍ ബ്രാവോ ഇവരില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായതായും ഒടുവില്‍ പൊള്ളാര്‍ഡിനെ പരിഗണിക്കുകയായിരുന്നുവെന്നും ഭാജി വ്യക്തമാക്കി.

6

ബൗളിങ് ആക്രമണത്തിലക്കു വന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍, ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെ ഹര്‍ഭജന്‍ സിങ് തന്റെ ഇലവനിലുള്‍പ്പെടുത്തി.
ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ചുകൊണ്ടിരിക്കുകയാണ് നരെയ്ന്‍. അതേസമയം, മലിങ്ക ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഓള്‍ടൈം ഇലവനിലെ 11ാമത്തെയാള്‍.

ഹര്‍ഭജന്റെ ഓള്‍ടൈം ഇലവന്‍

ഹര്‍ഭജന്റെ ഓള്‍ടൈം ഇലവന്‍

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ക്രിസ് ഗെയ്ല്‍, വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ഷെയ്ന്‍ വാട്‌സന്‍, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), കരെണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ലസിത് മലിങ്ക, ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

Story first published: Tuesday, April 26, 2022, 17:09 [IST]
Other articles published on Apr 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X